പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 6 [Malini Krishnan]

Posted by

“അതൊന്നും വേണ്ട, പരിചയമില്ലാത്ത ആൾക്കാരെ കൂടെ ദൂരത്തേക്ക് വരാനൊന്നും പറ്റില്ല എനിക്ക്.” അവൾ പറഞ്ഞു

“എടോ ദൂരത്തേക്ക് എന്ന് പറഞ്ഞാൽ വേറെ നാടുവിട്ടു പോകാൻ ഒന്നുമല്ല ബീച്ചിലേക്കോ അങ്ങനെ എവിടെയെങ്കിലും… അല്ല പരിചയം ഇല്ലാത്ത ആൾകാരനോ നമ്മൾ, രണ്ടു മൂന്നു ദിവസം…” ഞാൻ മുഴുപ്പിക്കാതെ ചോദ്യം അവിടെ വച്ച് നിർത്തി.

“രണ്ടുമൂന്നു ദിവസം…” അവൾ ചോദിച്ചു

“അല്ല ചായയൊക്കെ കുടിച്ച് കുറച്ചു പരിചയപ്പെട്ട്, പേര് മാത്രമല്ല അറിയാത്തത് ഉള്ളൂ.” ഞാൻ പറഞ്ഞു

“അപ്പൊ ബാക്കിയെല്ലാം ഡീറ്റെയിൽസ് അറിയാലെ” അവൾ ചോദിച്ചു. ഞാൻ എന്ത് പറയണം എന്ന് അറിയാതെ ഇരുന്നു.

“വേറെ എങ്ങോട്ടെങ്കിലും പോകാൻ പറയുന്നതിന്റെ ഉദ്ദേശം എനിക്ക് മനസ്സിലായി നിന്റെ ബൈക്കിൽ ഞാൻ കയറേണ്ടി വരും നിന്റെ പുറകിൽ ഇരിക്കേണ്ടി വരും അതൊന്നു ശരിയാവില്ല” അവൾ ഇളിച്ച കൊണ്ട് പറഞ്ഞു.

“അതാണോ പ്രശ്നം? എന്നാ ബൈക്ക് പോകണ്ട നമുക്ക് ബസ്സിൽ പോകാം.”

“ബസ്സിലോ… ശരി എന്നാ ഒരു കാര്യം ചെയ്യാം നമുക്ക് എന്റെ സ്കൂട്ടറിൽ പോവാം, ഞാൻ ഓടിക്കും നീ ബാക്കിൽ ഇരിക്കും അതാവുമ്പോൾ കുഴപ്പമില്ലല്ലോ.”

ഓ പിന്നെ ഇവളുടെ പുറകെ വണ്ടിയിലിരുന്നു കഴിഞ്ഞാൽ പിന്നെ എനിക്കൊന്നും ചെയ്യാൻ പറ്റില്ലല്ലോ വിമാനം ഒന്നുമല്ല റോക്കറ്റ് ആണല്ലോ ഇവളുടെ ബുദ്ധി എന്ന് ഞാൻ മനസ്സിൽ ആലോചിച്ചു. അവൾ പിരികം പൊക്കി എന്തേയ് എന്ന രീതിയിൽ ചോദിച്ചു.

അവളുടെ വണ്ടിയിലേക്ക് കൈ ചൂണ്ടിയിട്ട് പോകാം എന്ന രീതിയിൽ കാണിച്ചു. അവൾക്ക് ഒരുതരത്തിലും ബുദ്ധിമുട്ട് ആകണ്ട എന്ന് കരുതി കുറെ പുറകിലേക്ക് മാറിയാണ് ഞാൻ ഇരുന്നത്. കോളേജിൽ നിന്നും ബീച്ചിലേക്ക് പോകാൻ വെറും 10 മിനിറ്റ് യാത്ര മാത്രമേ ഉണ്ടായിരുന്നുള്ളൂ.

അവൾ ബാഗ് വണ്ടിയിൽ തന്നെ വെച്ചതിന് ഞങ്ങൾ രണ്ടുപേരും ബീച്ചിലേക്ക് നടന്നു. ഞാൻ അധികം സംസാരിക്കാത്ത കൂട്ടത്തിൽ ആയിരുന്നെങ്കിലും അത് ഒരു വലിയ കുഴപ്പമുള്ള കാര്യമായി എനിക്ക് തോന്നിയിട്ടില്ല, പക്ഷേ ഇപ്പോൾ ഇവളോടൊപ്പം നടക്കുമ്പോൾ അത് ഞാൻ ശരിക്കും അറിഞ്ഞു.

സംസാരത്തിനേക്കാൾ കൂടുതൽ അവളുടെ സൗന്ദര്യം ആസ്വദിച്ചു നടക്കുകയായിരുന്നു ഞാൻ, അവളുടെ മുടി കാറ്റിൽ പറക്കുന്നതും, കടൽ തിരകൾ തൊടാതെ തിരിച്ചു ഓടുന്നതും, അവളുടെ മുഖത്ത് ഉണ്ടായിരുന്ന കളിചിരികൾ എല്ലാം. ഇതിന്ടെ ഇടയിലും ഞാൻ അവളോട് അവളുടെ ക്ലാസ്സിലെ വിശേഷങ്ങളും അവളുടെ ഭാവി പരിപാടിക്കളെ പറ്റിയും ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *