പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 6 [Malini Krishnan]

Posted by

“എന്നിട്ട് എഞ്ചിനീയറിംഗ് ഇഷ്ടപ്പെട്ടില്ലലോ നിനക്ക്.”

“അത് ഇല്ല”

“വെറുതെ വേണ്ടാത്ത പണിക്ക് നിന്നിട്ടലെ, ചിലപ്പോൾ മറ്റേതിന് പോയിട്ട് ഉണ്ടായിരുന്നെങ്കിൽ നിനക്ക് സെറ്റ് ആയേനെ.” അവൾ പറഞ്ഞതിന് ഇനി എന്ത് ചെയാൻ പറ്റും എന്ന രീതിയിൽ കൈ കൊണ്ട് കാണിച്ചു.

“നീ മനസ്സ് പറയുന്നത് ചെയ്തോണ്ട് ആണ്, ബാകി എല്ലാരും എന്താ വിചാരിക്കുക എന്നാണ് നീ ആദ്യം വിചാരിക.” അവൾ പറഞ്ഞു. ഒരു അത്ഭുതത്തോട് ഞാൻ അവളെ നോക്കി.

“നീ ഹിസ്റ്ററി ആണോ അതോ സൈക്കോളജി ആണോ പഠിക്കുന്നെ.” അത് കേട്ടപ്പോ അവൾ ചിരിച്ചു.

“മനസ്സിൽ ഉള്ളത് എന്താണെങ്കിലും ചെയ്യണം, പറയാൻ ഉള്ളത് ആണെകിൽ പറയണം. അത് പറഞ്ഞ് കഴിഞ്ഞാ എന്ത് വിചാരിക്കും എന്ന് കരുതി നടന്ന…” അവൾ എന്നെ നോക്കി ഇളിച്ച കൊണ്ട് പറഞ്ഞു. ആ പറഞ്ഞതിൽ അവൾ വേറെ എന്തെങ്കിലും ഉദ്ദേശിച്ചിട്ട് ഉണ്ടോ എന്ന് ഒരു സംശയം എനിക്ക് തോന്നി പക്ഷെ അവളുടെ മുഖത്ത് നോക്കി മനസിലാക്കാൻ ശ്രേമിച്ച എനിക്ക് കൂടുതൽ ഒന്നും മനസിലായില്ല.

“അല്ല നിന്നെ ഇതുവരെ ആരും പ്രൊപ്പോസ് ചെയ്തിട്ട് ഒന്നും ഇല്ലേ” ഞാൻ ചോദിച്ചു

“നോ” തലയാട്ടി അവൾ മറുപടി തന്നു

“കാണാൻ വല്യ രസമില്ലെങ്കിൽ തന്നെ ഇഷ്ടം പറയാൻ ഇഷ്ടം പോലെ പേരുണ്ടാവും പിന്നെയാണോ നിനക്ക്, നീ ആണെകിൽ ആൾകാരോട് അത്യാവശ്യം സംസാരിക്കുകയും ചെയ്യും, എന്നിട്ടും…”

“ഓരോരുത്തരുടെ കണ്ണിന് ഓരോന്ന് അല്ലെ ഇഷ്ടപ്പെടുള്ളു, ചിലപ്പോ എന്നെ കണ്ടപ്പോ ആർക്കും വന്ന് പരിചയപെടാൻ തോന്നിട്ട് ഉണ്ടാവില്ല.” അതും എനിക്ക് ഇട്ട് വെച്ചുകൊണ്ട് അവൾ പറഞ്ഞു. വീണ്ടും പരസ്പരം നോക്കി ചിരി മാത്രം.

“പോയാലോ എനിക്ക് ലേറ്റ് ആവുന്നു, ഇനി കോളേജ് പോയിട്ട് വേണ്ടേ വീട്ടിൽ പോവാൻ.” അവൾ പറഞ്ഞു. കൂടുതൽ നേരം അവിടെ നിക്കാതെ ഞങ്ങൾ പോയി.

രാത്രി റൂമിൽ ഇരിക്കുമ്പോഴും അവൾ പറഞ്ഞതിന് ആ ഒരു അർത്ഥം അല്ലാതെ വേറെ ഒന്നും എനിക്ക് കിട്ടിയില്ല. ഇന്നാണെങ്കിൽ അവളെ പറ്റി മാത്രം ആലോചിച്ച പോരാ, അവളുടെ പ്രോജെക്ടിന് പറ്റിയും നോക്കണം, എന്നോട് അവൾ പ്രോജെക്ടിന് വേണ്ടി ഒരു സഹായം ചോദിച്ചു, എഞ്ചിനീയറിംഗ് ബന്ധമായ ഒരു സഹായം.

Leave a Reply

Your email address will not be published. Required fields are marked *