അവളെന്നെ വിട്ട് പോയളിയാ…..ങീ….ങീ.. പൊട്ടൻ കരഞ്ഞ് മെഴുകുന്നൊണ്ട് . ഒപ്പം പട്ടിയും. ലൈറ്റകൾ തെളിയാൻ അധികം നേരം വേണ്ടി വന്നില്ല. ഞാൻ മറുപടി പറയാതെ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് അതിനകത്ത് നിന്നും ഇറങ്ങി ഓടാൻ നോക്കി. വാതിലിന്റെ കുറ്റിയും പറിയുമൊന്നും തുറക്കാൻ പറ്റണില്ല.
പെട്ട് പെട്ട് പെട്ട് …. ഈശ്വരാ ഭഗവാനെ, ശത്രുക്കൾക്ക് പോലും….
ഉത്സവത്തിന് സീരിയൽ ബൾബ് തെളിയും പോലെ അല്ലേ ആവീട്ടിൽ വെളിച്ചം പടർന്നത്. പെട്ടെന്ന് ആ കുളിമുറിയിലും ബൾബ് ഓണായി. ആദ്യമായിട്ടാണ് വെളിച്ചം കണ്ട് കണ്ണില് ഇരുട്ട് കേറും പോലെ തോന്നുന്നത്. പക്ഷെ വെളിച്ചം ഒരനുഗ്രഹമായി. ഇത്രയും നേരം കൊളുത്തെന്നും പറഞ്ഞ് പിടിച്ച് വലിച്ചത് കെളവന്റെ കൊളുത്തി വച്ച ടങ് ക്ലീനറിലായിരുന്ന് മൈര്.കുറ്റി തുറന്നതും ഇരുട്ട് പിടിച്ച് വാണം വിട്ട പോലെ ഞാനോടി.
ആര്ടെയൊക്കെയോ ഉച്ചയും കതകിന്റെയൊക്കെ ശബ്ദവും കേട്ടെങ്കിലും ഞാൻ പറപ്പിച്ച് വിട്ടു. മുറിയിലെത്തിയ ശേഷമാണ് ശ്വാസം വീണത്. ദാറ്റ് വാസ് എ ക്ലോസ് കാൾ . അയൽവാസി ഒരു അലവലാതി. മൈരൻ കാരണം ഞാനിപ്പൊ പെട്ടേനെ. ഞാൻ മെല്ലെ ജനല് തുറന്ന് നോക്കി. സകലരും ഹാജരാണ് പുറത്ത് . നേത്ര അവളുടെ അനിയത്തി നിദ്ര, പാരന്റ്സ് . അവളുടെ അപ്പുപ്പൻ പിന്നെ ഇഷിതയും അവളുടെ അനിയൻ ഇഷാനും.
ദതാരാ വേറൊരു നിഴൽ. ആഹാ …. അമല് തെണ്ടി. എന്നെ കൊലയ്ക്ക് കൊടുത്തിട്ട്.മ്.. കണ്ണൊക്കെ തുടച്ച് നിക്കേണ്.
അവനെ വിളിച്ച് നോക്കാം. ഞാൻ ഫോൺ ഓൺ ചെയ്തു.
ന്താളിയാ നേരത്തേ വിളിച്ചത്… ഫോണ് കട്ടായി പോയി കേട്ടോ…. ?
മ്… അ..അളിയ അത് പിന്നെ .. ദാണ്ട് ഇവിടെ നേത്രേടെ വീട്ടില് കള്ളനെന്തോ കേറി. നീ ഇങ്ങെറങ്ങി വാ.അവരെന്തോ ആരോ ഓടി പോണ ശബ്ദം കേട്ടെന്നോ നിഴല് കണ്ടെന്നോ…
എട മിടുക്കാ…
“അത്രേ ഉള്ളോ … അളിയാ ഞാൻ വല്ലാത്ത ക്ഷീണം ഇനീപ്പൊ നാളെ നോക്കാം. അല്ലെങ്കി തന്ന ഇവിടേത് കള്ളൻ വരാനാ അതും നമ്മളൊക്കെ ഉള്ളപ്പൊ … ആഹ് അളിയാ ഞാൻ നാളെ നോക്കാം. “