പണയപ്പണ്ടങ്ങൾ 1 [Dr. Wanderlust]

Posted by

 

അടുത്ത രണ്ടു മാസങ്ങളിൽ കൃത്യമായി പണവും അക്കൗണ്ട്ൽ എത്തി. അതോടു കൂടി എല്ലാവർക്കും സമാധാനമായി. എന്നാൽ ജനുവരി ആയപ്പോൾ കലേഷിന്റെ ഫോൺ എത്തി, ബിസിനനെസ്സിൽ എന്തൊക്കെയോ പ്രശ്നങ്ങൾ വന്നു അതിനാൽ ഡൽഹിക്ക് പോകുകയാണെന്നും, സേവിച്ചനോട് ഒന്ന് അവധി പറയണമെന്നും പറഞ്ഞു.

 

അത് കേട്ടതോടെ കല്യാണിയമ്മയുടെ നല്ല ജീവൻ പോയി. ജനുവരിയിലെ അടവ് മുടങ്ങി, പക്ഷേ സേവിച്ചൻ അവരെ വിളിച്ചില്ല. അത് അവർക്കൊരു ആശ്വാസമായി. ഡേറ്റ് കഴിഞ്ഞപ്പോൾ അവർ നേരിട്ട് ചെന്ന് സേവിച്ചനെ കണ്ടു.

 

താനിതു കല്യാണിയമ്മയോട് മുൻപേ പറഞ്ഞതല്ലെ എന്ന് മാത്രം അയാൾ പറഞ്ഞു. വേറൊന്നും പറഞ്ഞില്ല. അടുത്ത മാസം തന്നാൽ മതിയെന്ന് പറഞ്ഞു വിട്ടു. പക്ഷേ അടുത്ത രണ്ടു മാസവും പണം അടക്കാൻ ആയില്ല.

 

മൂന്നാം തവണ അടവ് മുടങ്ങിയപ്പോൾ സേവിച്ചൻ അവരെ തേടിയെത്തി. വളരെ പരുഷമായാണ് അവൻ അവരോട് സംസാരിച്ചത്. അടുത്ത മാസം കൊണ്ട് ഇതൊക്കെ ക്ലിയർ ആക്കിയില്ലെങ്കിൽ അവൻ അവന്റ വഴികൾ നോക്കുമെന്ന് അറിയിച്ചു.

 

പെണ്ണുങ്ങൾ ശരിക്കും പേടിച്ചു. കോളേജ് അടച്ചതിനാൽ കാവ്യയും വീട്ടിൽ ഉണ്ടായിരുന്നു. കലേഷ് വിളിച്ചപ്പോൾ സുഷമ്മ ഭയത്തോടെ സേവിച്ചൻ വന്നു അമ്മയോട് ദേഷ്യപ്പെട്ടു സംസാരിച്ചത് ഒക്കെ അവൾ പറഞ്ഞു. എന്നാൽ എല്ലാം ശരിയാക്കാം എന്ന് മാത്രം പറഞ്ഞു കലേഷ് ഫോൺ വച്ചു.

 

പിന്നീട് രണ്ടാഴ്ചയിൽ പല തവണ വിളിച്ചിട്ടും കലേഷ് ഫോൺ എടുത്തില്ല. കല്യാണിയമ്മയ്ക്ക് അപകടം മണത്തു. ഇനിയും മടിച്ചു നിന്നാൽ ശരിയാവില്ല. അവർ കുറച്ചു ഉറച്ച തീരുമാനങ്ങൾ എടുത്തു.

————————————————————-

തന്റെ മുൻപിൽ തലയും താഴ്ത്തി ഇരിക്കുന്ന കല്യാണിയമ്മയെ സേവിച്ചൻ പുച്ഛത്തോടെ നോക്കി.

 

“നിങ്ങളോട് ഞാൻ ആദ്യമേ പറഞ്ഞതല്ലേ കല്യാണിയമ്മേ അവനെക്കൊണ്ട് ഇതൊന്നും നടക്കില്ലായെന്ന്..”

 

“സേവിച്ച… ഞാൻ അവനെ വിശ്വസിച്ചു. പക്ഷേ അവനിങ്ങനെ ചെയ്യുമെന്ന് ഞാൻ കരുതിയില്ല.” കല്യാണിയമ്മ ദീനതയോടെ പറഞ്ഞു.

 

“ഞാൻ കരുതിയിരുന്നു, അതാണ് ഞാൻ നിങ്ങളുടെ ജാമ്യം വാങ്ങിയത്. അപ്പോൾ ഒരു രണ്ടു തവണ കൂടി അടവ് മുടങ്ങിയാൽ ഞാൻ ആ വീടും സ്ഥലവും അറ്റാച്ച് ചെയ്യും.” സേവിച്ചൻ ഒരു ഭാവ മാറ്റവുമില്ലാതെ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *