❤️സഖി 10❤️ [സാത്താൻ?]

Posted by

താഴേക്ക് ചെന്ന വിഷ്ണുവിനോടായി മഹാദേവൻ പറഞ്ഞു തുടങ്ങി.

 

മഹാദേവൻ: ആ മോൻ എണീറ്റോ 😊 ഞാൻ വന്നു നോക്കിയപ്പോൾ നിങ്ങൾ രണ്ടുപേരും നല്ല ഉറക്കത്തിൽ ആയിരുന്നു അതാ വിളിക്കാതിരുന്നത്.

 

വിഷ്ണു : ഇന്നലെ ഓരോ കാര്യങ്ങൾ സംസാരിച്ചിരുന്നു വൈകി ഉറങ്ങാൻ ആയിട്ട് അതാ 🙂.

 

മഹാദേവൻ : ആ…. മോൻ വാ ഭക്ഷണം കഴിക്ക് ഇന്ന് ഓഫീസിൽ ആദ്യ ദിവസമല്ലേ.

 

 

വിഷ്ണു : എനിക്ക് ഇപ്പോൾ വേണ്ട ചെറിയച്ചാ ഞാൻ ഒന്ന് പുറത്ത് പോയിട്ട് വരാം.

 

മഹാദേവൻ : രാവിലെ തന്നെ ഇതെവിടെ പോവാ മോനെ?

 

വിഷ്ണു : ചെറിയച്ഛൻ ഇന്നലെ ആന്റി പറയുന്നത് കേട്ടതല്ലേ ഈ ഭ്രാന്തൻ കോലത്തിൽ എങ്ങനെ ആണ് ഓഫീസിലേക്ക് കയറി വരുന്നത്? ഞാൻ ഒന്ന് പോയി മുടിയും താടിയുമൊക്കെ ഒന്ന് വെട്ടി ഒതുക്കിയെച്ചും വരാം. പിന്നെ അച്ഛനെയും അമ്മയെയും ഒന്ന് പോയി കാണണം ഒരുപാടായില്ലേ അസ്ഥി തറക്ക് വിളക്ക് പോലും ഇല്ലാതെ ആയിട്ട്. ഇനി അത് മുടങ്ങണ്ട 🥲

 

 

മഹാദേവൻ : ആ എന്നാൽ മോൻ പോയിട്ട് വാ… അല്ല ഞാൻ കൂടി വരട്ടെ ഒരു കൂട്ടിന്?

 

വിഷ്ണു : എന്തിന്? പേടിക്കണ്ട ഞാൻ വീണ്ടും ഒളിച്ചോടി കളയത്തൊന്നുമില്ല, ഇന്നലെ വരെ ചിലപ്പോൾ ചെയ്‌തെന്നൊക്കെ വരാം പക്ഷെ എന്നെ ഇപ്പോൾ എല്പിച്ചിരിക്കുന്ന കർത്തവ്യം അത് പൂർത്തിയാക്കാതെ ഞാൻ എങ്ങും പോവില്ല 😊.

 

 

മഹാദേവൻ : 😊 എന്നാ മോൻ പോയിട്ട് വാ…

 

 

അത്രയും പറഞ്ഞുകൊണ്ട് അവൻ പുറത്തേക്ക് ഇറങ്ങി. വണ്ടിയുമെടുത്തു ഗേറ്റും കഴിഞ്ഞു പോവുന്നത് മഹാദേവനും മാലതിയും നോക്കി നിന്നു.

 

 

 

“ചേട്ടാ ഇനിയും പിള്ളേരെ ഇങ്ങനെ തനിയെ നടത്തണോ, എല്ലാ സത്യവും കലങ്ങി തെളിഞ്ഞ സ്ഥിതിക്ക് അവരുടെ രണ്ടാളുടെയും കാര്യത്തിൽ പെട്ടന്ന് തന്നെ ഒരു തീരുമാനം എടുക്കണ്ടേ? “

Leave a Reply

Your email address will not be published. Required fields are marked *