ചാരുലത ടീച്ചർ 4 [Jomon]

Posted by

 

“ഞാനാരെയും നോക്കീല…”

 

മിട്ടായി കിട്ടാത്ത കുഞ്ഞുങ്ങൾ ചുണ്ടു കൂപ്പിച്ചിരിക്കും പോലവളിരുന്നു…

 

“ശെരി സമ്മതിച്ചു…നീ എവിടെപ്പോവാ…ബാഗ് ഒക്കെ ഉണ്ടല്ലോ….എന്നെ പേടിച്ചു നാടു വിടാനുള്ള പ്ലാനാണോ..?

 

”പോടാ…നിന്നെ പേടിച്ചു നാടു വിടാനൊക്കെ വേറെയാളെ നോക്കണം….ഇതേ ചാരുലതയാ….നിന്നെയെന്നല്ല ഇന്ത്യൻ പ്രസിഡന്റ്‌ വന്നാലും ഞാനിങ്ങനെ തന്നെ നിക്കും…“

 

കെർവോടെയുള്ള അവളുടെ പറച്ചിൽ കേട്ടെനിക്ക് ചിരി വന്നുപോയി….എങ്ങനെ നോക്കിയാലും എന്നെക്കാൾ നാലഞ്ചു വയസ്സ് മൂപ്പ് കാണും പോരാത്തതിന് ഒരു കോളേജ് വാദ്യാരും…എന്നിട്ടും സംസാരം ആണേൽ പിള്ളേരേക്കാൾ കഷ്ടം…

 

”എന്താടാ നിനക്കൊന്നും പറയാനില്ലേ…“

 

ഓരോന്ന് ഓർത്തിരുന്ന എന്റെ ചെവിയിൽ വീണ്ടുമവളുടെ ശബ്ദമെത്തി….

 

”പറയാൻ ഉള്ളതൊക്കെ ഞാൻ ഇന്നലെയെ പറഞ്ഞല്ലോ എന്റെ ചാരു മിസ്സേ…“

 

അടുത്തിരിക്കുന്ന അച്ഛനും അമ്മയും കേൾക്കാതെ ഞാൻ അല്പം സീകാര്യമായി പറഞ്ഞു…

 

”ദേ പിന്നേം ചുവക്കുന്നു…!

 

അവളെയൊന്ന് ദേഷ്യം പിടിപ്പിക്കാൻ വേണ്ടി ഞാൻ പിന്നെയും പറഞ്ഞു

 

“ചുവന്നിട്ടുമില്ല പഴുത്തിട്ടുമില്ല…മോനെ നല്ല പെട കിട്ടാത്തതിന്റെ കുറവാ…”

 

എന്നെ പുച്ഛിച്ചു കൊണ്ടവൾ പറഞ്ഞു…ഓരോന്ന് പറയുമ്പോളും അവളുടെ ചുണ്ടുകൾ പോകുന്നത് കാണാൻ നല്ല ഭംഗിയാ..

 

“ശെരിയാ…നല്ല നാലു തല്ലിന്റെ കുറവുണ്ട്…സാരമില്ല നമുക്ക് തീർക്കാം…”

 

അവളു പറഞ്ഞയതേ രീതിയിൽ തന്നെ ഞാനും പറഞ്ഞു…

 

“ഹ്മ്മ്..മോനടുത്ത ആഴ്ച മുതൽ എന്റെ ക്ലാസ്സിലേക്ക് അല്ലെ വരുന്നത്..തീർത്തു തരാമെട്ടോ…”

 

അവളതും പറഞ്ഞൊരു വല്ലാത്ത ചിരിയോടെ ചുറ്റിനും നോക്കി….അവിടെ എവിടെയെങ്കിലും ഞാൻ നിൽപ്പുണ്ടേൽ കാണട്ടെ എന്ന് കരുതി….ചിരിയെന്ന് പറഞ്ഞാൽ നല്ലൊരൊന്നാന്തരം വില്ലൻ ചിരി…എന്റെ നെഞ്ചോന്നു കാളിപ്പോയി…ഇവളാണോ എന്റെ ക്ലാസ്സ്‌ ടീച്ചർ……..

 

പക്ഷെ ഉള്ളിൽ ചോദിച്ചത് പതിഞ്ഞ സ്വരത്തിൽ ആണെങ്കിലും വെളിയിൽ കേട്ടു…കൃത്യമായി തന്നെ അവളും അത് കേട്ടിരുന്നു

 

“അതേല്ലോ…അപ്പൊ മോനതോന്നും അന്വേഷിക്കാണ്ടാണോ പഠിപ്പിക്കുന്ന ടീച്ചറെ തന്നെ കേറി പ്രേമിച്ചത്…ഏഹ്…?

 

കള്ള ചിരിയോടെ അവളതു ചോദിച്ചപ്പോ എന്റെ ചുണ്ടിലും പ്രതിധ്വാനിച്ചു അതുപോലൊരു ചിരി

 

”ടീച്ചർമാരെ പ്രേമിക്കരുതെന്ന് അവിടെ അഡ്മിൻ എടുക്കാൻ വന്നപ്പോ എന്നോടാരും പറഞ്ഞില്ല…മാതാ പിതാ ഗുരു ദൈവം എന്ന് മനസ്സിൽ പറഞ്ഞു തന്ന ഞാനും അവിടെ വന്നത് പക്ഷേങ്കിലെ അവിടൊരു സാരിയുടുത്തൊരു ടീച്ചറെ കണ്ടപ്പോലെ അടിവയറ്റിൽ മഞ്ഞു പെയ്തൊരു ഫീൽ….അപ്പോളെ തോന്നി ഇതൊന്നും എന്റെ കയ്യിൽ നിൽക്കുകേലന്ന്…“

Leave a Reply

Your email address will not be published. Required fields are marked *