“അപ്പോൾ കാര്യത്തിലേക്കു വരാം. ” സേവിച്ചന്റെ ശബ്ദം സീരിയസ് ആയി, അവൻ മൂന്ന് പെണ്ണുങ്ങളെയും നോക്കി, ” ഇവൻ എന്റെ സുഹൃത്താണ്, പക്ഷേ കച്ചവടത്തിൽ എനിക്ക് ആ ബന്ധം കാണാൻ കഴിയില്ല, അതിനാൽ ഇവനു പണം കടം കൊടുക്കാൻ എനിക്ക് പറ്റില്ല. ഞാൻ അത് അമ്മയോട് പറഞ്ഞിട്ടുണ്ട്.”
എല്ലാവരും സേവിച്ചനെ പകപ്പോടെ നോക്കി, കലേഷ്‌ന്റെ മുഖം മാത്രം മാറിയില്ല, അയാൾ ഒരു ചിരിയോടെ നിന്നു. സേവിച്ചൻ തുടർന്നു,
“ഞാൻ എത്ര പറഞ്ഞിട്ടും അമ്മ സമ്മതിക്കുന്നില്ല അതിനാൽ ആണ് ഞാൻ ഇങ്ങോട്ട് വന്നത്. നിങ്ങൾ മൂന്ന് പേരും പ്രോമിസ്സറി നോട്ട് സൈൻ ചെയ്താൽ ഞാൻ പണം നൽകാം. കലേഷിന്റെ ജാമ്യം വേണ്ട. ”
സുഷമയും, കാവ്യയും കല്യാണിയമ്മയെ നോക്കി. അവർ അതേയെന്ന ഭാവത്തിൽ തല ചലിപ്പിച്ചു.
“ഇവന്റെ സ്വഭാവത്തിന് ബിസ്സിനെസ്സ് ചേരില്ല, അളിയാ ഒന്നും തോന്നരുത്. ഇനി നിങ്ങൾ പെണ്ണുങ്ങൾ നിർബന്ധിക്കുകയാണെങ്കിൽ ഞാൻ പണം നൽകാം, അതിന്റെ ഉത്തരവാദിത്തം പൂർണ്ണമായും നിങ്ങൾക്ക് ആയിരിക്കും.” സേവിച്ചൻ എല്ലാവരെയും നോക്കി പറഞ്ഞു.
“ഏട്ടന്റെ കാര്യത്തിൽ ഞങ്ങൾക്ക് നല്ല പ്രതീക്ഷയുണ്ട്. ഇത് വിജയിക്കും ” സുഷമ പറഞ്ഞു.
“എനിക്കും ഏട്ടനെ വിശ്വാസമാണ്. ഞാനും ജാമ്യം ഒപ്പിട്ട് നൽകാം.” കാവ്യയും സുഷമ്മയെ പിന്താങ്ങി.
“നിങ്ങളുടെ വിശ്വാസം നിങ്ങളെ രക്ഷിക്കട്ടെ ” സേവിച്ചൻ പത്രങ്ങൾ അവരുടെ നേർക്ക് നീട്ടിക്കൊണ്ട് പറഞ്ഞു.
സേവിച്ചൻ നീട്ടിയ മൂന്നു പത്രത്തിൽ മൂന്നു പേരും ഒപ്പിട്ടു. അതിന് മുൻപ് സേവിച്ചൻ വരും വരയ്ക്ൾ എല്ലാംഒന്ന് കൂടി പറഞ്ഞു കേൾപ്പിച്ചു.
“ദാ ഇരുപത് ലക്ഷം രൂപ. അമ്മയിങ് വാ.” അവൻ കല്യാണിയമ്മയെ വിളിച്ചു പണം ഏൽപ്പിച്ചു.
“ഒരു വർഷത്തേക്ക് ആണ് ഈ പണം തരുന്നത്. മാസം പലിശയിനത്തിൽ അമ്പത്തിയാറായിരം രൂപ അടക്കണം . ഇത് ഒക്ടോബർ അടുത്ത ഒക്ടോബറിൽ ഈ ഇരുപത് ലക്ഷം ഇങ്ങെത്തണം. പോട്ടെ സൗഹൃദത്തിന്റെ പേരിൽ ഒരു രണ്ടു മാസം കൂടി,അടുത്ത വർഷം അവസാനം ഡിസംബറിൽ തന്നാൽ മതി. ആ രണ്ടു മാസത്തെ പലിശ വേണ്ട.”