വഴി തെറ്റിയ കാമുകൻ 6 [ചെകുത്താൻ]

Posted by

അവയെ കിട്ടിയില്ലേ

കിട്ടാൻ അവയെ തൊഴുത്തിൽ കെട്ടിയിട്ടേക്കുവല്ലേ… ആരോ പിടിച്ചോണ്ടുപോയിക്കാണും (ദേഷ്യത്തോടെ പറഞ്ഞ് മിണ്ടാതെ ഇരുന്നു)

ഇനി എന്ത് ചെയ്യും

എന്ത് ചെയ്യാൻ എല്ലാത്തിനും കുറച്ച് വിഷം തന്ന് ഞാനുമങ്ങ് ചാവും

എന്ത് ചെയ്യണമെന്നറിയാതെ ആലോചിച്ചു കൊണ്ടിരുന്ന എന്റെ മനസിൽ ചേച്ചിയോടുള്ള ദേഷ്യവും ജീവിക്കാനുള്ള വാശിയും കൂടിവന്നു

അകത്ത് പോയി അവളുടെതായിട്ടുള്ളതെല്ലാം അവളുടെ സർട്ടിഫിക്കറ്റ് അടക്കം എല്ലാ സാധനങ്ങളും എടുത്തു മുറ്റത്ത്കൊണ്ടുവന്നിട്ടു തീയിട്ടു അത് കത്തുന്നതും നോക്കി നിന്നു അത് കത്തി തീർന്നതും ചൂലെടുത്തു മുറ്റം അടിച്ച് വാരി കൊണ്ട് കളഞ്ഞ ശേഷം അവിടം വെള്ളമൊഴിച്ചു കഴുകി പോയി കുളിച്ചു വന്നു കോലം വരച്ചു (അപ്പ മരിച്ച ശേഷം അന്നാണ് മുറ്റത്ത് കോലം വരക്കുന്നത്) കാന്നുകാലികളെ കുളിപ്പിച്ച ശേഷം തോട്ടത്തിൽ നിന്നും ഉപയോഗിക്കാൻ കഴിയുന്നവ എടുത്തു വീട്ടിലും അല്ലാത്തവ കന്നുകാലികൾക്ക് തിന്നാനും ഇട്ടുകൊടുത്തു പൊളിഞ്ഞു പോയ വേലി ശെരിയാക്കി വീട് മുഴുവൻ അടിച്ച് തുടച്ച് വൃത്തിയാക്കിയ ശേഷം പന്നി ശല്യമുണ്ടായപ്പോ അപ്പാ കൊണ്ടുവെച്ച പടക്കങ്ങൾ എന്റെ മുറിയിൽ കൊണ്ടുവെച്ചു വീട്ടിൽ ഉപയോഗിക്കാതെ വെച്ച അരിവാൾ എടുത്തു തേച്ചു മൂർച്ച കൂട്ടി അതും എന്റെ മുറിയിൽ കൊണ്ടുവെച്ച ശേഷം കുളിച്ചു വന്നു കാലത്ത് തൊട്ട് ഒന്നും കഴിക്കാത്ത കുറവ്തീർത്ത് എന്റെ സ്കൂൾ ബാഗിൽ ഉണ്ടായിരുന്ന പുസ്തകങ്ങൾ തട്ടിൻ പുറത്ത് വെച്ച് ബാഗിൽ കുറച്ച് പടക്കങ്ങൾ എടുത്തു വെച്ചശേഷം അനിയനും അനിയത്തിമാരും ഇരുന്നു പഠിക്കുന്നിടത്ത് ചെന്നു

മതി പഠിച്ചത് പോയി ഭക്ഷണം കഴിച്ച് കിടക്ക്

ഭക്ഷണം കഴിച്ച് വന്ന് എന്റെ മുറിയിലേക്ക് പോവുന്ന അവരെ നോക്കി

ഇന്ന് എല്ലാരും അമ്മേടെ മുറിയിൽ കിടന്നാൽ മതി വാതിൽ അകത്തുന്നു പൂട്ടിക്കോ

അനിയൻ : അപ്പൊ ചേച്ചിയോ

ഞാനെന്റെ മുറിയിൽ കിടന്നോളാം ചെല്ല് ചെന്നുറങ്ങിക്കോ

അവർ അമ്മയുടെ മുറിയിൽ കയറി വാതിലടച്ചതും അവരുടെ മുറി പുറത്തു നിന്നും അടച്ച് മുൻവശത്തെ വാതിൽ അടച്ച ശേഷം ബാഗും അരിവാളും എടുത്തു പിൻവശത്തെ വാതിൽ പുറത്ത് നിന്നും പൂട്ടി ചാവി ബാഗിലിട്ടു മോട്ടോർ പുരയിൽ നിന്നും അതികം വലുതല്ലാത്ത കമ്പിപ്പാര കൈയിൽ എടുത്തു മുൻവശത്തെ വേലിക്കരികിൽ പതുങ്ങി ഇരുന്നു സമയം കടന്ന് പോവും തോറും ഇനി അയാൾ ഇന്ന്‌ വരാതിരിക്കുമോ എന്ന തോന്നലായിരുന്നു ഉള്ളിൽ അയാൾ മാത്രമല്ലല്ലോ ദിവസവും വാതിലിൽ രണ്ട് മൂന്നുപേരിലധികം തട്ടുന്നില്ലേ ആരെങ്കിലുമൊക്കെ വരാതിരിക്കുമോ സമയം കടന്ന് പോകെ

Leave a Reply

Your email address will not be published. Required fields are marked *