ഭാഗ്യലക്ഷ്മി : മം..ഇന്ന് ക്ലാസ്സിൽ പോയില്ലേ?
ഞാൻ : ഓ പോയല്ലോ
ഭാഗ്യലക്ഷ്മി : എങ്ങനെയുണ്ട് പഠിത്തമൊക്കെ?
ഞാൻ : അതൊക്കെ അടിപൊളിയായി പോവുന്നുണ്ട്, ചേച്ചിയുടെ മോൻ എന്താ പഠിച്ചത്?
ഒന്ന് ആലോചിച്ചു കൊണ്ട്
ഭാഗ്യലക്ഷ്മി : എം.കോം ആണെന്ന് തോന്നുന്നു
പുഞ്ചിരിച്ചു കൊണ്ട്
ഞാൻ : തോന്നുന്നെന്നോ, സ്വന്തം മകൻ എന്താ പഠിച്ചേക്കുന്നേന്ന് അറിയില്ലേ കഷ്ടം തന്നെ
ഒന്ന് നിശബ്ദമായി, ദീർഘശ്വാസം വിട്ട്
ഭാഗ്യലക്ഷ്മി : ഞാൻ ഒരു കാര്യം പറയാം, അത് വേറെയാരോടും പോയ് പറഞ്ഞേക്കരുത്
ആകാംഷയോടെ
ഞാൻ : എന്താ ചേച്ചി, സീക്രട്ടാണോ?
ഭാഗ്യലക്ഷ്മി : ആ ചെറുതായിട്ട്
ഞാൻ : എന്നാ പറയ്, ഞാൻ ആരോടും പറയാൻ പോണില്ല
ശബ്ദം താഴ്ത്തി
ഭാഗ്യലക്ഷ്മി : അവൻ എന്റെ മോനൊന്നുമല്ല
ഞാൻ : ഏ.. പിന്നെ?
ഭാഗ്യലക്ഷ്മി : അത് ആളുടെ രണ്ടാമത്തെ ഭാര്യയുടെ മോനാണ്, ഞങ്ങള് തമ്മിൽ അങ്ങനെ കാര്യമായിട്ട് മിണ്ടാട്ടമൊന്നുമില്ല
ഞാൻ : ആഹാ അത് കൊള്ളാല്ലോ, എന്നിട്ട് അവരെവിടെ?
ഭാഗ്യലക്ഷ്മി : ആര് അവന്റെ അമ്മയോ?
ഞാൻ : ആ..
ഭാഗ്യലക്ഷ്‌മി : മരിച്ചു പോയ്
ഞാൻ : ഓ.. അല്ല അപ്പൊ ചേച്ചി…?
ഭാഗ്യലക്ഷ്മി : എന്താ?
ആളുടെ മൂന്നാമത്തെ ഭാര്യയാണ് ഭാഗ്യലക്ഷ്‌മി എന്ന കാര്യം ഹേമ പറഞ്ഞ് അറിഞ്ഞെങ്കിലും ഒന്നുമറിയാത്ത പോലെ
ഞാൻ : അല്ല അപ്പൊ ചേച്ചി ആളുടെ ആദ്യ ഭാര്യയാണോ?
എന്റെ ചോദ്യം കേട്ട് ചെറിയ ദേഷ്യത്തിൽ
ഭാഗ്യലക്ഷ്മി : ഹമ് എന്നെ കണ്ടാൽ അത്രയും പ്രായമൊക്കെ തോന്നോടാ?
പുഞ്ചിരിച്ചു കൊണ്ട്
ഞാൻ : ഏയ്.. ചേച്ചിയെ കണ്ടാൽ അത്രയൊന്നും തോന്നില്ല, നിങ്ങള് തമ്മിൽ അച്ഛനും മോളെയും പോലെയുണ്ട് പിന്നെ മനുഷ്യന്റെ കാര്യമല്ലേ അതാ ചോദിച്ചത്
ഞാൻ പറഞ്ഞതിൽ ചെറിയ സന്തോഷം വന്ന്
ഭാഗ്യലക്ഷ്മി : മം… ഞാൻ മൂന്നാമത്തെയാ
ഞാൻ : അപ്പൊ ആദ്യ ഭാര്യ?
ഭാഗ്യലക്ഷ്മി : അവര് നാട്ടിലുണ്ട്