വഴി തെറ്റിയ കാമുകൻ 6 [ചെകുത്താൻ]

Posted by

ഞാൻ നോക്കുമ്പോ ഇത്തമാരും ഉപ്പയും എന്നെ നോക്കുന്നത് കണ്ടുഞാൻ പതിയെ പുറത്തേക്കിറങ്ങി ഉമ്മറത്തെ കസേരയിൽ ഇരുന്നു ചായകുടിക്കുമ്പോ വല്ലിത്ത അങ്ങോട്ട് വന്നു

എന്ത് പറ്റി മോനൂ നിനക്ക് ആർക്കും ഒന്നും വാങ്ങിയില്ലെന്ന് നീ പറഞ്ഞപ്പോ ഞാൻ കരുതിയത് ഉമ്മാക്ക് എന്തെങ്കിലും നീ വാങ്ങിയിട്ടുണ്ടാവുമെന്ന് ഒരു ദിവസം മാറിനിന്നാലും തിരികെവരുമ്പോ ഉമ്മാക്ക് എന്തേലുമില്ലാതെ മോൻ വരാറില്ലല്ലോ ഇതിപ്പോ ഞങ്ങൾക്ക് മൂന്നാൾക്കും ഇത്രേം വിലേടെ സാധനങ്ങൾ കൊണ്ടുവന്നിട്ട് ഉമ്മാക്ക് ഒന്നും ഇല്ലാഞ്ഞിട്ട് എന്തോ പോലെ താത്തൂന്റെ പൊന്നൊരു കാര്യം ചെയ്യ് ഈ ഫോൺ ഉമ്മാക്ക് കൊടുക്ക് എന്നിട്ട് വെറുതെ പറ്റിച്ചതാണെന്ന് പറ താത്തക്ക് എന്തിനാ ഇത്രേം വിലേടെ ഫോണൊക്കെ

വേണ്ടിത്താ അത് ശെരിയാവൂല

ഉമ്മാ ഇങ്ങോട്ട് വാ…(പാത്തൂന്റെ ശബ്ദം കേട്ട് താത്ത അകത്തേക്ക്നടന്നു)

(ഉമ്മ വന്ന് എന്റെ തോളിൽ കൈവെച്ചു നിന്നുകൊണ്ട്) സാരോല്ലടാ നീ എനിക്ക് എപ്പോഴും കൊണ്ടുവരുന്നതല്ലേ

ഉമ്മാക്ക് സങ്കടമൊന്നുമില്ല മോൻ അതാലോചിച് വിഷമിക്കണ്ട

മ്മ്…

മോൻ ഈ ചോക്ലേറ്റ് തിന്നുനോക്ക് നല്ല രസോണ്ട് ഉമ്മ പൊട്ടിച്ചു കഴിച്ച ചോക്ലേറ്റ് എന്റെ വായിലേക്ക് വെച്ചുതന്നു

(ഒന്ന് കടിച്ചശേഷം)ഉമ്മ ഈ ഗ്ലാസൊന്ന് അകത്തുവെച്ചിട്ട് വന്നേ…

ഉമ്മ ഗ്ലാസ്സുമായി അകത്തേക്ക് നടന്നതിനു പുറകെ അകത്തേക്ക് കയറിയ ഞാൻ ഫോൺ അടിഞ്ഞു ആമി ഉണരണ്ട എന്ന് കരുതി ഫോൺ സൈലന്റ് ആക്കി ചാർജിൽ ഇട്ടുവെച്ചു മുറിയിൽ ചെന്ന് ട്രാവൽ ബാഗ് എടുത്ത് അതിൽ നിന്നും എന്റെ സുലുകുട്ടിക്ക് എന്നെഴുതി ഗിഫ്റ്റ് പേപ്പറിൽ പൊതിഞ്ഞു വെച്ച ബോക്സ്‌ എടുത്തു ലാപ്ടോപ് ബാഗിൽ നിന്നും ചെയിനും ബ്രേസ്‌ലറ്റും എടുത്ത് പോക്കറ്റിലേക്കിട്ടുകൊണ്ട് ബോക്സ്‌ പുറകിൽ പിടിച്ച് ഹാളിലേക്ക് വന്നു

ഉമ്മാ…

ഉമ്മ അങ്ങോട്ട് വന്നു

(പുറകിൽ നിന്നും കൈ എടുത്തു ബോക്സ്‌ ഉമ്മാക്ക് നേരെ നീട്ടി)ഇത് ഉമ്മാക്ക്

ഉമ്മ അത് വാങ്ങി നോക്കി പൊളിക്കാതെ അതിലേ എഴുത്തിലേക്ക് നോക്കി അനങ്ങാതെ നിന്നു ഉമ്മാന്റെ കണ്ണിൽ നിന്നും കണ്ണീരുറ്റി എഴുത്തിന് മുകളിൽ വീഴുന്നത് കണ്ട് എന്റെ നെഞ്ച് പിടഞ്ഞു ഉമ്മാനെ ചേർത്തുപിടിച്ചുകൊണ്ട് നെറ്റിയിൽ ഉമ്മവെച്ചുകൊണ്ട്

അയ്യേ ഞാൻ തമാശക്ക് പറഞ്ഞതല്ലേ ഒന്നും കൊണ്ടുവന്നില്ലെന്ന് അപ്പോയെക്കും കരഞ്ഞോ എന്റെ സുലു കുട്ടി

Leave a Reply

Your email address will not be published. Required fields are marked *