പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 6 [Malini Krishnan]

Posted by

ഇനി നാളെ അവളെ കാണാൻ പറ്റില്ല, അതുകൊണ്ട് കുറച്ച് അതികം നേരം പഠിക്കാൻ ഞാൻ തീരുമാനിച്ചു. പഴയ പോലെ ആ ട്രാക്കിലേക്ക് വരാൻ പറ്റുന്നില്ല, എന്റെ ചിന്തകൾ മുഴുവനും വേറെ എവിടെയോ ആയിരുന്നു. അവൾ പറഞ്ഞത് പോലെ എന്റെ ശ്രെധ ഫുൾ തെറ്റിയിരുന്നു. വേറെ എന്തെല്ലാമോ നേടിയതിന്റെ സന്തോഷം കൊണ്ടാണോ എന്ന് അറിയില്ല ഈ കാര്യം എന്നെ അതികം ബാധിച്ചില്ല. സ്വപ്നം കാണാൻ പുതിയ യാഥാർഥ്യങ്ങളുമായി ഞാൻ ഉറക്കത്തിലേക്കു വീണു. പരീക്ഷക് മുന്നേ അവളെ ഒന്ന് കാണാൻ വേണ്ടി സമയം നീങ്ങാത്തത് പോലെ തോന്നി… അങ്ങനെ അടുത്ത ദിവസവും ഒന്നും നടക്കാതെ കഴിഞ്ഞു… അടുത്ത ദിവസം എത്തി, അവളെ കാലങ്ങളായിട്ട് കാണാത്ത പോലെ ഒരു ഫീൽ…

ഞങ്ങൾ സ്ഥിരമായിട്ട് പോവുന്ന കോളേജിന്റെ അടുത്തുള്ള കഫെയിൽ തന്നെ കണ്ടുമുട്ടി.

“ഇനി ഇപ്പൊ എപ്പോ കാണാൻ എന്ന് വെച്ചിട്ട, ആ ഫോൺ നമ്പർ ഒന്ന് തന്നുടെ.” ഞാൻ അവളോട് ചോദിച്ചു

“ഹ്മ്മ് നോക്കി ഇരുന്നോ…”

“നീ തിരിച്ച എത്തിയ ഞാൻ എങ്ങനെ അറിയും പിന്നെ”

“ഞാൻ 29നെ രാത്രി തിരിച്ച എത്തും, പിന്നെ 30നും 1നും വീക്കെൻഡ്, 2നെ കാണാം.”

“30നെ കാണാം ഞാൻ ഉച്ചക്കോ വൈകുന്നേരമോ കോളേജിലേക്ക് വരാം.”

“എനിക്ക് വന്നിട്ട് പ്രോക്റ്റിന്റെ കുറച്ച പണി ഉണ്ടാവും, അതൊക്കെ കഴിഞ്ഞിട്ട് ഫ്രീ ആയിട്ട് കാണാഡോ.” അവൾ പറഞ്ഞു. ഇനിയും പറഞ്ഞിട്ട് കാര്യമില്ല വരില്ല എന്ന് തീരുമാനിച്ച ഇരിക്കാൻ ഇവൾ.

അവൾ പെട്ടന് പുറത്തേക്ക് നോക്കി നിന്നപ്പോ അവളുടെ ഒരു മാമൻനെ കണ്ടു. ഇവിടെ ഇങ്ങനെ ഒരു ചെക്കന്റെ കൂടെ ഇരിക്കുന്നത് കണ്ട എന്തായാലും വീട്ടിൽ അറിയിക്കും, ‘വീട്ടിൽ അറിയിച്ച എനിക്ക് എന്താ, ഞാൻ എനിക്ക് ഇഷ്ടം ഉള്ളവരുടെ കൂടെ പോവും വരും എന്നോട് ആരും ചോദിക്കാൻ വരണ്ട.’ അവൾ മനസ്സിൽ ചിന്തിച്ചു. എന്നാലും ഇന്നത്തെ മൂഡ് കളയണ്ട എന്ന് കരുതി അവൾ ആളുടെ മുന്നിൽ നിന്നും ഒളിച്ച് നിക്കാൻ തീരുമാനിച്ചു. ഒന്ന് ടോയ്‌ലെറ്റിൽ പോയിട്ട് വരാം എന്ന് എന്നോട് പറഞ്ഞിട്ട് അവൾ എണീറ്റ് പോയി. അവൾ പോയതും അവളുടെ മാമൻ കേറി വന്നു എന്തോ ഓർഡർ ഒക്കെ ചെയ്തു. പിന്നെ ഞാൻ വാഷ്‌റൂമിൻഡ് അങ്ങോട്ട് നോക്കിയപ്പോ അവൾ കൈ വീശി എന്നെ അങ്ങോട്ടേക്ക് വിളിച്ചു. ഞാൻ അങ്ങോട്ടേക് ചെന്നു.

Leave a Reply

Your email address will not be published. Required fields are marked *