ഞാൻ മുണ്ട് മടക്കി കുത്തി മെല്ലെ പുറത്തിറങ്ങി. കുറ്റാകൂരിരുട്ട് . ചീവീടിന്റെ ചലപ്പ് മാത്രം. ആശാൻ മുമ്പിലെ കൂട്ടിലാണ്. എന്റെ ഭാഗ്യത്തിന് കുളിമുറി വീട്ടിന്റെ പുറകിലും. ഞാൻ മെല്ലെ മതിലിൽ ചാടി കേറിയപ്പോഴാണ് പെട്ടെന്നാ കാര്യം ഓർത്തത്. പിന്നെ തിരിഞ്ഞൊരൊറ്റ ഓട്ടമായിരുന്നു. വേറൊന്നുമല്ല. നമ്മുക്കുമുണ്ടേ പുറത്തൊരു ബാത്രൂം.
മൊബൈൽ ഫ്ലാഷ് ലൈറ്റ് ഓണാക്കി ഞാൻ ഫുൾ ഒന്ന് പരിശോധിച്ചു. ആഹ് എന്റെയും തന്തപടീടെം കുളിസീൻ ആർക് വേണം. കതകടച്ച് ഞാൻ തിരിച്ച് വന്ന് മതിൽ ചാടി. മൈര് പട്ടിയ്ക്ക് നൂറു നാവാന്ന് പറയുന്ന പോലെ നൂറ് ചെവിയാ. സൂചി വീണാൽ മതി കൊര തുടങ്ങാൻ .
ഞാനൊരു ഇരുത്തം വന്ന കള്ളനെ പോലെ വളരെ പതിയെ മതില് ചാടി പമ്മി നടന്ന് കുളിമുറിയിലേക്ക് കേറി ലോക്കിട്ടു. ശേഷം ഫ്ലാഷ് ഓണാക്കി ചുറ്റുമൊന്ന് നോക്കി. മെസൊപ്പൊട്ടോമിയയിലേത് പോലെ തോന്നിക്കുന്ന ഒരു പുരാതന കെട്ടിടം . മൊത്തം പൊട്ടി പാളീസാണ്. എല്ലാ ഇടവും വിടവും പൊട്ടലുമൊക്കെ തന്നാ. ആര് കണ്ടാലും ഒരു ഒളികാമറ വെക്കാൻ തോന്നും. അജ്ജാതി കുളിമുറി . കണ്ടിട്ട് എനിക്ക് തന്നെ തോന്നുന്ന് . ആഹ് അത് പോട്ടെ..
വീഡിയോ ആംഗിൾ കണക്ക് കൂട്ടി ക്യാമറ ഇരുന്ന സ്ഥലം ഞാൻ പരിശോധിച്ചു. ശൂന്യമായിരുന്നു. പക്ഷെ ഒളികാമറ വെക്കാൻ പറ്റിയ ഒരു സ്പോട്ട് അവിടെ ഉണ്ടായിരുന്നു. ഞാൻ അവിടെ ആകെ തറമായി ഒന്ന് നോക്കുന്ന ടൈമിലാണ് പെട്ടെന്നെന്റെ ഫോൺ ചിലച്ചത്.
നാശം. സൈലന്റാക്കാൻ വിട്ട് പോയി.
‘കൊടുവാ മീസെ അറുവ പാർവയ് ആറുമുഖം താൻ കയ്യാ വച്ചാ ദൂൾ , ആ കുളിമുറിയ്ക്കകത്ത് മുഴങ്ങി കേട്ടു. ഞെട്ടി പോയ എന്റെ കയ്യിൽ നിന്ന് ഫോണ് ഐറ്റം ഡാൻസ് കളിച്ചു. ഒരു വിധം ഞാൻ ഫോൺ എടുത്ത് കാൾ അബദ്ധത്തിൽ അ റെന്റ്യം ചെയ്തു.
അലവലാതിയ്ക്ക് വിളിയ്ക്കാൻ കണ്ട സമയം. അയൽവാസി അമലായിരുന്നു അത്. ഫോൺ ചെവിയോട് ചേർത്തതും രണ്ട് ശബ്ദം ഞാൻ കേട്ടു. ഒന്ന് അമലിന്റെ മോങ്ങൽ രണ്ട് പട്ടി സറിന്റെ കൊര.