ഞങ്ങളുടെ 3 [ജോർദ്ദാൻ]

Posted by

ഞാൻ : ഇതിപ്പോ എത്ര ദിവസം പരിപാടിയാ…. എനിക്ക് ചിലപ്പോൾ ഞായറാഴ്ച ആയിരിക്കും എനിക്ക് തിരിച്ചു വരാൻ പറ്റുന്നത്.. നിങ്ങൾ മൂന്നുപേരും പോയാൽ മതി എന്നെ വിളിക്കരുതെ….

പപ്പാ : നീ വരുന്നില്ലെങ്കിൽ വരണ്ട…. പക്ഷേ നീ വെള്ളിയാഴ്ച തന്നെ ഇങ് എത്തണം…

ഞാൻ : നിങ്ങൾ മൂന്നുപേരും പോയി കഴിഞ്ഞ് ഞാൻ എന്തിനാ ഇങ്ങോട്ട് വരുന്നേ…

പപ്പാ : എടാ അവള് വാവയും വരുന്നില്ലന്ന പറഞ്ഞെ…. അവൾക്ക് എന്തോ അന്ന് എക്സാം ഉണ്ടെന്നോ അങ്ങനെ എന്തോ..അവൾ പറഞ്ഞു….

ഞാൻ : ഞാൻ നോക്കട്ടെ വരാൻ പറ്റുമോ എന്ന്…

പപ്പാ : നീ എന്തായാലും വരണം…

ഞാൻ ചെറുതായി ഒരു ദേഷ്യം കാണിച്ചുകൊണ്ട്

ഞാൻ : ആാാ…ഞാൻ വരാം….

ഇത് കേട്ടപ്പോൾ കഴിച്ചു കഴിഞ്ഞ പാത്രവും എടുത്ത് പപ്പാ അടുക്കളയിലേക്ക് പോയി ഞാൻ വെറുതെ ഒന്ന് ചുറ്റിലും നോക്കി അവളെ ഇതുവരെയും കണ്ടില്ലല്ലോ. എന്നിട്ട് കഴിച്ചു കഴിഞ്ഞ പാത്രവും എടുത്ത് ഞാൻ എഴുന്നേൽക്കാൻ തുടങ്ങിയപ്പോൾ പപ്പാ നടന്നു വരുന്നത് കണ്ടു ഞാൻ ചോദിച്ചു

ഞാൻ : അവൾ എന്തിയേ? അവളെ കണ്ടില്ലല്ലോ…

പപ്പാ : അമ്മ പള്ളിയിൽ പോയ കൂട്ടത്തിൽ ഇന്ന് നേരത്തെ എഴുന്നേറ്റതല്ലേ എന്ന് പറഞ്ഞുകൊണ്ട് അവളെയും കൊണ്ടാണ് അമ്മ ധ്യാനത്തിന് പോയത്…

അവളോട് ഒന്ന് യാത്ര പറയാൻ പറ്റാത്തതിന്റെ ഒരു ചെറിയ വിഷമം എന്റെ മനസ്സിൽ അപ്പോൾ ഉണ്ടായിരുന്നു. ഞാൻ വേഗം തന്നെ കൈയും കഴുകി കാറിന്റെ താക്കോലും എടുത്ത് പുറത്തിറങ്ങി വാതിലും പൂട്ടി താക്കോൽ ചവിട്ടിയുടെ അടിയിൽ വച്ച് പപ്പയെ തങ്കച്ചൻ ചേട്ടന്റെ വീട്ടിൽ ഇറക്കി വിട്ട ശേഷം ഞാൻ എറണാകുളത്തേക്ക് പോന്നു…

ഉച്ചയ്ക്ക് ഒരുമണിയോടുകൂടി എന്റെ എറണാകുളതെ പേപ്പർ വർക്ക് എല്ലാം കഴിഞ്ഞു ഞാനൊരു കടയിൽ കയറി ഭക്ഷണം കഴിച്ച ശേഷം. ഇരിഞ്ഞാലക്കുടയിലേക്ക് പോയി വന്നവഴിക്ക് രണ്ടുമൂന്ന് കസിൻസിന്റെ വീട്ടിൽ കയറിയത് കാരണം ഞാനവന്റെ വീട്ടിലെത്തിയപ്പോഴേക്കും രാത്രി 7 മണി കഴിഞ്ഞിരുന്നു. അവനെയും കണ്ട് അവന്റെ വീട്ടുകാരോട് സംസാരിച്ചതിനു ശേഷം വീടിന് പുറത്തേക്ക് ഇറങ്ങി. ആ സമയം അവിടേക്ക് ഒരുപാട് ആളുകൾ വന്നു കൊണ്ടിരിക്കുകയായിരുന്നു ഞാൻ ആളുകളിൽ നിന്നും ഒഴിഞ്ഞ് കുറച്ചു നീങ്ങി നിന്ന് ഫോണിൽ റീൽ കണ്ടുകൊണ്ട് നിൽക്കുമ്പോൾ പെട്ടെന്ന് അനിയത്തിയുടെ കോൾ വന്നു കോൾ എടുത്തവഴിക്ക് മറു തലയിൽ നിന്ന്

Leave a Reply

Your email address will not be published. Required fields are marked *