അരുന്ധതി വർമ്മ IPS [ആദിത്യൻ മേനോൻ]

Posted by

അവിടുത്തെ പണിക്ക് കയറുന്നതിനു മുന്നേ സിന്ധു ഇവിടേക്ക് ആണ് വരിക. കാരണം മറ്റുള്ളവർ എണീക്കും മുന്നേ ആകും മിക്കപ്പോഴും സിന്ധു പോവുക. പിന്നെ ഒറ്റക്കുള്ളത് അഭിയും. അഭിയെ ഒറ്റക്ക് ആക്കണ്ട എന്നുള്ള നിർബന്ധം കൊണ്ടാണ് സിന്ധുവിനെ ഇത്ര നേരത്തെ തന്നെ വരൻ കൂലി കൊറച്ചു കൂടുതൽ കൊടുത്തു ആണെങ്കിലും അരുന്ധതി നിർത്തിയത്. പിന്നെ നല്ല പെരുമാറ്റം. ഒരു പാവം നെറ്റിന് പുറത്തു കാറി. സ്നേഹിച്ച പയ്യന്റെ കൂടെ ഇറങ്ങി പോന്നതാണ് അയാൾ ആണെങ്കിൽ ഇപ്പോൾ എന്നും നല്ല വെള്ളം അടിച്ചു വന്ന വഴക്ക് ഉണ്ടാക്കൽ ആണ് സ്ഥിരം കലാപരിപാടി. ഒരു കോൺസ്റ്റബിളിനെ വിട്ട് ഒന്ന് വിരട്ടാൻ എന്ന് പറഞ്ഞാലും സിന്ധു സമ്മതിക്കില്ല. അവരുടെ മകൻ 5 വയസ്സ് ഉള്ളപ്പോ എന്തോ ദിനം ബാധിച്ചു മരിച്ചതാണ്. അന്ന് മുതൽ ആണ് ദിനേശൻ (പീറ്റർ ഭർത്താവ്, അതെ അവർ ഇന്റർകാസ്റ് ആണ്.) ഇങ്ങനെ തുടങ്ങിയത്. സിന്ധുവിന് അത് കൊണ്ട് തന്നെ അഭിയോട് ഒരു പ്രതെയ്ക സ്നേഹം ഉണ്ടായിരിന്നു.

സിന്ധുവിന്റെ കോഫിക്ക് മറ്റൊരു ആരാധകൻ കൂടെയുണ്ട്, അത് ഇതിപ്പോ അറിയാം.

അഭിയുടെ വീടിനു പുറത്തു ഗേറ്റ് വലിച്ചു തുറന്ന് ഒരാൾ ഓടി കിതച്ചു സിറ്റ് ഔട്ടിലേക്ക് കയറി…

“ഈ മഴക്ക് കൊറച്ചു കഴിഞ്ഞു പെയ്തുകൂടെ വെറുതെ ആവശ്യം ഉള്ളപ്പോ പെട്ടില്ല ആവശ്യം ഇല്ലാത്തപ്പോ പെയ്തോളും….”

നോക്കുമ്പോൾ പത്രം സിറ്റൗട്ടിൽ എറിച്ചിൽ അടിച്ചു വാടി തുടങ്ങിയിട്ടുണ്ട്…

പത്രം കയ്യിൽ എടുത്തു, കാളിങ് ബെൽ അമർത്തി… പതിവ് പോലെ തന്നെ ‘ക്രിസ്റ്റി’ ആ പത്രം കയ്യിൽ പിടിച്ചു നോക്കി വാതിൽ തന്നെ നോക്കി..അവനു ഒറ്റ പ്രാർത്ഥന മാത്രം ആണ് മനസ്സിൽ ഡോർ തുറക്കുന്നത് അരുന്ധതി ആആന്റി ആവണം. അത്ര മാത്രം…

തൊട്ടടുത്ത വീടില്ല ജാനകി ആന്റിയിടെ കൊച്ചുമകൻ ആണ് ഈ ക്രിസ്റ്റി, ക്രിറ്റിയും അഭിയും സമപ്രായക്കാർ ആണ്. എങ്കിലും ഇരുവരും രണ്ടു സ്കൂളിൽ ആണ് പഠനം.

ക്രിസ്റ്റിയുടെ പേരെന്റ്സ് അബ്രോഡ് ആണ്. രണ്ടു പേരും ഡോക്ടർസ്. അച്ഛനും അമ്മയും ഡോക്ടർ ആണെങ്കിലും ക്രിസ്റ്റിക് താല്പര്യം പോലീസ് ആവണം എന്നുള്ളതാണ്. അങ്ങനെ ആണ് അരുന്ധത്തിയുമായി ക്രിസ്റ്റി കൂടുതലായി അടുക്കുന്നത്. പല ഡിറ്റക്റ്റീവ് നോവെൽസ് കൈ മാറിയും അരുന്ധതിക്ക് വണ്ടി ലൈബ്രറികൾ കേറി ഇറങ്ങി ഓരോ ബുക്ക്സ് സംഘടിപ്പിച്ചു കൊണ്ട് വരാനും അവനു ഒരു മടിയും ഇല്ല. എന്തെങ്കിലും കേസ് സെൻസേഷൻ ആയാൽ അത് അരുന്ധതിയുടെ കൂടെ ഇരുന്ന് സംസാരിക്കാൻ ക്രിസ്ടി മുൻ പന്തിയിൽ ഉണ്ടാകും. എന്നാൽ അഭി ആ കാര്യത്തിൽ അല്പം പുറകോട്ടു ആണ്. അവനു അതിന്റെ കാരണം ഉണ്ട്. മമ്മിയുടെ സാമീപ്യം നഷ്ടപ്പെട്ടത് മുതൽ അവനു എന്തോ ഇതിനോട് അത്ര താല്പര്യം ഇല്ല. വീട് പോലീസ് സ്റ്റേഷൻ ആക്കുന്നു എന്നാണ് അഭിയുടെ നിലപാട്…

Leave a Reply

Your email address will not be published. Required fields are marked *