“പക്ഷെ ഇവളുടെ ഈ ബലംപിടിച് നടക്കുന്ന സ്വഭാവം ഉള്ള ഇവളെ ഒക്കെ ആരെങ്കിലും നോക്കുമോ, അങ്ങനെ ഒരാളെ കണ്ടുപിടിക്കാൻ ഭയങ്കര ബുദ്ധിമുട്ട് ആയിരിക്കും.” പ്രിയാ ചോദിച്ചു.
🏠🏘🏠🏘🏠🏘🏠🏘🏠🏘🏠🏘🏠🏘🏠🏘🏠🏘🏠🏘🏠🏘🏠🏘🏠🏘🏠🏘🏠🏘🏠🏘🏠🏘🏠🏘🏠🏘🏠🏘
(അവളുടെ വണ്ടിയിൽ ഗിഫ്റ് വെച്ച ദിവസം രാത്രി ഹൃതികിന്ടെ വീട്ടിൽ)
“…പക്ഷെ അതൊന്നും അവൾ ശ്രേധികാതെ അങ്ങോട്ട് പോയെടാ, അവൾ അത് കണ്ടിട്ട് ഉണ്ടാവുമോ ഇല്ലയോ എന്ന് അറിയാൻ ആണെകിൽ വേറെ വഴി ഒന്നും ഇല്ലാതെയും പോയി.” ഹൃതിക് ഫോണിലൂടെ കിച്ചുനോട് പറഞ്ഞു.
“നീ അങ്ങനെ എന്തെകിലും ഒക്കെ ചെയ്താലോ, നിന്നോട് എനിക്ക് ഇപ്പൊ ഒരു അഭിമാനം ഒക്കെ തോന്നുന്നു. അല്ല എന്താണ് പിങ്കും മഞ്ഞ റോസും വെച്ചത്, വേറെ കളർ ഒന്നും കിട്ടിയിലെ നിനക് !?” ഒരു സംശയം എന്ന പോലെ കിച്ചു ചോദിച്ചു.
“എടാ ഓരോ കളർ റോസിന് ഓരോ അർത്ഥങ്ങൾ ആണ്. ഞാൻ കോളേജ് പഠിക്കുമ്പോ ഉണ്ടായിരുന്ന അവസാനത്തെ വാലെന്റൈൻസ് ഡേയുടെ അന്ന് ആണ് ഞാൻ ഈ കാര്യം അരിഞ്ഞത്, അത് ഇപ്പൊ ഉപകാരം ആയി. ഫ്രണ്ട്ഷിപ്പിനെ വേണ്ടിയും സോറി പറയാനും ആണ് മഞ്ഞ റോസ്, നന്ദിയും ആരാധനയും അറിയിക്കാൻ ആണ് പിങ്ക് റോസ്.”
“അപ്പൊ ചുവപ്പ് റോസ് ഇഷ്ട്ടം പറയാനും, എന്നാ പിന്നെ അത് കൊടുക്കണ്ടായിരുന്നോ, അല്ലാതെ ഇഷ്ടം ഉണ്ട് എന്ന് അവൾക് എങ്ങനെ മനസിലാവും ??”
“അത് ഞാൻ മനഃപൂർവം വെക്കാതെ ഇരുന്നതാ, നേരിട്ട് കാര്യം പറയുമ്പോ കൊടുക്കാം”
“ഡാ നിനക് കോൺഫിഡൻസ് അങ്ങോട്ട് ആകാശം വരെ എത്തിയാലോ, ഹൃതിക് 2.0 ആയോ നീ.” കിച്ചു ചിരിച്ചു കൊണ്ട് ചോദിച്ചു
“അങ്ങനെ ഒരു പെണ്ണിനെ കിട്ടാൻ വേണ്ടി സ്വഭാവം ഒന്നും ഞാൻ മാറില്ല, എന്തായാലും MBA എടുക്കുമ്പോ ഇന്റർവ്യൂവിൽ ഒക്കെ നന്നായി സംസാരിക്കണം, നന്നായി സംസാരിക്കണം എന്ന് പറയുമ്പോ കോൺഫിഡന്റ് ആയിട്ട്, പിന്നെ എല്ലാ കാര്യങ്ങളും അറിയണം, അപ്പൊ പിന്നെ ഈ കാര്യത്തിനും കൂടി അത് ഉപയോഗിക്കുന്നു.”
“ഹോ ഹോ, ശെരി തമ്പ്രാ. അപ്പൊ കാര്യങ്ങൾ ഒക്കെ നന്നായി നടക്കട്ടെ, ഇനിയും പ്രോഗ്രസ്സ് ഉണ്ടായാൽ വിളിച് അറിയിക്കുക. അപ്പൊ ശെരി എന്നാ.”