ആരതി കല്യാണം 3 [അഭിമന്യു]

Posted by

 

 

“”ദേ അഭി, എന്റെ അച്ഛന് പറഞ്ഞാലുണ്ടല്ലോ…!! ഞാൻ പറഞ്ഞില്ലന്ന് വേണ്ട…!!”” ഒരു മുന്നറിപ്പ് പോലെ അവൾ പറഞ്ഞപ്പോ ദേഷ്യം വന്ന ഞാൻ തിരിച്ചുപറയെണെന്നു മുന്നേ വിച്ചു കയ്യിൽ പിടിച്ച് പിന്നോട്ട് വലിച്ചു… ശേഷം അവൾ പിന്നേം,

 

 

“” വിഷ്ണു…!! അവനോട് പറഞ്ഞേക്ക് മറ്റന്നാ പോവുമ്പോ എന്നെകൂടി കൊണ്ടുപോവാൻ…!! ആര്യേച്ചി പറഞ്ഞിട്ടുണ്ടെന്നും ഒന്നറിയിച്ചേക്ക്…!! വെള്ളിയാഴ്ച വൈകീട്ട് എന്നെ ഹോസ്റ്റലിൽ വന്ന് പിക്ക് ചെയ്ത മതി…!!””
ഹോസ്റ്റലോ…??? അയ്യേ…!! വെറും മുപ്പത് കിലോമീറ്റർ പോവാൻ മടിച്ചിട്ടാണോ ഇവളി ഹോസ്റ്റലിലൊക്കെ നിക്കണേ…?? ഹോസ്റ്റലാവുമ്പോ എന്ത് മൈര് വേണേലും കാണിക്കാലോലെ… അല്ലെങ്കി തന്തേടെ കാശിന്റെ കഴപ്പ് കാണിക്കണതാവും…!!

 

 

“” വല്ല എപ്പരാച്ചികളെയൊന്നും കൊണ്ടോവാൻ എന്നെ കൊണ്ടുപറ്റില്ലാന്നും കൂടി അവളോട് പറഞ്ഞേക്ക് വിച്ചു…!!”” അത് കേട്ട വിച്ചു എന്നേം അവളേം മാറി മാറി നോക്കികൊണ്ട് ഞാനെന്താടാ നിന്റെയൊക്കെ ദൂതനോ എന്ന് ചോദിക്കാൻ പറ്റാതെ നിന്നു…!!

 

 

“” നീ കൊണ്ടുപോവും അഭി…!! ഇല്ലെങ്കിൽ കാണാം…!!! അപ്പൊ ശെരി…! “” ന്ന് പറഞ്ഞവൾ എന്റെ മറുപടിക്ക് നിൽക്കാതെ തിരിച്ചു നടന്നതും എന്തോ മറന്നപോലെ തിരിഞ്ഞുനോക്കി,

 

 

“” പിന്നെ നെക്സ്റ്റ് ഫ്രൈഡേ ഫ്രഷേഴ്‌സ് ഡേ ആണ് കേട്ടോ…!! ആരും മറക്കല്ലേ…!! “” ന്ന് പറഞ്ഞോണ്ടവൾ വെളിയിലോട്ട് പോയി…!!! അവള് മറക്കല്ലേ ന്ന് പറഞ്ഞസ്ഥിതിക്ക് അങ്ങ് മറന്നേക്കാം…!!!

 

 

ചുറ്റും നോക്കിയപ്പോ ക്ലാസ്സിന്റെ അകത്തും പുറത്തുമായി മൊത്തം പിള്ളാര്… ഇത്രേംപേരടെ മുന്നിൽ വെച്ചാണ് അവളിതൊക്കെ പറഞ്ഞെ എന്നുള്ള ബോധം എന്റെയുള്ളിൽ അവശേഷിച്ച മാനാഭിമാനത്തിന് വിള്ളലേകി…!!

Leave a Reply

Your email address will not be published. Required fields are marked *