പെയിന്റ് പണിക്കാരൻ രമേശൻ [സ്പൾബർ]

Posted by

പെയിന്റ് പണിക്കാരൻ ശമേശൻ

Paint Panikkaranan | Author : Spulber


 

അശോകേട്ടൻ്റെ ഹൗസ്പെയിൻറിങ് ടീമിലെ സീനിയർ പണിക്കാരനാണ് രമേശൻ. പന്ത്രണ്ടോളം പേർ അശോകേട്ടന് പണിക്കാരായുണ്ട്. അതിൽ ഏറ്റവും പഴക്കമുള്ള പണിക്കാരനാണ് മുപ്പത് വയസുള്ളരമേശൻ. അശോകൻ ആ നാട്ടിലെ അറിയപ്പെടുന്ന പെയിൻ്റിംഗ് കോൺട്രാക്ടറാണ്. ഇഷ്ടം പോലെ പണിയുണ്ട്. പേര് അശോകനാണെങ്കിലും എല്ലാം ഭംഗിയായി കൈകാര്യം ചെയ്യുന്നത് രമേശനാണ്.

അവന് വീട്ടിൽ അമ്മയും, ഭാര്യയും, ഒരു മകനുമുണ്ട്. അശോകൻ അത്യാവശ്യം വെള്ളമടിക്കുമെങ്കിലും രമേശൻ കുടിയും വലിയുമൊന്നുമില്ലാത്തവനാണ്. പണി കഴിഞ്ഞാൽ എന്തെങ്കിലും സാധനങ്ങളും വാങ്ങിനേരെ വീട്ടിലേക്ക്.

അവന് ഏറ്റവും സന്തോഷം നൽകുന്ന സ്ഥലം വീട് തന്നെയാണ്. അവിടെ അവനെ സ്നേഹം കൊണ്ട് വിർപ്പ് മുട്ടിക്കുന്ന അവൻ്റെ ഭാര്യ രമ്യയുണ്ട്. അവരുടെ പരസ്യ സ്നേഹപ്രകടനത്തിലേക്ക് എത്തിനോക്കാത്ത അമ്മയുണ്ട് കുസൃതിയായ മകനുണ്ട്.

അതാണവൻ്റെ ലോകം. “ അമ്മേ,.. ദേ.. അച്ചവന്നു..” രമേശൻ ബൈക്ക് മുറ്റത്തേക്ക് കയറ്റുമ്പോഴേക്കും മകൻ ജിത്തു അകത്തേക്ക് നോക്കി കൂവി. രമേശൻ ബൈക്ക് സ്റ്റാൻ്റിൽ വെച്ച് ഹാൻ്റിലിൽ തൂക്കിയിട്ട രണ്ട് മൂന്ന് കവറുകളെടുത്ത് ജിത്തുവിൻ്റെ കയ്യിൽ കൊടുത്തു.

അപ്പോഴേക്കും രമ്യ ഇറങ്ങി വന്നു. നല്ല വൃത്തിയുള്ള ഒരു നൈറ്റിയുടുത്ത്, മുഖത്തൊക്കെ അൽപം മേക്കപ്പിട്ട്, മുടിയൊക്കെ ഭംഗിയായി മെടഞ്ഞിട്ട് മനോഹരമായി പുഞ്ചിരിച്ച് ,ജോലി കഴിഞ്ഞ് ക്ഷീണിച്ചു വരുന്ന ഭർത്താവിനെ അവൾ സ്വീകരിച്ചു.

 

ഇത് രമേശൻ്റെ നിർബന്ധമാണ്. അവൻ വീട്ടിലേക്ക് വരുമ്പോൾ തൻ്റെ ഭാര്യ സുന്ദരിയായി, സന്തോഷത്തോടെ, പുഞ്ചിരിച്ച് മുന്നിൽ തന്നെ ഉണ്ടായിരിക്കണമെന്ന്.

അത് ഇന്നോളം രമ്യ പാലിച്ചിട്ടുമുണ്ട്. രമ്യ ഒരു ഭൂലോക സുന്ദരിയൊന്നുമല്ലെങ്കിലും, അത്യാവശ്യം സൗന്ദര്യവും, നിറവുമൊക്കെയുള്ളവൾ തന്നെയാണ്. അവളുടെ തൊലിവെളുപ്പിനേക്കാൾ അവളെ സുന്ദരിയാക്കുന്നത് അവളുടെ സ്വഭാവമാണ്.

രമേശനേയും ,മകനേയും, അമ്മയേയും അവൾ ജീവന് തുല്യം സ്നേഹിച്ചു. ആ വീട്ടിലെ കെടാവിളക്കായി അവൾ ജ്വലിച്ചു നിന്നു. രമ്യ പുഞ്ചിരിയോടെ അവൻ്റെ കൈ പിടിച്ച് കവിളത്തൊരു ഉമ്മ കൊടുത്തു. ഈ സമയത്തൊന്നും അവരുടെ അമ്മ സൗദാമിനി പുറത്തേക്ക് വരില്ല. അവർക്കറിയാം ഈ സമയത്തെ മക്കളുടെ സ്നേഹ പ്രകടനം.

Leave a Reply

Your email address will not be published. Required fields are marked *