ആണൊരുത്തി 7 [Daisy]

Posted by

സൗമ്യ: അതിനു മുൻപ് നമ്മുടെ കല്യാണം നടക്കണം. ഉടനെ തന്നെ

ഷാനു: നിന്റെ അച്ഛൻ മരിച്ച സമയത്ത് കല്യാണം എന്ന് ഒക്കെ പറയുമ്പോൾ

സൗമ്യ: രജിസ്റ്റർ മാര്യേജ് ആണേലും ഞാൻ ഒക്കെ ആണ്.

ഷാനു: (ഓ പിന്നേ…. ലക്ഷങ്ങൾ സ്വത്ത് ഉള്ളപ്പോൾ നീ രജിസ്റ്റർ മാര്യേജ് ചെയ്തു പോയാൽ പിന്നേ അത് എല്ലാം നിന്റെ ചേച്ചി യ്ക്ക് പോവില്ലേ)
അത് ഒന്നും വേണ്ട മോളേ.. നമുക്ക് വീട്ടുകാരുടെ സമ്മതത്തോടെ മതി.

സൗമ്യ: അതിനു വീട്ടുകാർ സമ്മതിക്കേണ്ടേ. ഇപ്പോൾ തന്നെ അച്ഛൻ സമ്മതിച്ചോ..

ഷാനു: സമ്മതിപ്പിക്കാൻ ഇരുന്നത് അല്ലേ നമ്മൾ. അപ്പോൾ അല്ലേ നമ്മുടെ കളി അച്ഛൻ കണ്ടതും ആരും അറിയാതെ ഇരിക്കാൻ ഒരു കൊലപാതകം വരെ നമുക്ക് ചെയ്യേണ്ടി വന്നതും.

സൗമ്യ: നമുക്ക് അല്ല എനിക്ക്.. എന്റെ തെറ്റാണു.. ഞാൻ തന്നെ അല്ലേ മൂഡ് ആക്കി കളിക്കാം എന്ന് പറഞ്ഞു കാറിൽ കയറി നമ്മൾ. അത് കൊണ്ട് അല്ലേ അച്ഛൻ കണ്ടത്… സാരമില്ല. നടക്കേണ്ടത് നടന്നു. പോവേണ്ടത് പോയി..

ഷാനു: അത് കൊണ്ട് കല്യാണം വരെ കളി വേണ്ട നമുക്ക്..കല്യാണം നമുക്ക് ഉടനെ നടത്താം.

സൗമ്യ: എട്ടായി ഉടനെ വീട്ടിൽ വന്നു പെണ്ണ് ചോദിക്കണം. ഒരു മരണം കഴിഞ്ഞത് കൊണ്ട് ഉടനെ കാണില്ല.. എന്നാലും എല്ലാം ഒന്ന് പറഞ്ഞു ഉറപ്പിച്ചു വെച്ചാൽ മതി എനിക്ക്..

ഇരുവരും പരസ്പരം നോക്കി.. വിളിക്കാം ഞാൻ. സൗമ്യ പതിയെ മുറിയിൽ നിന്ന് ഇറങ്ങി ഹാളിലേക്ക് നടന്നു…
സംഗതിയുടെ സത്യാവസ്ഥ അറിയാൻ വേണ്ടി സൗമ്യയേ അന്വേഷിച്ചു ഇറങ്ങിയ രഞ്ജു മുറിയുടെ പുറത്തു നിന്ന് എല്ലാം കേട്ടു. അവൾ ആകെ അസ്വസ്ഥയായി. എന്ത് ചെയ്യും.. ആരോട് എങ്കിലും ഇത് പറഞ്ഞെ പറ്റു.. ആരുണ്ട് ഇത് ഒന്ന് പറയാൻ.. സ്റ്റാഫ്‌ റൂമിൽ ഉള്ളവർ ആരും തന്റെ വാക്ക് വിശ്വസിക്കില്ല… ഇങ്ങനെ ഒരു കാര്യം ആവുമ്പോൾ..
തന്റെ കയ്യിൽ തെളിവും ഇല്ല. പക്ഷെ അറിയണം. അവൾ.. ടിന്റു.. ഓഫീസ് സ്റ്റാഫ്‌. തന്നോട് അല്പമെങ്കിലും അടുപ്പം ഉള്ളത് അവൾക്ക് മാത്രമാണ്. അവൾ അത് തീരുമാനിച്ചു.. ടിന്റുവിനെ വിളിച്ചു പിറ്റേന്ന് രാവിലെ താൻ അവിടെ വരുമെന്നും വളരെ അത്യാവശ്യമായ ഒരു കാര്യം തനിക്ക് പറയാൻ ഉണ്ടെന്നും പറഞ്ഞു .. രഞ്ജു രാവിലെ അവളുടെ വീട്ടിലെത്തി..

Leave a Reply

Your email address will not be published. Required fields are marked *