വഴി തെറ്റിയ കാമുകൻ 6 [ചെകുത്താൻ]

Posted by

അമലിനോട് കൂട്ടികൊണ്ടുവന്നവരെയെല്ലാം തിരികെ എത്തിക്കാൻ ഏർപ്പാട് ചെയ്യാൻ പറയുന്നതിനൊപ്പം കൈയിലെ കവർ അവന്റെ കൈയിൽ കൊടുത്ത് നിന്റെ പരിപാടി കഴിഞ്ഞിട്ട് വിളിക്ക് ഞാൻ വന്നു വാങ്ങാം

കൂടെ നിന്ന നാട്ടുകാരെ നയിച്ച നാൽവർ സംഘത്തെയും കൂട്ടി ഞങ്ങൾ പരിപാടികൾ നടത്തിയവരെയും ലൈറ്റ് ആൻഡ് സൗണ്ട് ഭക്ഷണം നൽകിയവർ സഹായിച്ചവർ എല്ലാരേയും വിളിച്ചു ചേർത്ത് എന്റെ നമ്പർ നൽകി ഇപ്പോത്തനെ എല്ലാരും എന്റെ നമ്പറിലേക്ക് ഒരു ഹായ് ഇടാൻ പറഞ്ഞു ഓരോരുത്തരുടെ കൈയിലും ആയിരം രൂപവീതം നൽകികൊണ്ട് പരിപാടി

പെട്ടന്ന് സെറ്റ് ചെയ്തത് ആയത്കൊണ്ട് കൈയിൽ പൈസയായി എടുത്തുവെച്ചിട്ടില്ല അതുകൊണ്ടാണ് ഇപ്പൊ ഇത് തന്നത് ബാങ്ക് തുറന്നാൽ ഓരോരുത്തർക്കും ഇരുപതിനായിരം രൂപവീതം തരും പൈസ കിട്ടിയാൽ എനിക്ക് വാട്സപ്പിൽ മെസ്സേജ് ഇടണം ഇനി ആർകെങ്കിലും പൈസ കിട്ടാതായാൽ എന്നെ വിളിക്കണം നിങ്ങളെ എല്ലാരേയും എനിക്ക് ഓർമയില്ല അതുകൊണ്ട് നിങ്ങൾ ഇപ്പൊ മെസ്സേജ് ഇട്ട നമ്പറിൽ നിന്ന് വിളിക്കുകയോ അല്ലെങ്കിൽ ആ നമ്പർ പറഞ്ഞുതരികയോ ചെയ്താൽ മതി ഇപ്പൊ ആർക്കെങ്കിലും ഫോണിൽ ചാർജ് ഇല്ലാത്തതോ അങ്ങനെ എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ ഇപ്പൊ പറയണം

രണ്ടുപേർ ഫോൺ ഓഫ്‌ ആണെന്നും ഒരാൾ നെറ്റ് ഇല്ലെന്നും നാലഞ്ച്പേര് ലോക്കൽ ഫോൺ ആണ് ഉപയോഗിക്കുന്നത് എന്നും പറഞ്ഞു വന്നു അവരുടെയെല്ലാം നമ്പറുകളും വാങ്ങി ശേഷം ഓരോ പരിപാടി അവതരിപ്പിച്ച ടീമിന്റെ കൈയിൽ നിന്നും രണ്ടുപേരുടെ നമ്പർ വീതം വാങ്ങി എല്ലാരേയും സന്തോഷത്തോടെ യാത്രയാക്കി ഞങ്ങൾ അവിടുന്ന് തിരിച്ചു എന്നെ വീടിനുമുന്നിൽ ഇറക്കി ബൈക്ക് തിരിച്ചു പോവും മുൻപ്

അഫി : ഡേയ് പുരുസാ നാൻ ഊട്ടുക്ക്പോറേ സീക്രമാ വന്ത്ട് ഇറുക്കാമാ കട്ടിപുടിച് ഒന്നാ തൂങ്കലാം

സരി ഡീ പോണ്ടാട്ടീ നീ പോയി പൂവും പൊട്ടുമാ പൊടവയെ കട്ടിക്ക്ട്ട് കാത്ത്ട്ടിരി നാൻ മുടിഞ്ചളവ്ക്കു സീക്രമാ വന്ത്ഡ്രേ

സരി ഡാ പുരുസാ

അവളുടെ നെറ്റിയിൽ ഉമ്മവെച്ചു എനിക്കായി പുഞ്ചിരി സമ്മാനിച്ചുകൊണ്ട് അവൾ യാത്രയാവുമ്പോ ബുള്ളറ്റിന്റെ ശബ്ദം അവിടെ മുഴങ്ങിക്കേട്ടുകൊണ്ടിരുന്നു അവൾ കണ്ണിൽ നിന്നും മറഞ്ഞതും തിരികെ വീട്ടിലേക്ക് കയറി ചെല്ലുമ്പോ ആമി ഒഴികെ എല്ലാരും ഉമ്മറത്ത്തന്നെ ഉണ്ട്

Leave a Reply

Your email address will not be published. Required fields are marked *