ചാർജിലിട്ടിരുന്ന ഫോൺ എടുത്തു നോക്കിയപ്പോൾ റാഫിയുടെ ഒരു ഹായ് കിടക്കുന്നു .
അവൾ തിരികെ ഒരു ഹായ് കൊടുത്തിട്ട് കിച്ചണിലേക്ക് കടന്നു. കാത്തിരുന്ന പോലെ പെട്ടെന്ന് തന്നെ റിപ്ലൈ വന്നു.
” ഇതെന്താ ഫോണും കയ്യിൽ പിടിച്ചിരിക്കുവായിരുന്നോ” അഞ്ജുചോദിച്ചു.
” പിന്നെ തന്റെ കൂട്ടാണോ, എത്ര നേരമായി മെസ്സജ് അയച്ചിട്ട് കാത്തിരിക്കുവാന്. തനിക്ക് സ്നേഹമില്ലെന്നു കരുതി എല്ലാരും അങ്ങനെ ആണോ ” റാഫി വോയിസ് അയച്ചു .
” ഞാൻ കുക്കിങ്ങിൽ ആരുന്നു പൊന്നെ ഫോൺ ചാർജിലും ” അഞ്ജു പറഞ്ഞു .
” എങ്ങനെ ഉണ്ടാരുന്നു ഇന്നത്തെ ഡേ ” റാഫി ചോദിച്ചു .
” ഒരു മാറ്റവുമില്ല , എന്നത്തേതും പോലെ നല്ല തിരക്കുള്ള ദിവസം ആരുന്നു ഓഫിസിൽ ” അഞ്ജു പറഞ്ഞു.
” നുമ്മടെ സർദാർജി എന്ത് പറയുന്നു ” റാഫി ചോദിച്ചു
” അതും സ്ഥിരം പോലെ തന്നെ സ്കാൻ ചെയ്യുന്നുണ്ട് ” ചിരിക്കുന്ന സ്മൈലിക്കൊപ്പം അവൾ മറുപടി ഇട്ടു .
” പാവം സർദാർ ” റാഫി സ്മൈലികൾക്കൊപ്പം മെസ്സേജ് അയച്ചു , അതിനു മറുപടി യായി അവളും സ്മൈലികൾ അയച്ചു.
” സർദാറിന് സ്കാൻ ചെയ്യാൻ ഇരുന്നു കൊടുക്കാൻ മടിയില്ല , ഞാൻ ഒന്ന് കാണാൻ വീഡിയോ കാൾ ചെയ്യാൻ പറഞ്ഞാൽ ആണ് പാട് അല്ലെ ” റാഫി ചോദിച്ചു.
അതിനും അവൾ ചിരിക്കുന്ന സ്മൈലികൾ അയച്ചു
” എന്താടോ ഡ്രസ്സ് ” റാഫി സ്ഥിരം പൂവാലൻ ചാറ്റലുകാരന്റെ സ്ഥിരം ചോദ്യത്തിലേക്ക് എത്തി
“ബ്ലൂ ആൻഡ് പിങ്ക് ടീഷർട്ടും ബ്ലൂ സ്കർട്ടും ” അവൾ മറുപടി നൽകി
” ഒന്ന് കാണട്ടെടോ തന്നെ , ഒന്ന് വിളിക്കട്ടെ ഞാൻ ” റാഫി കെഞ്ചി
” വിളിക്ക് ” എന്ന് അവൾ അവനു സമ്മതം നൽകി ഒപ്പം കിച്ചണിൽ പണി എടുക്കാൻ ഉള്ള സൗകര്യത്തിനു ഫോൺ സ്റ്റാൻഡിൽ വച്ചു. പെട്ടെന്ന് തന്നെ റാഫിയുടെ കാൾ വന്നു ചെറിയ ചമ്മലോടെ അവൾ വീഡിയോ കാൾ അറ്റൻഡ് ചെയ്തു.