താടിക്ക് അടികൊണ്ട അവൻ പിന്നിലേക്ക് വീഴാൻ പോവുന്നതിനു മുൻപേ ഞാൻ അവന്റെ ഷർട്ടിൽ പിടുത്തമിട്ട് നേരെ ആരതിയുടെ മുമ്പിൽ നിർത്തി, എന്നിട്…!!
“” ഞങ്ങളെല്ലാവരും ഇവടെ കെടന്ന് തല്ലിമറിയുമ്പോ നീ മാത്രം ഇങ്ങനെ പെണ്ണുങ്ങളുടെ പിന്നിലോളിച്ച ശെരിയാവോട നായിന്റെ മോനെ….!!”””‘ എന്നും പറഞ്ഞ് കൈ തളർത്തി അവന്റെ മോന്തക്കോരടി കൊടുത്തതും ആ ശബ്ദം എന്റെ കാതുകളെ പുളകം കൊള്ളിച്ചു….!! ആഹ് അന്ത സത്തോ …!!! ഇടയ്ക്ക് ഞങ്ങൾക്കും ഓരോന്ന് കിട്ടാതിരുന്നില്ല, പക്ഷെ കൂടുതലും കിട്ടിയത് അവർക്ക് തന്നെയായിരുന്നു…!! ഇവള്ടെ ക്ലാസ്സിൽ അതികം ആണ്പിള്ളേർ ഇല്ലാതിരുന്നത് നന്നായി, അല്ലെങ്കി കുറച്ച് കഷ്ടപ്പെട്ടേനെ…!!! എന്നാലും എന്നെ അത്ഭുതപെടുത്തിയത് അതൊന്നുമല്ല, വെറും മുപ്പതു മിനിറ്റിന്റെ പരിജയം മാത്രമുള്ള രണ്ടുപേർ, അവന്മാരെണെങ്കിൽ എനിക്ക് വേണ്ടി അവരെ ആത്മാർഥമായി തല്ലുന്നു…!!! എനിക്കൊരുപാട് സന്തോഷം തോന്നി, ക്ലാസ്സ് തൊടങ്ങിയ അന്ന് തന്നെ നമ്മുടെ വൈബിനു പറ്റിയ രണ്ടുപേരെ കിട്ടിയല്ലോ…!!! ശെയ്യ്..!! സാഹചര്യം ഇതല്ലായിരുന്നെങ്കിൽ സന്തോഷത്തിന്റെ രണ്ടുത്തുള്ളി കണ്ണുനീർ പൊഴിക്കാമായിരുന്നു….!!!
എനിക്കാണേൽ എത്ര തല്ലിട്ടും അവളോടുള്ള ആ കലിപ്പങ്ങു മാറുന്നുമില്ല…!!! ഞാൻ പിന്നേം ഓരോരുത്തരെ അവള്ടെ മുന്നിലിട്ട് തല്ലാൻ തുടങ്ങി…!! ഓരോ അടിക്കും ഞാൻ അവളെ ഇടംകണ്ണിട്ട് നോക്കാനും മറന്നില്ല…!!! അതിനിടക് ആരോ വന്ന് യദുനെ പിടിച്ച് മാറ്റാൻ നോക്കിയതും യദു അവന്റെ മോന്തക്കൊരടിയായിരുന്നു, അതും വാങ്ങി അവൻ പോയി… ഇതെന്ത് മൈര്..?? ഇവൻ അടി വാങ്ങാൻ വേണ്ടി വന്നതാണോ…??
ഹരിയും യദുവും വിച്ചൂവും എല്ലാം തല്ലിൽ നിറഞ്ഞു നിൽക്കുന്നതും നോക്കി നിന്ന എന്നെ ആരോ വന്നു പിടിച്ച് വലിച്ചതും ഞാൻ അവന്റെ മുഖം നോക്കിയാടിക്കാൻ പോയതും ഒന്ന് ഞെട്ടി…. ഇതവനല്ല അവളായിരുന്നു, ആരതി…!! എന്നെ നോക്കി പേടിപ്പിച്ചോണ്ട് അവൾ,