പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 6 [Malini Krishnan]

Posted by

അവളുടെ പ്രൊജക്റ്റ് കേരളത്തിൽ ഉണ്ടായിട്ട് ഉള്ള പ്രളയത്തിന് പറ്റി ആയിരുന്നു. അപ്പൊ കുറച് കഴിഞ്ഞാ അവൾക് കേരളത്തിന്റെ ഓരോ ഭാഗത്തേക്ക് പോയിട്ട് അവിടെ ഉള്ള അർച്ചെയോളജി ഡിപ്പാർട്മെന്റിൽ നിന്നും വിവരങ്ങൾ ശേഖരിക്കണം. പത്രവാർത്തകളും മറ്റു ഡോക്യൂമെന്റൽ തെളിവുകൾ പ്രകാരം 1923ലും 2018ലും ആണ് കേരളത്തിൽ വല്യ പ്രളയം ഉണ്ടായിട്ട് ഉള്ളു, എന്നാൽ ശെരിക്കും കേരളത്തിന് വല്യ രൂപമാറ്റം വരുന്ന രീതിയിൽ ഉള്ള പ്രളയം ഉണ്ടായത് 1341യിൽ ആയിരുന്നു. പക്ഷെ എത്ര മഴ പെയ്തെന്നും നാശനഷ്ടങ്ങളുടെ കണക്ക് ഒന്നും ഇല്ലാത്തത് കൊണ്ടും ഈ പ്രളയത്തിന് പറ്റി ആരും അതികം അറിഞ്ഞിട്ട് ഉണ്ടാവില്ല. 1341ലെ പ്രളയം ആണ് പെരിയാറിന്റെ ഒഴുക്ക് ഗതി മാറ്റിയത്, അതിനെ തുടർന്ന് ഉണ്ടായ സംഭവം ആണ് ആ കാലത്തെ വല്യ തുറമുഖങ്ങളിൽ ഒന്നാനായ മുച്ചിറിപട്ടണം എന്ന തുറമുഖത്തിന്റെ അവസാനം. ഈ തുറമുഖം നശിച്ചുപോയ സമയവും പ്രളയം വന്ന സമയം ഏകദേശം ഒന്ന് തന്നെ ആയത് കൊണ്ട് പുരാവസ്‌തുശാത്രങ്ങൾ പറയുന്നത് പ്രളയം കാരണം ആണ് മുച്ചിറിപട്ടണം നശിച്ചത് എന്നാണ്, പക്ഷെ മറ്റുചിലർ പറയുന്നത് വേറെ ഹാർബറുകൾ വന്നപ്പോ ഇങ്ങോട്ട് ഉള്ള ചരക്ക് കപ്പലുകൾ കുറയുകയും അങ്ങനെ പൂട്ടി പോവുകയുമായിരുന്നു എന്നാണ്.മുച്ചിറിപട്ടണം (ഇപ്പൊ കൊടുങ്ങല്ലൂർ) ഇപ്പൊ ഒരു പുരാവസ്തു ഉത്ഖനന സ്ഥലം ആണേ. ഈ ഹാർബർ നശിച്ചതിന് ശേഷം ആണ് കൊച്ചി ഹാർബർ പണിയുന്നത്. ഒരു തുറമുഖമോ ഹാർബറോ എങ്ങനെയൊക്കെ നശിക്കാം എന്നും അങ്ങനെ ഒരു സാഹചര്യത്തിൽ എങ്ങനെയാണ് പുതിയത് ഒരെണ്ണം ഉണ്ടാകുക, ഇത് ആണ് ഞാൻ അവൾക് പറഞ്ഞ് കൊടുക്കേണ്ടത്.

അവളും അവളുടെ തിരക്കുകളിൽ ആയിരുന്നു, പുറത്തു പോകാറുള്ള ദിവസങ്ങളിൽ അന്ന് സംഭവിച്ച കാര്യങ്ങളെല്ലാം പ്രിയയെ വിളിച്ചു പറയുന്നത് അവൾക്ക് പതിവായിരുന്നു.

അവൾ : എന്നെക്കൊണ്ട് പറ്റുമെന്ന് തോന്നുന്നില്ലടി.

പ്രിയാ : എടി നീ വെറുതെ വേണ്ടാത്ത ഓരോന്നും ആലോചിച്ചു കൂട്ടാൻ നിക്കണ്ട ലാസ്റ്റ് അത് നിനക്ക് തന്നെ പണിയാവും.

അവൾ : ഞാൻ ആദ്യം വിചാരിച്ചത് എന്നെക്കൊണ്ട് പറ്റുമെന്നായിരുന്നു പക്ഷേ അതൊക്കെ വെറുതെ തോന്നിയതാണ് എടി. എനിക്ക് ഈ ടൈം പാസ് പ്രേമം ഒന്നും പറ്റില്ല, കുറെ കൂടെ നടന്നുനടന്ന് എനിക്ക് എന്തോ ചെറുതായിട്ട് എന്തൊക്കെയോ തോന്നുന്നു.

Leave a Reply

Your email address will not be published. Required fields are marked *