പുരുഷനെ കണ്ടപ്പോൾ പത്മയുടെ ഉള്ളം ഒന്നു വിങ്ങി.. താൻ ഉണ്ടായിരുന്നപ്പോൾ പഴയതാണെങ്കിലും മുണ്ടും ഷർട്ടുമൊക്കെ കഴുകി കൊടുത്തിരുന്നു..
അയാളെയും കൂട്ടി കൊട്ടാരക്കരയിൽ പോയി മുടി വെട്ടിച്ച ശേഷം രണ്ടു ജോഡി ഷർട്ടും മുണ്ടും കൈലികളും ഒക്കെ വാങ്ങിച്ചു..
ഭാര്യ താൻ പ്രതീക്ഷിച്ച പോലെ നശിച്ചില്ല.. നല്ല നിലയിൽ എത്തിയെന്നു പുരുഷന് മനസിലായി..
അയാൾക്ക് അവളുടെ കൂടെ മദ്രാസിലേക്ക് പോകണമെന്ന് ആഗ്രഹം ഉണ്ടായിരുന്നു.. പക്ഷേ അത് ചോദിക്കാൻ മടിച്ചു..
പക്ഷേ പത്മതന്നെ അയാളോട് പറഞ്ഞു.. ചേട്ടൻ ഇവിടെ ഒറ്റക്ക് നിന്നിട്ട് എന്തു ചെയ്യാനാണ്.. മദ്രാസിലേക്ക് വരാൻ ഇഷ്ടമാണെങ്കിൽ കൊല്ലത്തെ ഷൂട്ടിങ് കഴിഞ്ഞു പോകുമ്പോൾ എന്റെ കൂടെ പോര്… ശ്രീകുട്ടിക്കും ജലജക്കും അത് സന്തോഷമാകും…
പുരുഷന് മറുപടിയൊന്നും ഇല്ലായിരുന്നു.. അയാൾ മനസ്സിൽ ആഗ്രഹിച്ചിരുന്ന കാര്യമല്ലേ അവൾ പറഞ്ഞത്…
അങ്ങനെ ഷൂട്ടിങ് കഴിഞ്ഞു തിരികെ പോകുമ്പോൾ മദ്രാസ് മെയിലിൽ പത്മയുടെ കൂടെ പുരുഷനും ഉണ്ടായിരുന്നു…
ഒരു നടി ജനിക്കുന്നു… ——————————————————– വാഹിനി സ്റ്റുഡിയോയിലെ രണ്ടാമത്തെ ഫ്ലോറിൽ മലയാളത്തിലെ ഒരു ഹിറ്റ് മേക്കർ സംവിധാനം ചെയ്യുന്ന പടത്തിന്റെ ഷൂട്ടിങ് നടക്കുന്നു… ഒരു സഹ സംവിധായകൻ വന്ന് ഹിറ്റ് മേക്ക റിന്റെ ചെവിയിൽ എന്തോ പറയുന്നു…
അയാൾ പെട്ടന്ന് ഷൂട്ടിങ് ഫ്ലോറിനു വെളിയിലേക്ക് വരുന്നു..
ഒറ്റ നോട്ടത്തിൽ അമ്മയും മകളും എന്ന് തോന്നിപ്പിക്കുന്ന രണ്ട് സ്ത്രീകൾ സംവിധായകനെ കണ്ട് എഴുനേറ്റ് നിന്ന് തൊഴുതു…
ആലീസ് അല്ലേ…
അതേ സാറേ..ഇതാ എന്റെ മോള്.. മേരി..
സംവിധായകൻ പെൺകുട്ടിയെ അടിമുടി നോക്കുന്നു.. ഒരു കൊഴുത്ത പെണ്ണ്.. ശരീര വലിപ്പത്തിന് അനുസരിച്ചുള്ള പ്രായം തോന്നില്ല.. കുട്ടിത്തം തോന്നിക്കുന്ന മുഖഭാവം..
ഇവൾ അഭിനയിക്കുമോ..
അഭിനയിക്കും സാറേ.. സ്കൂളിലെ നാടക മത്സരത്തിൽ ഫസ്റ്റ് കിട്ടിയിട്ടുണ്ട്…
ങ്ങ്ഹും.. നാളെ ഒന്ന് മെയ്ക്കപ്പ് ടെസ്റ്റ് നടത്തി നോക്കണം.. പ്രൊഡ്യുസർക്കും കൂടി ഇഷ്ടമായാൽ ഈ പടത്തിൽ ഉറപ്പായി ചാൻസ് കിട്ടും…
സാർ ഞങ്ങൾക്ക് വേണ്ടി ഒന്നു പറയണം.. ഈ ചാൻസ് കൂടി കിട്ടിയില്ലെങ്കിൽ ഇവിടെ പിടിച്ചു നിൽക്കാൻ പറ്റില്ല സാറേ.. ഞങ്ങൾ തിരിച്ചു നാട്ടിലേക്ക് പോകണ്ട അവസ്ഥ വരും…