ആണൊരുത്തി 7 [Daisy]

Posted by

സൗമ്യ: വേറെ ഒന്നുമല്ല ടീച്ചർ. ഷാനു ചേട്ടന്റെ കാര്യമാണ്. ഷൈനി ആന്റിയുടെ മകൻ.. സ്കൂൾ പ്രിൻസിപ്പാൾ.

രഞ്ജു: ഞാൻ അത്.. ഷാനുവിന്റെ എന്ത് കാര്യം

സൗമ്യ: ടീച്ചർ ഷാനു ചേട്ടനുമായി ഉള്ള എല്ലാ ബന്ധവും ഉപേക്ഷിക്കണം. ചേട്ടനെ എന്റെ ചേച്ചി സൗന്ദര്യ യുമായി പ്രണയത്തിലാണ്. ചേച്ചി യ്ക്ക് ആ പ്രണയം തുറന്നു പറയാൻ പക്ഷെ പറ്റിയില്ല. അച്ഛനോട് പറഞ്ഞിരുന്നു അത്. അച്ഛനും അത് ഇഷ്ടമായിരുന്നു.അപ്പോൾ ആണ് ടീച്ചറും ചേട്ടനും തമ്മിൽ ഉള്ള കാര്യങ്ങൾ ചേച്ചി അറിഞ്ഞത്.. എല്ലാം പരിഹരിച്ചു കല്യാണ നിശ്ചയം നടത്താൻ ഇരുന്ന സമയത്ത് ആയിരുന്നു അച്ഛന് പെട്ടന്ന്..ടീച്ചറേ എന്റെ സ്വന്തം ചേച്ചിയേ പോലെ കണ്ടിട്ട് ഞാൻ പറയുവാ.. വേറെ ഒന്നും വേണ്ട.. അച്ഛന്റെ ആത്മാവിനെ ഓർത്തു എങ്കിലും ഇനി വേണ്ട… അവൾ പതിയെ ഓടിച്ചോണ്ട് വന്ന വണ്ടിയുടെ അടുത്തേക്ക് ചെന്നു കയറി തിരിച്ചു പോയി. അന്ന് രാത്രി രഞ്ജു ഉറങ്ങിയില്ല.. അച്ഛന്റെ ആഗ്രഹം പോലെ നടക്കട്ടെ.. എല്ലാം നിർത്താൻ അവൾ മനസ് കൊണ്ട് തീരുമാനിച്ചു…

പിറ്റേന്ന് രാവിലെ പൊതുദർശനസമയത്ത് സൗന്ദര്യയുടെ മുഖത്തു നോക്കാൻ പോലും ഉള്ള ധൈര്യം രഞ്ജുവിന് ഉണ്ടായില്ല.. അല്പം കഴിഞ്ഞു അവൾ ഹാളിൽ നിന്ന് പുറത്തേക്ക് ഇറങ്ങി നടന്നു. അല്പം കഴിഞ്ഞും അവൾ തിരികെ വരാഞ്ഞത് രഞ്ജുവിന്റെ ശ്രദ്ധയിൽ പെട്ടതിന്റെ തുടർന്ന് അവളെ നോക്കി രഞ്ജു നടന്നു. അല്പം കഴിഞ്ഞു ഒരു ക്ലാസ്സ്‌ മുറിയിൽ അവൾ തളർന്നു ഇരിക്കുന്നത് കണ്ട് അവൾ ഓടി ചെന്നു നോക്കി..

രഞ്ജു : സൗന്ദര്യ,
സൗന്ദര്യ :ആ ചേച്ചി, താങ്ങാൻ പറ്റുന്നില്ല ചേച്ചി. എന്റെ കല്യാണം പോലും കാണാൻ നില്കാതെ അച്ഛൻ പോയി. എനിക്ക് അത്..

രഞ്ജു: അറിയാം മോളേ, ഞാനും അതിൽ ഒരു തെറ്റുകാരി …

പെട്ടന്ന് ഫോൺ ബെൽ അടിച്ചത് കണ്ടു അവൾ അതിലേക്ക് നോക്കി…

Leave a Reply

Your email address will not be published. Required fields are marked *