_____________________________
രാവിലെ പത്തുമണിയായപ്പോൾ തന്നെ കടയിൽ പോയി എന്തൊക്കെയോ വാങ്ങണമെന്നും പറഞ്ഞു ഷംലയും നൂറായും റഫീഖിനെയും വിളിച്ചുകൊണ്ടു പുറത്തേക്കു പോയി.”
കുളിച്ചിട്ടു മുറിയിലേക്ക് കയറിയ റാഷിദ വാതിൽ അടച്ചിട്ടു ഡ്രസ്സ് മാറുമ്പോൾ ആയിരുന്നു ഫോണിലേക്കു കാൾ വന്നത്.. ഗൾഫ് നമ്പർ കണ്ടു റജില ആണെന്നും കരുതി ഫോൺ എടുത്തപ്പോൾ മറുതലയ്ക്കൽ ആണിന്റെ ശബ്ദമായിരുന്നു.. ഹാലോ ആരാണ് ??? റാഷിദ ശബ്‍ദം കേട്ട് മനസിലാവാതെ തിരക്കി.
“” ആരാണെന്നു ശബ്ദം കേട്ടിട്ട് റാഷിദയ്ക്ക് മനസിലായില്ലേ ?? ”
ഇല്ല …………… അതല്ലേ ചോദിച്ചത്..””
“” മ്മ്മ്… ഞാൻ മനാഫ് ആണ്. ഇപ്പം മനസിലായോ എന്നെ ?? ”
“”അഹ്… മനാഫിക്ക ആയിരുന്നോ ? എനിക്ക് പെട്ടന്ന് ശബ്ദം കേട്ടപ്പോൾ മനസിലായതേ ഇല്ല. ഞാൻ കരുതിയത് ഇക്കമാർ ആരെങ്കിലും വിളിക്കുവാനെന്ന..””
“” സുഖമാണോ ??
“”ആണ്….. ഇക്കാ.”” ഇക്കയ്ക്കു സുഖമാണോ ?? ഇടയ്ക്കൊക്കെ നിഷയെ വിളിക്കുമ്പോൾ വിശേഷങ്ങളൊക്കെ പറയാറുണ്ട് അവൾ.””
“”എനിക്കും സുഖമാണ്.. മ്മ്മ്. ഇന്നലെ അവളുമായി ഓരോന്ന് സംസാരിച്ചിരിക്കുമ്പോഴാണ് തന്റെ കാര്യം എടുത്തിട്ടത്. ഒന്ന് വിളിക്കണമെന്ന് ആഗ്രഹം തോന്നിയപ്പോൾ നിഷാന നമ്പറും തന്നു..””
“” ആഹ്…….
എന്താ മിണ്ടാതിരിക്കുന്നത്.??
“” ഒന്നുമില്ല ഇക്കാ…. ഇക്ക വിളിക്കുമെന്നും ഒട്ടും പ്രതീക്ഷിച്ചില്ലല്ലോ. അതുമല്ല എന്തേലുമുണ്ടെങ്കിൽ നിഷ എന്നോട് പറയുന്നതാണ്. അവളുടെ മെസ്സജ്ഉം കണ്ടില്ല..”
അതാണോ കാര്യം…. നമ്പർ തന്ന കാര്യം തന്നോട് പറയണ്ടാ എന്ന് ഞാനാണ് പറഞ്ഞത്.
അതെന്താ ??
“” ഒരുപാടു നാളായിട്ടു വിളിക്കാതിരുന്നതല്ലേ തനിക്കൊരു സർപ്രൈസ് ആവട്ടെന്നു കരുതി.””
“” അതുകൊള്ളാമല്ലോ…. എന്തായാലും നിഷക്കൊരു സർപ്രൈസ് കൊടുക്കാൻ നോക്ക്. കുറെ നാളായില്ലേ പോയിട്ടു ഉടനെയെങ്ങാണം നാട്ടിലേക്ക് കാണുമോ ???
“” കാണുമല്ലോ ……………… വരുമ്പോൾ അവൾക്കു മാത്രമല്ല സർപ്രൈസ് ഉള്ളത് തനിക്കും കാണുംകെട്ടോ