പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 6 [Malini Krishnan]

Posted by

“അതെ എനിക്ക് നിന്നോട് സംസാരിക്കണം” അവൾ പറഞ്ഞു.

“ഇപ്പഴോ” ഞാൻ ചോദിച്ചു

“അപ്പുറത് എത്തട്ടെ എന്നിട്ട് പറയാം”

“അല്ല ഇപ്പൊ പറഞ്ഞോ” എന്നും പറഞ്ഞ് ഞാൻ കുളത്തിന്റെ നടുക്ക് നിന്നു

“അയ്യോ, എനിക്ക് ഇങ്ങനെ വെള്ളത്തിന്റെ നടുക്ക് നിക്കാൻ അറിയില്ല.”

“ഞാൻ പറയുന്നത് പോലെ ചെയ്ത മതി, പേടിക്കണ്ട ഒന്നും സംഭവിക്കില്ല”

“അത് വേണോ എന്തേലും ഒക്കെ സംഭവിച്ച എന്നെ നോക്കാൻ എന്റെ വീട്ടുകാർ പോലും നോക്കാൻ വരും എന്ന് തോന്നുന്നില്ല” അവൾ കുറച്ച വിഷമത്തോടെ പറഞ്ഞു. വീട്ടുകാരുടെ കാര്യം പറഞ്ഞ അപ്പൊ ഇവളുടെ മൂഡ് മാറും, ഞാൻ അതൊന്നും കേൾക്കാത്തത് പോലെ അവളോട് വേറെ കാര്യങ്ങൾ പറഞ്ഞു

“അത് ഞാൻ ഇപ്പൊ തന്നെ പഠിപ്പിച്ച തരാം, സൈക്കിളിന്റെ പെഡൽ ചവിട്ടുന്ന പോലെ കാൽ ചെയ്യ്. പിന്നെ കൈ വിടർത്തി വെച്ചിട്ട് മേലോട്ടും താഴത്തോട്ടും ഇങ്ങനെ ചെയ്യ്.” ഞാൻ അവൾക് പറഞ്ഞ് കൊടുത്തു. അവൾ അത് പോലെ ചെയ്തു അങ്ങനെ നിക്കാൻ ശ്രേമിക്കുന്നുണ്ട്, അവളെ പിടിച്ച ഞാനും അവിടെ നിന്നു.

“ഞാൻ ഇത് ഇപ്പോഴാണ് പഠിക്കുന്നെ, താങ്ക്സ്.”

“നിനക് എന്താ പറയാൻ ഉള്ളത്” ഞാൻ ഒരു ആകാംഷയോട് കൂടി ചോദിച്ചു.

“അത്, സോറി… ഞാൻ എന്റെ ഫ്രണ്ടിന്റെ പേര് പറഞ്ഞതിന്, ഞാൻ ആ ചേച്ചിയോട് കള്ളം പറഞ്ഞു. നിന്നോട് എന്റെ പേര് വേറെ ഒരു സമയത്ത് പറയാൻ വെച്ചത് ആണ് ഞാൻ…” മുഖത്ത് ചെറിയ നാണത്തോട് കൂടി അവൾ പറഞ്ഞു.

“അത് ഏത് സമയം”

“ഒരു രണ്ട് ദിവസം കൂടി കഴിഞ്ഞാ ഞാൻ പോവും, പ്രോജക്ടിന്റെ കാര്യത്തിന് വേണ്ടി. പിന്നെ അതൊക്കെ കഴിഞ്ഞ് എല്ലാരും കൂടി ഒന്ന് കറങ്ങിട്ട് മൂന്ന് ആഴ്ച കഴിഞ്ഞിട്ട് വരുള്ളൂ.”

“മൂന്ന് ആഴ്ചയോ… അപ്പൊ അത്രെയും കാലം ഇനി നിന്നെ കാണാൻ പറ്റൂലാലേ”

“നിനക് ഇനി 4 ആഴ്ച കഴിഞ്ഞ എക്സാം അല്ലെ എന്തായാലും, അപ്പൊ കാണാത്തതാണ് നല്ലത്.”

“എന്നാലും… അല്ല പ്രോജെക്ടിന് ഒക്കെ പോയി വന്ന് കഴിഞ്ഞിട്ട് എന്താ പ്രേത്യേകത”

Leave a Reply

Your email address will not be published. Required fields are marked *