“അമ്മ രാവിലെ പോയതല്ലേ? ഇത് വരെയും കണ്ടില്ലല്ലോ.” സുഷമ പുറത്തേക്ക് നോക്കി.
“ഉം.. താമസിക്കും അവൻ അങ്ങിനെ ഒന്നും പണം കൊടുക്കില്ല. മിക്കവാറും എന്തെങ്കിലും ജാമ്യം പറയാൻ സാധ്യതയുണ്ട്.” കലേഷ് പറഞ്ഞു.
“അവൻ അമ്മയെ ഇവിടെ കൊണ്ട് വിടും. നോക്കിക്കോ.” കലേഷ് അവളുടെ വയറിലേക്ക് മുഖം ചേർത്തു..
സുഷമയോന്ന് പുളഞ്ഞു… അവൾ അവന്റെ മുഖം പിടിച്ചു ചുംബിച്ചു.. പിന്നെ വയറിലേക്ക് അമർത്തിപ്പിടിച്ചു.
അപ്പോൾ പുറത്തൊരു വണ്ടിയുടെ ശബ്ദം കേട്ടു. സുഷമ ജനലിലൂടെ പുറത്തേക്ക് നോക്കി. താഴെ ഒരു കറുത്ത താർ ജീപ്പ് വന്നു നിൽക്കുന്നതും, അതിന്റെ ഒരു ഡോറിലൂടെ അമ്മയിറങ്ങുന്നതും അവള് കണ്ടു.
“അമ്മയും, സേവിയും എത്തി അല്ലേ?” കലേഷ് ചോദിച്ചു.
“ആ.. എങ്ങനെ മനസ്സിലായി. ” അവൾ അത്ഭുതത്തോടെ അവനെ നോക്കി.” വാ താഴോട്ട് പോകാം… ” അവൻ എഴുന്നേറ്റു.
സേവി വരാന്തയിൽ ഉള്ള കസേരയിൽ ഇരുന്നു.
“വാ മോനെ അകത്തോട്ടിരിക്കാം ” കല്യാണിയമ്മ അവനെ ഉള്ളിലേക്ക് വിളിച്ചു .
“വേണ്ടമ്മേ, ഇത് ബിസിനസ് അല്ലേ അത് പുറത്തു വച്ചു മതി. അതാണ് എന്റെ രീതി.” സേവി അവിടെ തന്നെയിരുന്നു. “എല്ലാരേയും വിളിച്ചാൽ എനിക്ക് പെട്ടെന്നങ്ങു പോകാമായിരുന്നു. ” സേവി കല്യാണിയമ്മയെ നോക്കി. പിന്നെ കൈയിൽ ഇരുന്ന കടലസുകളും ഒരു പൊതിക്കെട്ടും അടുത്തുള്ള കസേരയിൽ വച്ചു.
അപ്പോഴേക്കും കലേഷും, സുഷമ്മയും പുറത്തേക്കെത്തി.
“ആ അളിയാ എന്തുണ്ട്? ” സേവിച്ചൻ പരിചയം പുതുക്കി.
“ഹാ വല്ലപ്പോഴും ഈ വഴി വരണ്ടേ അളിയാ… ” അവൻ സേവിച്ചന് കൈ കൊടുത്തു.
“തിരക്കാടാ… പിന്നെ ഈ വഴി വന്നാൽ നീ കാശു കടം ചോദിച്ചാലോ എന്ന് പേടിയുമുണ്ട്.” അത് കേട്ട് എല്ലാവരുടെയും മുഖമൊന്നു വിളറി.
“ഹാ ഞാനൊരു തമാശ പറഞ്ഞതാ..” സേവിച്ചൻ എല്ലാവരെയും നോക്കി. കലേഷ് ഒരു ചിരി വരുത്തി.
“സുഖമല്ലേ? ” കലെഷിന് പിന്നിൽ നിന്ന സുഷമയോട് സേവിച്ചൻ ചോദിച്ചു. അവളതേയെന്ന് തല കുലുക്കി ചിരിച്ചു കാണിച്ചു.