പെട്ടന്ന് തീരുമാനിച്ചതാ എല്ലാം വിട്ടെറിഞ്ഞു പോരാനും പറ്റില്ലല്ലോ എല്ലാം ഓരോരുത്തരെ ഏൽപ്പിച്ചിട്ട് വേണ്ടേ വരാൻ ഉള്ളസമയം അതിനുതന്നെ തികഞ്ഞില്ല പിനെ മേടവും ബാക്കിയുള്ളോരും സഹായിച്ചോണ്ട് എന്തൊക്കെയോ വാങ്ങിക്കൂട്ടിയിട്ടുണ്ട് അതിൽ എന്തൊക്കെ ആവശ്യമുള്ളത് എന്തൊക്കെ ആവശ്യമില്ലാത്തത് എന്നൊന്നുമറിയില്ല പിനെ സമയമില്ലാത്തൊണ്ടും സൈസ് അറിയാത്തൊണ്ടും ആർക്കും ഡ്രെസ്സൊന്നും വാങ്ങിയില്ല ഡ്രെസ്സൊക്കെ നമുക്ക് ഇവിടുന്ന് വാങ്ങാം
വലിത്ത : അതുപോട്ടെ നീ വീട്ടിലേക്ക് വരില്ലേ
നോക്കട്ടെ ബാബ ഹോട്ടലിലേക്ക് പോവുകയാണെങ്കിലെ വീട്ടിലേക്ക് വരുള്ളൂ
ഞാൻ മറന്നു വാ അവരെ പരിചയപെടുത്തിത്തരാം
അവരെയും ഉമ്മനെയും ഉപ്പാനെയും ബാബക്കും മാമക്കും മേഡത്തിനും പരിചയപെടുത്തി
അവർ ഉപ്പാനോട് അസുഖം എങ്ങനെ ഉണ്ട് ഇപ്പൊ കുഴപ്പമൊന്നുമില്ലല്ലോ എന്നൊക്കെ ചോദിച്ചത് ഉപ്പാക്ക് പറഞ്ഞുകൊടുത്തു ഇപ്പൊ കുഴപ്പമൊന്നുമില്ലെന്ന് ഉപ്പ പറഞ്ഞത് അവർക്കും പറഞ്ഞുകൊടുത്തു പിന്നെയും കുറച്ചുസമയം സംസാരിച്ചശേഷം ബാബ ഹോട്ടലിലേക്ക് പോവുകയാണ് എന്ന് പറഞ്ഞശേഷം എന്നെ അരികിലേക്ക് വിളിച്ചുകൊണ്ട്
ഇന്നിവിടെ സഹായിച്ച എല്ലാർക്കും രണ്ടായിരം റിയൽവെച്ചുകൊടുക്കണം, ഇവിടുത്തേകാര്യങ്ങൾ കഴിഞ്ഞു വീട്ടിൽ പോയിക്കോ
ശെരി
ബാബയെ വണ്ടിയിലേക്ക് കയറ്റി ഇരുത്തുമ്പോ രണ്ട് ഉസ്താതുമാരും കൂടെ കുറച്ച് ആളുകളും വന്നു യതീങ്കാനയിൽ നിന്നും വരികയാണ് അവിടുത്തെ കുട്ടികൾക്കുവേണ്ടി എന്തെങ്കിലും സഹായം ചെയ്യണമെന്നും പറഞ്ഞപ്പോ പോക്കറ്റിൽ നിന്നും അഞ്ഞൂറ് റിയാൽ എടുത്തു മുന്നിൽ നിന്ന ആളുടെ കൈയിൽ കൊടുത്തു എനെ കാണിച്ചുകൊണ്ട്
ഇവനോട് പറഞ്ഞാൽ മതി എന്താ വേണ്ടാത്തെന്നുവെച്ചാൽ ചെയ്യാം
അവർക്ക് ഞാൻ എന്റെ നമ്പർ കൊടുത്തു അവർ ഞങ്ങൾക്ക് നന്ദി പറഞ്ഞു സലാം ചൊല്ലി തിരികെ പോയി
ഷെബീ… യതീം കുട്ടികളുടെ കാര്യമാണ് പിനെക്ക് വെച്ച് തിരക്കിൽ മറന്നുപോവരുത് പടച്ചോൻ പൊറുക്കില്ല അവർക്ക് വസ്ത്രങ്ങളും ഭക്ഷണവും വേറെ എന്താണ് ആവശ്യമെന്ന് അന്വേഷിച്ചു നാളെ തന്നെ ചെയ്യണം
ആരെങ്കിലും രണ്ടുപേർ എപ്പോഴും കൂടെവേണമെന്ന് പറഞ്ഞു ഇന്ന് ബിച്ചുവും അൽത്തുവും നിന്നോളാം എന്ന് പറഞ്ഞു അവർ ഹോട്ടലിലേക്കുപോകുവാൻ ഇറങ്ങും മുൻപ് ഞാൻ പോലീസുകാർക്കെല്ലാം സുഹൈൽ കൊണ്ടുതന്നതിൽ നിന്നും പതിനായിരം രൂപവീതം നൽകി ബിച്ചുവിനോട് അവരുടെ എല്ലാവണ്ടിയിലും ഫുൾ ടാങ്ക് എണ്ണ അടിച്ചുകൊടുക്കണം എന്നും പറഞ്ഞുകൊണ്ട് പോളോയുടെ ടിക്കിയിൽ നിന്നും കവർ എടുത്തശേഷം അവരെ യാത്രയാക്കി