( ഒരേ പ്രായത്തിൽ ഉള്ള കുട്ടികൾ നാട്ടിൽ അവരുടെ ആ പ്രായം നല്ലോണം അടിച്ചു പൊളിച്ചു നടക്കുമ്പോൾ അതെ പ്രായത്തിൽ ഉള്ള ചിലർ ഒരുപാട് ഭാത്യതയും, പ്രാർബ്ദതയും സ്വന്തം ചുമലിലെറ്റി…. കണ്ണെത്താദൂരത്തു പോയി കണ്ടവരുടെ ആട്ടും തുപ്പും കേട്ട് പണിഎടുക്കുന്ന ഒരു അവസ്ഥ അത് വല്ലാത്ത ഒരു വേദനയാണ് )…..
കുറെ ഒക്കെ ശ്രമിച്ചിട്ടും ഒരു ജോലിയും കിട്ടിയില്ല.. അത് പിന്നെ പഠിപ്പ് പാതിയിൽ നിർത്തിയവന് എങ്ങനെ ജോലി കിട്ടാൻ…
അങ്ങനെ കുറെ അലഞ്ഞു തിരിഞ്ഞു നടന്ന് അവസാനം ഒരു കഫ്തീരിയ ( ചായ കട ) ജോലി കിട്ടി അങ്ങനെ അതിൽ നിന്ന് കൊണ്ട് തന്നെ കടങ്ങൾ ഒക്കെ കൊടുത്തു തീർത്തു ഒരു കൊല്ലത്തിന് ശേഷം നാട്ടിൽ വന്നു… അവളുടെ വീട്ടിലേക്ക് പോയി പെണ്ണ് ചോദിച്ചു എല്ലാം സെറ്റ് ആക്കി… അടുത്ത വരവിൽ കല്യാണം നടത്താം എന്ന് പറഞ്ഞു ഉറപ്പിച്ചു….
ഞങ്ങൾ ഒരു പാട് ഹാപ്പിയായിരുന്നു… അതിന് ശേഷം ഞങ്ങൾക്ക് ഫോണിൽ സംസാരിക്കാനോ നേരിൽ കാണണോ ഒന്നും പറ്റിയിരുന്നില്ല വീട്ടിൽ ആലുള്ളത് കൊണ്ട് എന്നാണ് അവൾ പറഞ്ഞിരുന്നത്.. ഒരു മാസത്തെ ലീവിന് ശേഷം ഞാൻ തിരിച്ചു പോയി.. അവിടെ പോയിട്ടും ഒരു മാറ്റവും ഉണ്ടായിരുന്നില്ല…. പെട്ടന്ന് ഒരു ദിവസ്സം ഒരു മെസ്സേജ് വന്നു അവളുടെ.. വിളിക്കാൻ പറഞ്ഞു. അങ്ങനെ ഫോണിൽ വിളിച്ചപ്പോൾ എടുത്തത് അവളുടെ ഇത്ത യായിരുന്നു…..
അവര് ഈ ബന്ധത്തിൽ നിന്ന് ഒഴിയുകയാണ് ഇനി അവളെ വിളിക്കരുത് ശല്യം ചെയ്യരുത് എന്ന് മാത്രം പറഞ്ഞു…. എന്താ കാരണം എന്ന് ചോദിച്ചപ്പോൾ…. ഒന്നും പറഞ്ഞില്ല ഫോൺ കട്ടാക്കി.. തിരിച്ചു വിളിച്ചപ്പോൾ call പോകുന്നില്ല.. മെസ്സേജും പോകുന്നില്ല ബ്ലോക് ആക്കി കളഞ്ഞു….. ഞാൻ ആകെ തകർന്നു പോയി….. എപ്പോഴും ഞാൻ വിളിക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു…