വഴി തെറ്റിയ കാമുകൻ 6 [ചെകുത്താൻ]

Posted by

കണ്മഷി പടർന്നിരിക്കുന്നു മുഖം കഴുക് കണ്ണെഴുതിയിട്ടു പോവാം

വാഷ്ബേസിനിൽ മുഖം കഴുകി തുടച്ച അവളുടെ മുടികൾകിടയിൽ സിന്തൂരം അവശേഷിച്ചിരിക്കുന്നു വീണ്ടും കണ്ണെഴുതി പൊട്ടുംകുത്തി സിന്തൂരം ചാർത്തി യശേഷം ഞങ്ങൾ തായേക്ക്ചെല്ലുമ്പോ ലിവിങ്ലെ വിശാലമായ സോഫയിലിരുന്നു ചായകുടിക്കുന്നപെൺകുട്ടികൾ അത്ഭുതത്തോടെ കണ്ണെഴുതി പൊട്ടുവെച്ചു മുല്ലപ്പൂ ചൂടിവരുന്ന അവളെയും കറുത്ത മുണ്ടും ഡാർക്ക്‌ ഹാഷ് ഷർട്ടും ഇട്ടുവരുന്ന എന്നെയുംക്കണ്ട് നോക്കി

സോറി ഇത്തിരി വൈകിപ്പോയി

സാരോല്ല മാം

ഇതെന്റെ ഭർത്താവ് ഷെബിൻ അഹമ്മദ് ഖത്തറിൽ ആയിരുന്നു ഇന്നലെ എത്തി

അവരെയും എന്നെയും പരിചയപ്പെടുത്തി സംസാരിക്കവേ ചായ വന്നു

അനഘ : ഇന്ന് നിങ്ങളെ ബുദ്ധിമുട്ടിച്ചതിനു സോറി മാം സോറി സർ

അതൊന്നും സാരമില്ല ഇനി ഒന്നര ആഴ്‌ചകൂടിഅല്ലേ ഉള്ളൂ പ്രോഗ്രാമിന് നിങ്ങൾ അതുമാത്രം ശ്രദ്ധിച്ചാൽമതിയിപ്പോ

മോനിഷ : താങ്ക്യൂ സർ

ചായകുടിച്ചുകഴിഞ്ഞതും എല്ലാവരും മുകളിലെ ഹാളിൽ നിരന്നു കാലുകളിൽ ചിലങ്കകെട്ടി തങ്ങളുടെ പൊസിഷനുകളിൽ നിന്നു ജെബിഎൽ സൗണ്ട് സിസ്റ്റത്തിൽ മ്യൂസിക്കിനൊപ്പം അവർ ചുവടുവെച്ചു കൊണ്ടിരിക്കെ അവിടെയുള്ള സിംഗിൾ സോഫയിൽ ഹാൻഡ് റെസ്റ്റിൽ എനിക്കരികിൽ ഇരുന്നുകൊണ്ടവൾ അവരെ നോട്ട് ചെയ്തുകൊണ്ടിരുന്നു

വളരെ പതിയെ തുടങ്ങി വളരെ വേഗതകൈവരിച്ചശേഷം അതിൽ നിലകൊണ്ടുകൊണ്ട് വീണ്ടും വേഗത കുറഞ്ഞുവരുന്ന പത്തുനിമിഷം നീണ്ടുനിൽക്കുന്ന മ്യൂസിക്കിൽ ആടി കഴിഞ്ഞവരെ നോക്കി

മ്യൂസിക്കിന്റെ എക്സ്ട്രീമിൽ നിൽക്കുമ്പോ നിങ്ങളുടെ വേകത അതിനൊപ്പം എത്തുന്നില്ല സ്റ്റെപ്പുകൾ ഇപ്പോഴും തെറ്റുന്നുണ്ട്

സോറി മാം

മ്മ്…ഇനി അതികം ദിവസമില്ല ഉള്ളസമയം പ്രാക്ടീസ് ചെയ്ത് കുറവുകൾ തീർക്കണം സോങ് ശെരിയായി കിട്ടിയിട്ടുണ്ട് എല്ലാരും ഒന്ന് കേട്ടുനോക്കൂ

അവൾ സോങ് പ്ലെ ചെയ്തു എല്ലാവരും അത് കേട്ടുകഴിഞ്ഞു

ശിവ പാർവതീ പ്രണയത്തിൽ തുടങ്ങിയ സംഗീതം സംഹാര താണ്ഡവവും പറഞ്ഞുകൊണ്ട് വീണ്ടും ശിവ പാർവതീ പ്രണയത്തിൽ അവസാനിക്കുന്ന തരത്തിലാണ് നമ്മുടെ സോങ് സെറ്റ് ചെയ്തിരിക്കുന്നത്. കരുണയും സ്നേഹവും പ്രണയവും കാമവും പകയും ദേഷ്യവുമെല്ലാം എല്ലാ മനുഷ്യരിലുമുണ്ട് സംഗീതത്തിലെ ഈ വികാരങ്ങൾ നിങ്ങൾ എത്രത്തോളം ഉൾകൊള്ളുന്നു എന്നത് അനുസരിച്ചായിരിക്കും നിങ്ങളിലൂടെ അത് ഡാൻസ് ആയി പുറത്തേക്ക് വരുന്നത് ഇതിന്റെ തീം നിങ്ങളോട് ഞാൻ തുടക്കംമുതൽ പല പ്രാവശ്യം പറഞ്ഞു എങ്കിലും പറയാം “കുട്ടിയായിരിക്കുന്ന പാർവതി ശിവനെ പ്രണയിക്കുന്നു തന്നെ തന്നെ ശിവന് സമ്മാനിച്ച പാർവതിയുടെ ആത്മാവിൽ ശിവൻ ആയതിൽ പതിഞ്ഞത് മനസിലാക്കി പാർവതിയെ ചതിയിൽ തടവിലാക്കപെടുന്നു ശിവനെ മാത്രം മനസിൽ നിനച്ചുകൊണ്ട് കണ്ണീരു വാർത്തവൾ തന്റെ കണ്ണീരിന് ഫലമില്ലെന്ന് തിരിച്ചറിഞ്ഞ പാർവതി തന്റെ മുഴു ശക്തിയാൽ തടവറഭേധിച്ചുകൊണ്ട് പുറത്തു വന്ന് ശത്രുക്കളെ സംഹരിച്ചശേഷം പാർവതി ശിവനിലലിയുന്നു”

Leave a Reply

Your email address will not be published. Required fields are marked *