എന്റെ മാവും പൂക്കുമ്പോൾ 23 [R K]

Posted by

ഞാൻ : എഴുന്നേക്കടി…

എന്റെ ശബ്ദം കേട്ട് യാത്രയുടെ ആയുസ്സ് പെട്ടെന്ന് കഴിഞ്ഞ നിരാശയിൽ കണ്ണുകൾ തുറന്ന് നേരെയിരുന്ന

സൽമ : ഇത്ര പെട്ടെന്നെത്തിയോ?

ഞാൻ : എന്തേയ്? എത്തണ്ടേ…

സൽമ : മ്മ് വേണ്ടായിരുന്നു

ബൈക്ക് പാർക്കിങ്ങിൽ കയറ്റി നിർത്തി

ഞാൻ : ഹമ് ഇറങ്ങാൻ നോക്ക്

സൽമ ഇറങ്ങിയതും ബൈക്ക് സ്റ്റാന്റിട്ട് വെച്ച്

ഞാൻ : വാ…

എന്ന് പറഞ്ഞു കൊണ്ട് ഞാൻ മുന്നോട്ട് നടന്നു, കവറും പിടിച്ച് ഓടി വന്ന് സൽമയും എന്റെ കൂടെ നടന്നു, വാർഡിൽ എത്തി അമ്മയും സൽമയും സംസാരിച്ചിരിക്കും നേരം കാന്റീനിൽ ചെന്ന് ചായയും കടിയും മേടിച്ചു കൊണ്ടുവന്ന് കൊടുത്ത് അപ്പുറത്ത് കിടക്കുന്ന കിളവന്റെ അടുത്ത് ആരെയും കാണാത്തത് കൊണ്ട്

ഞാൻ : ഇവിടെ ആരും വന്നില്ലേ?

അമ്മ : ആ ചെക്കന് ജോലിക്ക് പോവാൻ സമയമായെന്ന് പറഞ്ഞ് കുറച്ചു മുന്നേ ഇറങ്ങിയുള്ളു

ഞാൻ : ആ ബെസ്റ്റ്, അപ്പൊ ആ ചേച്ചിയോ?

എന്റെ ചോദ്യം കേട്ട് സൽമ എന്നെയൊന്നു ഇടങ്കണിട്ട് നോക്കി

അമ്മ : എത്താറായെന്ന ആ പയ്യൻ പറഞ്ഞത്

ഞാൻ : മം…അമ്മാവനൊക്കെ എപ്പൊ വരുമെന്ന് പറഞ്ഞോ?

അമ്മ : ഉച്ചക്ക് മുന്നേ എത്തോന്നാ പറഞ്ഞത്

ഞാൻ : നാളെയെന്നാ അമ്മ ഉച്ചക്കത്തെ ഭക്ഷണവുമായിട്ട് വന്നാൽ മതി

അമ്മ : അപ്പൊ രാവിലെ കഴിക്കാനോ?

ഞാൻ : അതിവിടെന്ന് വാങ്ങാം

അമ്മ : ആ എന്നാ അങ്ങനെ ചെയ്യാം

ഭാഗ്യലക്ഷ്മി എത്താറായത് കൊണ്ട്

ഞാൻ : എന്നാ ഇറങ്ങാൻ നോക്ക് മണി അഞ്ച് കഴിഞ്ഞു, ഇവൾക്ക് കുറച്ചു ദൂരം പോവാനുണ്ട്

സൽമ : ഏയ്‌, അത് സാരമില്ലടാ ഞാൻ വാപ്പയെ വിളിച്ചോളാം

ചിരിച്ചു കൊണ്ട്

ഞാൻ : പിന്നെ… നിന്റെ വാപ്പയല്ലേ വിളിച്ചാൽ ഇപ്പൊ പറന്ന് വരും

സൽമ : പോടാ…അങ്ങനെ എപ്പോഴും പോസ്റ്റൊന്നും തരാറില്ല

ഞാൻ : ഇരുട്ടുന്നതിന് മുന്നേ പോവാൻ നോക്ക്

അമ്മ : ആ വാ മോളെ, സമയം കളയണ്ട

എന്ന് പറഞ്ഞു കൊണ്ട് അമ്മ എഴുന്നേറ്റതും സൽമയും എഴുന്നേറ്റു, താഴേക്ക് നടക്കും നേരം എന്റെ അടുത്ത് വന്ന് ശബ്ദം താഴ്ത്തി

Leave a Reply

Your email address will not be published. Required fields are marked *