❤️സഖി 10❤️ [സാത്താൻ?]

Posted by

 

അത് പറഞ്ഞുകൊണ്ട് അവൾ എന്താ ഇവിടെ നടക്കുന്നതെന്ന് പോലും മനസിലാവാതെ മുന്നേ കരഞ്ഞു തീർത്തതിന്റെ അവശേഷിപ്പായി നിറഞ്ഞ കണ്ണുകളുമായി നിൽക്കുന്ന വിഷ്ണുവിന് നേരെ തിരിഞ്ഞു. എന്നിട്ട് അവനോടായി പറഞ്ഞു തുടങ്ങി.

 

” ഞാൻ ഇവരോട് പറഞ്ഞത് കേട്ടില്ലേ? ഇനി ആരുമില്ല എന്നും പറഞ്ഞു നടക്കേണ്ട കേട്ടോ. പിന്നെ എനിക്ക് അറിയാം നിനക്ക് ഇപ്പോഴും വിശ്വാസം ആയി കാണില്ല എന്ന്. നിന്റെ തീരുമാനം നീ സമയമെടുത്തു തന്നെ പറഞ്ഞാൽ മതി. എനിക്ക് എന്തോ ഇനിയും ഇത് പറയാതെ പറ്റില്ല എന്ന് തോന്നി അതാ പറഞ്ഞത് 🥹 ഐ ലവ് യു വിച്ചു ”

 

അത്രയും പറഞ്ഞുകൊണ്ട് തന്നെ അവൾ തന്റെ മുന്നിൽ നിൽക്കുന്ന വിഷ്ണുവിന്റെ കവിളത്തു ഒരു മുത്തവും നൽകി. എന്താണ് നടക്കുന്നതെന്ന് പോലും മനസിലാവാതെ നിൽക്കുന്ന വിഷ്ണുവിന്റെ ഉള്ളിൽ പണ്ട് എപ്പോഴോ അതിമോഹം ആണെന്ന് കരുതി കുഴിച്ചുമൂടിയ പ്രണയം വീണ്ടും ഉയരുന്നത് അവൻ അറിയുന്നുണ്ടായിരുന്നു.

 

 

പിന്നീട് കൂടുതൽ ഒന്നും സംസാരിക്കാതെ തന്നെ അവർ ഇരുവരും പോവാനായി തിരിഞ്ഞു നടന്നു. ഇപ്പോൾ തന്നെ താൻ പറഞ്ഞതിന് മറുപടി പറയാൻ പറ്റിയ ഒരു മനസ്സികാവസ്ഥയിൽ അല്ല അവൻ എന്ന് അറിയാവുന്നത് കൊണ്ടാവും അവൾ അതിനെ കുറിച്ച് അവനോട് പിന്നെ ഒന്നും ചോദിച്ചിരുന്നില്ല. മീറ്റിംഗ് സങ്കടിപ്പിച്ചിരിക്കുന്ന ഹാൾ ലക്ഷ്യമാക്കി വണ്ടി നീങ്ങുമ്പോഴും മുൻപ് പറഞ്ഞ കാര്യങ്ങൾ ഒന്നും തന്നെ രണ്ടുപേരുടെയും സംഭാഷണങ്ങളിലേക്ക് കടന്നു വരാതെ ഇരുവരും ശ്രദ്ധിക്കുന്നത് പോലെ. തികച്ചും ഓഫീസ് കാര്യങ്ങൾ മാത്രം എന്ത് എങ്ങനെ തുടങ്ങണം എന്നൊക്കെ മാത്രം ചർച്ച ചെയ്തുകൊണ്ടായിരുന്നു ഇരിവരുടെയും യാത്ര. പക്ഷെ രണ്ടാളുടെയും മനസ്സിൽ നേരെ മറിച്ചും. ഒരാളുടെ മനസ്സിൽ അവൻ താൻ പറഞ്ഞതിനെ എതിർക്കുവോ എന്നാണ് ചിന്തയെങ്കിൽ മറ്റേയാളുടെ മനസ്സിൽ അവൾ പറഞ്ഞതിന് മറുപടി എങ്ങനെ അവതരിപ്പിക്കണം എന്നായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *