എന്റെ മാവും പൂക്കുമ്പോൾ 23 [R K]

Posted by

സൽമ : കമ്പനി തരാൻ

ഞാൻ : നീ..ഈ രാത്രി ഇങ്ങോട്ട് വരാൻ, ചുമ്മാ ഡയലോഗ് അടിക്കല്ലേ കോപ്പേ

സൽമ : ഹമ്.. എന്നാ ഇനി ഡിസ്ചാർജ് ചെയ്യുന്നേ?

ഞാൻ : രണ്ടു ദിവസം കഴിയട്ടേന്ന ഡോക്ടർ പറഞ്ഞത്

സൽമ : മം… എന്നാ ഞാൻ നാളെ ഇറങ്ങാം

ഞാൻ : എന്തിനാടി വെറുതെ, ഉമ്മ വീട്ടിൽ ഒറ്റക്കല്ലേ

സൽമ : ഓ പിന്നേ… ഉമ്മാക്ക് ഇപ്പൊ വല്യ കുഴപ്പമൊന്നുമില്ല, തിങ്കളാഴ്ച്ച ഷോപ്പ് തുറക്കണമെന്ന് പറഞ്ഞ് നടപ്പാണ്

ഞാൻ : ആഹാ, അപ്പൊ വേദനയൊക്കെ മാറിയോ?

സൽമ : അതല്ലേ പറഞ്ഞത്

ഞാൻ : മം.. നീ എപ്പൊ വരും?

സൽമ : രാവിലെ ഇറങ്ങാം, എനിക്ക് വേറെ പണിയൊന്നുമില്ലല്ലോ

ഞാൻ : രാവിലെ ഞാൻ ഉണ്ടാവില്ലടി

സൽമ : നീ എവിടെപ്പോണ്?

ഞാൻ : രാവിലെ ക്ലാസ്സിൽ പോവണ്ടേ

സൽമ : ഓ… പിന്നെ എപ്പൊ എത്തും നീ

ഞാൻ : ക്ലാസ്സ്‌ കഴിഞ്ഞ് നേരെ വീട്ടിലേക്ക് പോവും പിന്നെ ഉച്ചക്കേ പോവോളു

സൽമ : ഉച്ചയാവോ മം…

ഞാൻ : ആ..നിനക്ക് വേറെ പണിയൊന്നുമില്ലന്നല്ലേ പറഞ്ഞത്, ഉച്ച കഴിഞ്ഞ് ഇറങ്ങിക്കോ ഞാൻ ഹോസ്പിറ്റലിൽ കാണും

സൽമ : ഹമ്… നീ അപ്പൊ രാവിലെ വീട്ടിൽ കാണുമല്ലേ

ഞാൻ : അതെ, എന്തേയ്?

പുഞ്ചിരിച്ചു കൊണ്ട്

സൽമ : എന്നാ ഞാൻ വീട്ടിലേക്ക് വരാം

ഞാൻ : ഒന്ന് പോടീ എനിക്ക് കിടന്ന് ഉറങ്ങാനുള്ളതാ

സൽമ : അതെന്താ നീ ഹോസ്പിറ്റലിൽ രാത്രി ഉറങ്ങാറില്ലേ

ഞാൻ : ഇവിടെ ഒടുക്കത്തെ കൊതുകാണ്, വീട്ടിൽ പോയിട്ട് വേണം ഉറങ്ങാൻ

സൽമ : നീ ഉറങ്ങിക്കോടാ, ഞാൻ ശല്യപ്പെടുത്താനൊന്നും വരുന്നില്ല

ഞാൻ : ഹമ് മനസിലായി പുന്നാര മോളെ

ചിരിച്ചു കൊണ്ട്

സൽമ : മനസിലായല്ലോ അത് മതി

ഞാൻ : ഹമ്…

സൽമ : അമ്മ വീട്ടിൽ കാണില്ലല്ലോ

ഞാൻ : പിന്നെ അച്ഛന്റെ അടുത്ത് ആരാടി കോപ്പേ

സൽമ : ഓഹ് അറിയാതെ ചോദിച്ചതാ കോപ്പേ

ഞാൻ : മം..എന്നാ രാവിലെ കാണാം

സൽമ : പത്തു മണിയൊക്കെ ആവുമ്പോ നീ എത്തില്ലേ

ഞാൻ : ആ അതിനു മുന്നേ എത്തും

Leave a Reply

Your email address will not be published. Required fields are marked *