ഇൻസ്റ്റിറ്റ്യൂട്ടിന് മുന്നിൽ വണ്ടി നിർത്തുമ്പോൾ മങ്ങിയ മുഖത്തോടെ അവൾ യാത്ര പറഞ്ഞു.
“നീയൊന്ന് നിന്നേ.”
അവനവളെ തടഞ്ഞു നിർത്തി.
“എന്താ മുഖം ഇങ്ങനിരിക്കുന്നേ?”
“ഏട്ടൻ ഇതൊക്കെ മുന്നേ അറിഞ്ഞ ഫീലിംഗ്സ് ആണ്. ഞാൻ ആദ്യമായിട്ടാ. ഒരു ഹണിമൂൺ പീരിയഡ് പോലെയാ എനിക്കിപ്പോ… അതുകൊണ്ടാ. അല്ലാതെ എനിക്കിത് മാത്രം അല്ല ഏത് നേരവും ചിന്ത.”
അവളത് പറയുമ്പോൾ തന്റെ മുഖത്തേക്ക് പോലും നോക്കുന്നില്ലെന്ന് കാണെ വിഷ്ണുവിന് സങ്കടമായി.
“മോളെ ഞാൻ അങ്ങനെ ഉദ്ദേശിച്ചല്ല പറഞ്ഞത്. ശരിയാ എന്റെ ഫസ്റ്റ് ടൈം അല്ല. എന്നാലും ഞാനും ഫസ്റ്റ് ടൈമിന്റെ അത്ര ത്രില്ലിൽ ആണ്. ഇത്രയും പ്ലഷർ ഒന്നും എനിക്ക് വേറാരും തന്നിട്ടില്ല. നീയെനിക്ക് എപ്പോഴും സ്പെഷ്യൽ ആണ് കുഞ്ഞേ.”
“എല്ലാരും ഏട്ടനെ പോലെ ആവണമെന്നുണ്ടോ? ഞാൻ പോണു. വൈകി.” അവൾ പിണങ്ങി തിരിഞ്ഞു നടന്നു.
“ശ്ശെ!” ഇതിപ്പോൾ തന്റെ ഭാഗത്താണോ അവളുടെ ഭാഗത്താണോ ന്യായം എന്നവന് മനസ്സിലായില്ല.
ഓഫീസിൽ എത്തുമ്പോഴും ഒന്നും ശ്രദ്ധിക്കാൻ കഴിഞ്ഞില്ല അവന്. ഒന്നിലും മനസ്സുറച്ചില്ല. തൊട്ടതിനും പിടിച്ചതിനും ദേഷ്യവും.
നീയിന്ന് ഇടതുവശം തിരിഞ്ഞാണോ എഴുന്നേറ്റതെന്ന് ബില്ലിംഗിൽ ഇരുന്ന സുഹൃത്ത് ചോദിച്ചു.
അവന് വെളുപ്പിന് ഉണർന്നതെങ്ങനെയെന്നും പിന്നീട് നടന്നതുമൊക്കെ ഓർമ വന്നു. ആ നിമിഷം പൂജയെ ഒന്ന് കാണാനും വാരിപ്പുണരാനും തോന്നി. പിന്നവളെ കുറ്റം പറയാൻ കഴിയുമോ? തന്നെ അത്രത്തോളം സ്നേഹിക്കുന്നവൾ ഇങ്ങനെ ആയില്ലെങ്കിലേ അത്ഭുതമുള്ളൂ…
ഓഫീസിൽ നിന്ന് നേരത്തെ ഇറങ്ങാൻ ശ്രമിച്ചെങ്കിലും നടന്നില്ല. വൈകുന്നേരം വീട്ടിലെത്തുമ്പോൾ ജോലിയൊക്കെ ഒതുക്കി കുളിയും കഴിഞ്ഞ് പൂജയിരുന്ന് പഠിക്കുന്നതാണ് കാണുന്നത്.
വിഷ്ണുവിന്റെ നെറ്റിയൊന്ന് ചുളിഞ്ഞു.
ഏഴര കഴിഞ്ഞിട്ടല്ലാതെ ബുക്കിൽ തൊടുന്നത് കണ്ടിട്ടില്ല. അത് വരെ എന്തെങ്കിലും ചെയ്ത് നേരം കൊല്ലും.
വാതിൽക്കൽ നിഴലനക്കം കണ്ടതും അവൾ ഗൈഡിൽ നിന്ന് മുഖമുയർത്തി.
“ആ ഏട്ടൻ വന്നോ…” അവൾ ചെവിയിൽ നിന്ന് ഹെഡ്സെറ്റ് ഊരി എഴുന്നേറ്റു.
“പാട്ട് വച്ചാണോ നീ പഠിക്കാൻ ഇരിക്കുന്നെ?”
“പ്രോബ്ലം ചെയ്യുമ്പോ പാട്ട് കേട്ട് ചെയ്യാനാ ഇഷ്ടം.”
വാതിലിനരികിൽ എത്തിയപ്പോൾ അവനവളെ ചുറ്റിപ്പിടിച്ചു.
“പിണക്കം മാറിയോ?”
“എനിക്ക് പിണക്കം ഒന്നുമില്ല.” അവൾ കൈ വിടീപ്പിച്ച് അടുക്കളയിലോട്ട് നടന്നപ്പോൾ ഇട്ടിരിക്കുന്ന നൈറ്റിയിലൂടെ വെളിവാകുന്ന നിതംബത്തിന്റെ താളം നോക്കി പിന്നാലെ നടന്നവൻ.