“പ്രേത്യേകത ഒന്നുല്ലലോ എന്തേയ്.”
“അല്ല അതൊക്കെ കഴിഞ്ഞിട്ട് പേര് പറയാം എന്ന് പറഞ്ഞത് കൊണ്ട് ചോദിച്ചതാ.”
“ഓ അതോ, വേറെ ഒരു കാര്യം കൂടി പറയാൻ ഉണ്ട് അപ്പൊ പേരും കൂടി പറയാം.” അവളുടെ ചിരി കൂടി വന്നു, കണ്ണുകളിൽ ഞാൻ ഒരു തിലകം ഞാൻ കണ്ടു.
“നീ വെറുതെ സസ്പെൻസ് ഇടലെ, കാര്യം പറയ് പ്ലീസ്.” ഞാൻ അവളോട് കെഞ്ചി.
“അത് ഇപ്പൊ പറഞ്ഞ ശെരി ആവില്ല, നിന്റെ പരിക്ഷ അല്ലെ നീ ഡിസ്ട്രാക്ട് ആവും, അതുകൊണ്ട് പരിക്ഷ ഒക്കെ കഴിഞ്ഞിട്ട്, ഞാൻ തിരിച്ച എത്തിട്ട് ഞാൻ ആ രഹസ്യം പറയാം.”
“അയ്യോ, എനിക്ക് എന്തകയോ ആവുന്നുണ്ട് കേട്ടോ, ഒന്ന് പറയടോ. അല്ലെങ്കിൽ എന്താണ് എന്ന് ചെറിയ ക്ലൂ എങ്കിലും താടോ.”
” പറഞ്ഞാലോ ഞാൻ, എന്റെ പേരും പിന്നെ ഒരു വേറെ ഒരു കാര്യവും.” അവൾ പറഞ്ഞു. ചോദിച്ചിട്ട് കാര്യം ഇല്ല അവൾ പറയില്ല.
“എന്ന എനിക്കും ഒരു രഹസ്യം പറയാൻ ഉണ്ട്, രഹസ്യം അല്ല നിന്റെ ഒരു ഹെല്പ് വേണം” ഞാൻ പറഞ്ഞു. അവൾ എന്താ എന്ന രീതിയിൽ പുരികം പൊക്കി.
“പണ്ട് ഒരു കല്യത്തിന് പോയപ്പോ അവിടെ ഒരു ഫ്ലാഷ്ലൈറ്റിന്റെ വെളിച്ചത്തിൽ ഞാൻ ഒരു കുട്ടീനെ കണ്ടു, അപ്പൊ തന്നെ എന്റെ ഹൃദയം അവളുടെ കൂടെ ഇറങ്ങി പോയി, അവളെ പിന്നെ പരിചയപ്പെട്ടപ്പോ ആണ് മനസ്സിലായത് എനിക്ക് അവളെ ഇഷ്ടം ആണ് എന്ന്. ഇത് എങ്ങനെയാ ഞാൻ അവളോട് പറയേണ്ടത് എന്ന് ഒന്നു പറഞ്ഞ് തരുമോ” ഞാൻ അവളുടെ കണ്ണുകൾ നോക്കി പറഞ്ഞു. നാണം കൊണ്ട് കവിൾ രണ്ടും ചൂവന്നിട്ട് ഉണ്ടായിരുന്നു അവളുടെ.
“എനിക്ക് അറിയില്ല…” എന്നും പറഞ്ഞ് അവൾ തിരിച്ചു നീന്തി പോയി. അവളോട് ഏകദേശം കാര്യം പറഞ്ഞ സന്തോഷത്തിൽ ഞാൻ പാറിപോവുന്നത് പോലെ തോന്നി, പക്ഷെ ശെരിക്കും വെള്ളത്തിന്റെ ഉള്ളിലേക്ക് പോവായിരുന്നു ഞാൻ. പെട്ടന്ന് ബോധം വന്ന് ഞാനും തിരിച്ചു നീന്തി പോയി. ഇരുട്ട് ആയി തുടങ്ങുന്നതിനും മുമ്പ് ഞങ്ങൾ കേറാൻ തീരുമാനിച്ചു. ഒന്നും പറയാതെ തന്നെ അവളുടെ മുഖം കണ്ടാലറിയാം അവൾക്ക് ഇതൊക്കെ ഇഷ്ടപ്പെട്ടു എന്ന്. എല്ലാരോടും യാത്ര പറഞ്ഞ് ഞങ്ങൾ ഇറങ്ങാൻ പോവുക ആയിരുന്നു, നീതു എന്നെ നോക്കി വല്ലാത്തൊരു ചിരി ചിരിച്ചുകൊണ്ട് യാത്ര പറഞ്ഞു. അവിടെ വെച്ച് സംഭവിച്ചത് ഒക്കെ കണ്ടപ്പോ അവൾക്ക് എന്തോ സംശയം തോന്നിട്ട് ഉണ്ട് എന്ന് വ്യക്തം. എല്ലാം കഴിഞ്ഞ് ഞങ്ങൾ ഇറങ്ങി. പ്രിയയെ ഞാൻ ബസ് സ്റ്റോപ്പിൽ ആക്കി കൊടുത്തു, മീരയെ അവളും എവിടെയോ ആക്കി കൊടുത്തു. നാളെ അവൾ തിരക്കിൽ ആയിരിക്കും, മറ്റന്നാൾ കാണാം എന്നും പറഞ്ഞ് ഞങ്ങളും പിരിഞ്ഞു. ഇന്ന് മുഴുവനും അവളുടെ ഒപ്പം ചിലവഴിക്കണം എന്ന് ഉണ്ടായിരുന്നു എനിക്ക്, എന്റെ ജീവിതത്തിൽ ഏറ്റവും മികച്ച ദിവസം എന്ന് വിശേഷിപ്പിക്കാൻ കഴിയുന്ന ഒരു ദിവസം. എങ്ങനെ എങ്കിലും പരിക്ഷ ഒക്കെ കഴിഞ്ഞ് കിട്ടിയ മതി എന്നായിരുന്നു എന്റെ ആഗ്രഹം, അവളുടെ അടുത്ത് നിന്നും എന്തോ കേൾക്കാൻ വേണ്ടി.