സുന്ദരിയായ അറേബ്യൻ രാജകുമാരി.. സൂപ്പർ താരം സുമൻ ആണ് നായകൻ..
ദേവസ്യ മെയ്ക്കപ്പ് കലയിൽ അഗ്രഗണ്ണ്യൻ തന്നെ ആയിരുന്നു.. അയാളുടെ മാന്ത്രിക വിരലുകൾ ഒരു മണിക്കൂർ കൊണ്ട് അറബികഥയിലെ സുന്ദരിയാക്കി മാറ്റി മേരിയെ…
ആളുയരമുള്ള കണ്ണാടിയിൽ തന്നെ കണ്ട മേരിക്ക് വിശ്വസിക്കാനായില്ല.. താൻ ഇത്രയും സുന്ദരി ആണോ.. ദേവസ്യയോട് അവൾക്ക് വല്ലാത്ത ആരാധന തോന്നിപോയി…
ആലീസും മകളെ കണ്ട് അന്തം വിട്ടുപോയി..
ചേട്ടാ എന്റെ മോളേ ഇപ്പോൾ കണ്ടാൽ പോത്തൻ സാർ ഞങ്ങൾക്ക് തന്നെ ചാൻസ് തരില്ലേ…
ആലീസെ അങ്ങേര് ചില പ്രത്യേക സ്വഭാവങ്ങൾ ഒക്കെയുള്ള ആളാണ്.. ചില കാര്യങ്ങളിലൊക്കെ നീ കണ്ണടക്കേണ്ടി വരും.. പിന്നെ ഞാൻ കൂടി പറയാം..
ഇതിനിടയിൽ ഒരു സ്റ്റിൽ ഫോട്ടോ ഗ്രാഫറുമായി സംവിധായകൻ മദൻ കുമാർ വന്നു..
മേരിയുടെ രൂപ മാറ്റം അയാളെയും അത്ഭുതപ്പെടുത്തി.. താൻ മനസ്സിൽ കണ്ട അറേബ്യൻ രാജകുമാരി തന്നെ…
ഫോട്ടോ ഗ്രാഫർ മേരിയെ പല പോസ്സുകളിൽ നിർത്തി കുറേ ഫോട്ടോകൾ എടുത്തു…
നരി പോത്തൻ വന്നപ്പോൾ തന്നെ മദൻ കുമാർ പറഞ്ഞു.. പോത്തൻ സാറേ ഇന്ന് വന്ന കുട്ടി ഒക്കെ ആണ് കെട്ടോ.. സാറും കൂടി കണ്ടു തീരുമാനിച്ചാൽ നമുക്ക് ഉറപ്പിക്കാം…
അത് കേട്ടതോടെ പോത്തൻ മെയ്ക്കപ് റൂമിലേക്ക് പോയി…
അയാൾ വരുന്നത് കണ്ട് ദേവസ്യ ബഹുമാനത്തോടെ എഴുനേറ്റ് നിന്നു..
മദൻ കുമാർ ഫോട്ടോ ഗ്രാഫറോട് എത്രയുംവേഗം ഫോട്ടോകൾ കഴുകി കൊണ്ടുവരാൻ പറഞ്ഞു വിട്ടു…
നരി പോത്തൻ മേരിയെ അടിമുടി നോക്കി.. എന്നിട്ട് ഒരു നിമിഷം കണ്ണടച്ചു നിന്നശേഷം ആലീസിനോട് പറഞ്ഞു…
അമ്മയാണോ..?
അതേ സാർ..
എന്താ പേര്..?
ആലീസ്.. ഇവൾ മേരി…
മേരി.. എന്തോ ഒരു കുഴപ്പം തോന്നുന്നില്ലേ ദേവസ്യാച്ചാ..?
ഞാനും അത് ഓർത്തായിരുന്നു.. സിനിമക്ക് പറ്റിയ പേരല്ല.. തല ചോറിഞ്ഞു കൊണ്ട് ദേവസ്യ പറഞ്ഞു..
എടോ സംവിധായകാ തനിക്ക് എന്ത് തോന്നുന്നു…
പേര് നമുക്ക് മാറ്റാം പോത്തൻ സാറേ.. ഇനിയും സമയമുണ്ടല്ലോ…
പോത്തൻ ആലീസിനോട് പറഞ്ഞു..
നീ അവളെ ഒന്നു തിരിച്ചു നിർത്തിക്കെ..