ഉറക്കമുണർന്നതിനാൽ കണ്ണ് ഇരുട്ടിനോട് പൊരുത്തപെടാനല്പം സമയമെടുത്തു കണ്ണ് ഇരുളുമായി പൊറുത്താപെട്ടപ്പോ ഞാൻ കാണുന്നത് ആവൻ തൊഴുത്തിനു നേരെ നടക്കുന്നതാണ് അവന് പുറകെ ചെന്നു ബാഗിൽ നിന്നും ഒരു പടക്കമെടുത്തു അവന് നേരെ എറിഞ്ഞുങ്കിലും അവന് കൊള്ളാതെ പടക്കം മുന്നിൽ ചെന്നുവീണു പൊട്ടി ഞെട്ടി തിരിഞ്ഞു ചുറ്റും നോക്കുമ്പോയേക്കും ഓടി അവനടുത്തെത്തി ആദ്യം മുഖത്തും മറിഞ്ഞു വീണ ശേഷം കാലിലും കമ്പിക്കൊണ്ട് അടിച്ചു അവനെയും കെട്ടിയിട്ട ശേഷം വാതിൽ തുറന്ന് അകത്തു ചെന്ന് ബാഗും സാധനങ്ങളും മേശപ്പുറത് വെച്ച് അമ്മയും പിള്ളാരും കിടക്കുന്ന മുറിയുടെ വാതിൽ തുറന്നതും പേടിച്ചിരുന്ന പിള്ളാര് ചേച്ചീ എന്നും വിളിച്ചു എന്നെ വന്ന് കെട്ടിപിടിച്ചു
പേടിക്കണ്ട ഇനി ഒരുത്തനും ഈ വാതിലിൽ മുട്ടില്ല ചേച്ചി ഇല്ലേ മക്കൾ പേടിക്കണ്ട…ഇത്രേം ദിവസം മക്കളെ പേടിപ്പിച്ചത് ആരാ എന്ന് കാണണ്ടേ വാ
പുറത്തെ ലൈറ്റ് ഇട്ടശേഷം പുറത്തിറങ്ങി മൂന്നുപേരെയും വലിച്ച് കൊണ്ടുവന്നു ഉമ്മറത്തെ ലൈറ്റിനു മുനിലിട്ട ശേഷം തൂണ്കളിൽ പിടിച്ച് കെട്ടി അവരിൽ ഒരുവൻ അമ്മയുടെ അടുത്ത ബന്തു ആയിരുന്നു
പിറ്റേന്ന് മൂന്നാളെയും പോലീസിൽ ഏല്പിച്ചു സംഭവങ്ങൾ അറിഞ്ഞു അപ്പയുടെ അകന്ന ബന്തത്തിലുള്ള സരോജഅക്ക ഞങ്ങളെ വീട്ടിൽ വന്നു ഞങ്ങളെ സമാധാനിപ്പിച്ചു കൂടെ നിന്നു അമ്മയുടെ ബന്ധത്തിൽ ഉള്ള ചിലരൊക്കെ അയാൾക്കെതിരെഉള്ള പരാതി പിൻ വലിക്കണമെന്നും നമ്മളൊക്കെ ബന്തുക്കളല്ലേ അവൻ ചെയ്തതിനു അവന്റെ കാല് നിങ്ങൾ ഒടിച്ചില്ലേ എന്നുമൊക്കെ പറഞ്ഞു
അക്ക : സ്വന്തക്കാരാണ് ബന്തുക്കളാണ് എന്നൊക്കെ ഉള്ള ബോധം അവനും വേണ്ടിയിരുന്നു
കൗൺസിലറും ജാതിക്കാരും ഒക്കെ അവർക്ക് മൂന്നുപേർക്കും വേണ്ടി വീട്ടിൽ വന്നു സംസാരിച്ചപ്പോ അവർ കാരണം ഞങ്ങൾക്കുണ്ടായ സാമ്പത്തിക നഷ്ടം നികത്തിത്തരികയാണെങ്കിൽ കേസ് പിൻ വലിക്കാം എന്ന് ഞങ്ങളും പറഞ്ഞു
നഷ്ടപ്പെട്ടതിനു സമാനമായ എരുമകളെയും പശുക്കളെയും വാങ്ങി വീട്ടിൽ പുതിയ അതിഥി ആയി അക്ക ഒരു രാജപ്പാളയം നായി കുട്ടിയെ കൊണ്ടുവന്നു
ദിവസങ്ങൾ കൊണ്ട് എല്ലാം വീണ്ടും പഴയ പോലെ ആയി എങ്കിലും പിനീട് വീടിന്റെ വാതിലിൽ മുട്ടാൻ ആരും ധൈര്യം കാണിച്ചില്ല എല്ലാം ശെരിയായെന്ന് കണ്ട് അക്ക പോവാൻ ഇറങ്ങുമ്പോ ഞങ്ങളുടെ കൂടെ നിൽക്കാൻ ഞാൻ അക്കയെ നിർബന്ധിച്ചു (മോളെ കല്യാണത്തിനെക്ക് സ്വന്തം വീട് വിറ്റ അക്കക്ക് കുടുംബ വീട്ടിൽ നിൽക്കാനുള്ള മടി കൊണ്ടും എന്റെ നിർബന്ധവും കൊണ്ടാവാം അക്ക സമ്മതിച്ചു ഞാനും ആക്കയുംകൂടെ വീട്ടിൽ പോയി സാധനങ്ങൾ എല്ലാം എടുത്തു വന്നു പിനീടങ്ങോട്ട് അക്ക കൂടെ ഉള്ളത് എനിക്ക് ധൈര്യമായിരുന്നു അക്കക്ക് ഒരാണിനു മേലേ ധൈര്യമാണ് അക്കയുടെ കെട്ടിയോൻ മരിക്കുന്നത് മോൾക്ക് രണ്ട് വയസ്ങ്ങാനും ഉള്ളപ്പോഴാ അന്ന് അക്കക്ക് ഇപ്പൊ എന്റെ പ്രായം ഒക്കെ കാണും വയലിൽ പണിയെടുതാണ് അക്ക മോളെ പഠിപ്പിച്ചതൊക്കെ അന്ന്ഞാനോക്കെ ചെറുതാണ് ഒരിക്കൽ അക്ക വയലിൽ വെച്ചു അക്കെനെ പിടിക്കാൻ വന്ന ഒരുത്തനെ വെട്ടി പോലീസ് സ്റ്റേഷനിൽ ആയപ്പോ അപ്പ ആണ് കേസിനും കാര്യത്തിനും വക്കീലിനെ കണ്ടതൊക്കെ ആ സമയത്ത് ആക്കേടെ മോള് ഞങ്ങളുടെ വീട്ടിൽ ആയിരുന്നു) അതുകൊണ്ടൊക്കെ ആവും ഞങ്ങൾക്കൊരു പ്രശ്നം വന്നപ്പോ അക്ക കൂടെ നിന്നത്