അവളാകെ അസ്വസ്ഥയായിരുന്നു. അവർക്ക് ഏട്ടനെ തിരിച്ചു വേണമെന്നാണോ? പക്ഷെ ഏട്ടൻ പോവില്ലല്ലോ… ഏട്ടൻ എന്റെ മാത്രമാണ്. എന്റെ സ്വന്തം.
അവസാനം അറിയാതെയൊരു പുഞ്ചിരി വിരിഞ്ഞു.
“ആഹാ… എന്റെ മക്കള് ബുക്കും തുറന്ന് വച്ച് ചിരിച്ചോണ്ടിരിക്കുവാണോ?”
വാതിൽക്കലെ ശബ്ദം കേട്ടപ്പോൾ തല തിരിച്ചു നോക്കി.
കട്ടിളയിൽ വലത് കയ്യും ഊന്നി നിൽപ്പുണ്ട് വിഷ്ണു. ബാത്‌റൂമിൽ പോയി ഫ്രഷ് ആയിട്ടുണ്ട്. കൈലിയാണ് വേഷം. അതിന്റെ തലപ്പ് ഇടത് കൈയിലുണ്ട്. രോമം നിറഞ്ഞ കാലുകൾ പുറത്തു കാണാം. ഷർട്ട് ഇട്ടിട്ടില്ല. അവൾ അടിമുടിയവനെയൊന്ന് നോക്കി.
“അതിനകത്ത് ചിരിക്കാനും മാത്രം എന്താ എഴുതി വച്ചേക്കുന്നെ?”
വിഷ്ണു അകത്തേക്ക് കേറി വന്നു.
അവളിരിക്കുന്ന കസേരയുടെ പിറകിൽ വന്നു നിന്ന് കസേരയിൽ കൈ രണ്ടും ഊന്നി മുന്നോട്ടാഞ്ഞു.
“എന്നെയോർത്താണോ ചിരിച്ചേ?” കാതിലൊരു മൃദുചുംബനത്തിനൊപ്പം അവൻ തിരക്കി.
“മ്മ്മ്…” അവളുടെ മുഖത്ത് മനം മയക്കുന്നൊരു ചിരി വിരിഞ്ഞു നിന്നു.
“ആ പാൽപ്പുഞ്ചിരി കണ്ടപ്പോ എനിക്ക് തോന്നി. എന്താ ഓർത്തെ?”
“ഏട്ടൻ എന്റെ സ്വന്തമാണെന്ന്”
“ഞാൻ എന്നും നിന്റെ സ്വന്തം അല്ലെടി?”
അവൾ ചിരിച്ചു.
“നീ പഠിക്കാൻ പോകുവാണോ?” ചെമന്ന ചുണ്ടുകളിൽ നോക്കി അവൻ വികാരത്തള്ളിച്ചയോടെ ചോദിച്ചു.
“പഠിക്കാൻ തോന്നുന്നില്ല.”
അവളും ആ ഇരിപ്പിൽ തല തിരിച്ച് അവന്റെ കവിളിൽ ഉമ്മ വച്ചു.
“അതെന്താ പഠിക്കാൻ തോന്നാത്തെ?” ചെറിയൊരു ഗൗരവവും ആ സ്വരത്തിൽ ഒളിഞ്ഞിരിക്കുന്ന പോലെ അവൾക്ക് തോന്നി.
“അതെന്താന്നോ? കല്ല്യാണത്തിന്റെ തലേന്ന് ആർക്കാ പഠിക്കാൻ തോന്നുന്നേ?” പൂജയുടെ സ്വരത്തിൽ ചിണുക്കമായിരുന്നു.
“ഓ അങ്ങനെ! ഇന്ന് ഈ എസ്ക്യൂസ്… ഇനിയുള്ള ദിവസങ്ങളിലെ എസ്ക്യൂസസ് എന്തായിരിക്കും?“
“ഏട്ടൻ പറയുന്ന കേട്ടാ തോന്നും ഞാൻ ഉഴപ്പിയാണെന്ന്.” അവൾ കൂർപ്പിച്ചു നോക്കി അവനെ.
“ശരി ശരി. പിന്നെന്താ ഇന്ന് തോന്നുന്നേ? കളിക്കാനാണോ തോന്നുന്നേ?”
“തോന്നിയിട്ട് കാര്യമില്ലല്ലോ.. കൂടെ കളിക്കാൻ ആള് വേണ്ടേ?”
“ഒറ്റയ്ക്ക് കളിക്കണം.” അവൻ ചിരിച്ചു കൊണ്ട് നിവർന്നു. അവളുടെ തല മലർത്തി നെറ്റിയിൽ ഉമ്മ വച്ചു.
അവൾ പിണക്കം പോലെ മുഖം കോട്ടി. അങ്ങനെയവളെ വട്ട് കളിപ്പിക്കാൻ ഒരു രസം തോന്നിയവന്.