പ്രിയാ : എന്തൊക്കെ എന്റെ മോളെ വിളിച്ച് പറയുന്നേ? നീയല്ലേ പറഞ്ഞത് അവനും നീയും ടൈംപാസിന് വേണ്ടി മാത്രമാണ് എന്ന്.
അവൾ : സംഭവിച്ചു പോയി, നീ ഒരു വഴി പറ ഞാൻ എന്താ ഇപ്പൊ ചെയ്യാ. ഞാൻ അവന് അങ്ങോട്ട് കുറെ ക്ലൂ കൊടുക്കുന്നുണ്ടെങ്കിലും അവൻ തിരിച്ച് വലിയ രീതിയിൽ ഒന്നും പ്രതികരിക്കുന്നില്ല. ഇതിനേക്കാൾ അപ്പുറത്തേക്ക് എന്താ ചെയ്യേണ്ടത് എന്നൊന്നും എനിക്കറിയില്ല, അല്ലെങ്കിൽ ഞാൻ അങ്ങോട്ട് ചെന്ന് പറയേണ്ടിവരും അതൊന്നും എന്നെക്കൊണ്ട് പറ്റില്ല.
പ്രിയാ : ആരാ ഈ പറയുന്നേ, എങ്ങനെ നടന്ന കുട്ടി ആണ്. ഇപ്പൊ നീയും ഇതിൽ പെട്ടു ലെ. ഹഹഹ.
അവൾ : ഇരുന്ന് ചിരിക്കാതെ എന്തേലും ഐഡിയ താടി കുരിപ്പേ.
പ്രിയാ : ഇവൻ തന്നെ വേണമോടി, നീ വിചാരിച്ചാൽ നിനക്ക് അതിനേക്കാളും നല്ല പയ്യന്മാരെ കിട്ടും. നീ സാധാരണ പറയാറുള്ള പോലെ കട്ട താടിയോ മീശയും ഇല്ല, നമ്മക്ക് അവനെ ഒന്ന് ശരിക്കും അറിയ പോലുമില്ല. നീ ശരിക്കും ഒന്നുകൂടി ആലോചിച്ചിട്ട് ഒക്കെ തീരുമാനം എടുത്താൽ മതി.
അവൾ : എടീ കോപ്പേ, താടിയും മീശയും ഒക്കെ കുറച്ചു കഴിഞ്ഞാൽ വന്നോളും, ആളൊരു പാവമാണെടി. ഇത്രയും കാലം സംസാരിച്ചടത്തോളം എനിക്ക് ആള് അത്യാവിശ്യം ഡീസന്റ് ആയിട്ടാണ് തോന്നിയത്. പിന്നെ ഞാൻ എന്റെ ജീവിതത്തിൽ ഇതുവരെ ആരോടും ഇത്ര അടുത്ത് ഇടപഴകിട്ടുമില്ല.
പ്രിയാ : ഞാൻ പറയാനുള്ളത് പറഞ്ഞു, പൂർണ്ണമായി ഉപേക്ഷിക്കണമെന്ന് ഒന്നും നിന്നോട് ഞാൻ പറയുന്നില്ല ജസ്റ്റ് ഒന്നും കൂടി ആലോചിച്ചിട്ട് ഇതിനെപ്പറ്റി കൂടുതൽ ചിന്തിക്കാം.
അവൾ : ആ ആ, അങ്ങനെ എങ്കിൽ അങ്ങനെ. അത് കഴിഞ്ഞ നീ എനിക്ക് ഐഡിയ പറഞ്ഞു തരുമോ?
പ്രിയാ : പറഞ്ഞ് തരാമെടി പുല്ലേ.
ഞങ്ങൾ രണ്ടുപേരും പിന്നെയും പല ദിവസങ്ങളും പുറത്തേക് പോയി, അതിന്ടെ ഇടയിൽ പല തവണ അവളോട് കാര്യങ്ങൾ പറയാൻ ഞാൻ ശ്രേമിച്ചെങ്കിലും ഒരു തവണ പോലും ഒച്ച പുറത്തേക്ക് വന്നില്ല. ഇനി ഇപ്പൊ ഈ കാര്യവും കത്ത് എഴുതി തന്നെ അറിയിക്കേണ്ടി വരുമോ ആവോ. അലെങ്കിൽ സിനിമയിൽ ഒക്കെ കാണുന്നത് പോലെ നടക്കിയമായ വല്ല പരിപാടിയും ഒപ്പിക്കേണ്ടി വരും. ഞങ്ങൾ പരസ്പരം നല്ല കമ്പനി ആയി കഴിഞ്ഞിരുന്നു,