അടുത്ത ദിവസം രാവിലെ ലാപ്ടോപ് തുറന്ന് മോക്ക് എക്സാം എഴുതി കൊണ്ടിരിക്കുക ആയിരുന്നു ഹൃതിക്. എക്സാം എഴുതി കഴിഞ്ഞപ്പോ തന്നെ മാർക്ക് വരും, സാധാരണ എഴുതുന്നതിലും മാർക്ക് ഉണ്ടായിരുന്നു. കുറച്ച് ഒക്കെ വേറെയും കാര്യങ്ങൾ ആയി നടന്നിട്ടും മാർക്ക് കുറയാത്തതിന്റെ ഒരു സന്തോഷം എന്നിൽ വന്നു. പക്ഷെ ഇത്രയും ദിവസമായിട്ടും അവളുടെ കാര്യത്തിൽ ഞാൻ അങ്ങനെ വല്യ കാര്യം ചെയ്തു എന്ന് പറയാൻ മാത്രം ഒന്നും ഇല്ല. ആകെ ഒരു ഗിഫ്റ്റ് അവളുടെ വണ്ടിയിൽ വെച്ചു, അതാണെങ്കിൽ അവൾ കണ്ടിട്ട് ഉണ്ടോ ഇല്ലയോ എന്ന് പോലും അറിയില്ല. ഒരു പ്രാവിശ്യം കൂടി അവളുടെ വണ്ടിയിൽ സമ്മാനം കൊണ്ടുവെക്കണം അതും അവൾ കാണും എന്ന് ഉറപ്പ് ഉള്ള രീതിയിൽ, അതിന് ഉള്ള അവളുടെ പ്രതികരണം പോലെ ചെയാം ബാക്കി എലാം.
അവളോട് അടങ്ങാത്ത പ്രേമം ആണ് എനിക്ക് എന്ന് അവൾക് തോന്നാത്ത വിധത്തിൽ ഉള്ള ഒരു സമ്മാനം വെക്കണം എന്നാണ് എന്റെ ആഗ്രഹം, ഇങ്ങനെ ഒരു അപരിചിതൻ വന്നു ഇത് പോലെ ഓരോ ഭ്രാന്ത കാണിക്കുമ്പോ തന്നെ പ്രേമം ആയിരിക്കും അസുഖം എന്ന് അല്ലാതെ വേറെ ഒന്നും അവൾ ചിന്തിക്കില്ല. ഈ പ്രാവിശ്യം ഗിഫ്റ്റ് ആയിട്ട് വെക്കാൻ പോവുന്നത് ഒരു ബുക്ക് ആണ്, കുറച്ച് ദിവസമായിട്ട് ഓൺലൈൻ തപ്പിയിട്ട് ആണ് ഞാൻ ഈ ബുക്ക് കണ്ടുപിടിച്ചത് “Secretly Yours”
രണ്ട് ബാല്യകാല സുഹൃത്തുക്കളുടെ കഥയാണ്, അതിലെ പയ്യനെ കൂടെ ഉണ്ടായിരുന്നു പെൺകുട്ടോയോട് തോന്നുന്ന ഒരു ആരാധനയും, പിന്നീട് നാട് മാറിപോയിട്ട് വർഷങ്ങൾക്ക് ശേഷം ഇരുവർ വീണ്ടും കാണും പക്ഷെ പരസ്പരം തിരിച്ചറിയുന്നില്ല, പിന്നെ തിരിച്ച അറിയുന്നതും ആരാധന പ്രണയം ആക്കി എടുക്കുന്നതും ആണ് കഥ.
അവളോട് എനിക്ക് പ്രേമം ആണ് എന്ന് അവളുടെ സമ്മതം ഇല്ലാതെ പറയണ്ടാലോ എന്ന് കരുതി അതിന് പകരം ഞാൻ കണ്ടുപിടിച്ച ഒരു വാക്ക് ആയിരുന്നു ‘രഹസ്യ ആരാധന’. അതു കൊണ്ട് ഇത് പോലെ ഉള്ള കഥകൾ വരുന്ന പുസ്തകങ്ങൾ ഞാൻ തപ്പി, അങ്ങനെ കിട്ടിയത് ആണ് ‘Secretly Yours’. ഈ പുസ്തകം വായിക്കുമ്പോ അവളുടെ ഉള്ളിൽ പ്രണയിക്കാൻ ഒരു താല്പര്യവും വരണം, എനിക്ക് അവളോട് ഇങ്ങനെ ഒക്കെ ആണ് തോന്നുന്നത് എന്നും അവൾ മനസിലാക്കണം എന്നായിരുന്നു എന്റെ ലക്ഷ്യം.