വഴി തെറ്റിയ കാമുകൻ 6 [ചെകുത്താൻ]

Posted by

പറഞ്ഞുകൊണ്ട് ബാബ മൈക് മാമക്കും മാമ ഇടറിയ ശബ്ദത്തിൽ ഒറ്റവാക്കിൽ നന്ദി പറഞ്ഞുകൊണ്ട് മേഡത്തിനും നൽകി അവർ സ്റ്റേജിൽ നിന്നും ഇറങ്ങാൻ തുടങ്ങുമ്പോ കടലിന്റെ ഇരമ്പം മരണത്തിന്റെ മണിനാദം പോലെ എന്റെ ചെവിയിൽ മുഴങ്ങികേട്ടു മൈക്ക് ചുണ്ടോട് ചേർത്ത്

മൂന്നുന്നാലുമാസത്തെ പരിജയമേ എനിക്ക് ബാബയോടുള്ളൂ എനിക്കുവേണ്ടി ബാബക്കായി ഇതെല്ലാം ഒരുക്കിത്തന്ന നിങ്ങൾക്കെല്ലാം ഒരുപാട് നന്ദി ഗൾഫ് ജീവിതത്തിൽ വീട്ടുജോലിക്കാരുടെ കഷ്ടപ്പാടുകൾ ഒരുപാട് ഞാൻ കേട്ടിട്ടുണ്ട് ബാബയുടെ മകന്റെ വീട്ടിൽ ഡ്രൈവറായി ചെന്ന എന്നെ ഒരു ജോലിക്കാരനായി അവരാരും ഒരിക്കലും കണ്ടിട്ടില്ല എന്നെ മാത്രമല്ല അവിടെയുള്ള ഒരോ ജോലിക്കാരെയും വീട്ടിലെ അംഗത്തെ പോലെയാണ് ബാബയും വീട്ടുകാരും കണ്ടിട്ടുള്ളത് ഞങ്ങൾക്കത് ഞങ്ങളുടെ സ്വന്തം കുടുബം തന്നെയാണ് എന്നെങ്കിലും അതിൽ ആരെയെങ്കിലും പിരിയേണ്ടിവരിക എന്നത് ഓർക്കുന്നത് തന്നെ ഒത്തിരി സങ്കടം നൽകുന്നുണ്ട് ബാബക്ക് വേണ്ടി എല്ലാവരും പ്രാർത്ഥിക്കണം എന്ന് ഞാൻ നിങ്ങളോട് അപേക്ഷിക്കുകയാണ് പറഞ്ഞ എന്റെ കൈയിൽ ഒരു കൈ പിടിമുറുക്കി അഫി അരികിലായിനിൽക്കുന്നത് കണ്ടു അവൾ മൈക് എന്റെകയ്യിൽ നിന്നും വാങ്ങി ദിവ്യയുടെ കൈയിലേക്ക് കൊടുത്തു കൊണ്ട് എന്നെ കൂട്ടി സ്റ്റേജ് വിട്ട് താഴേക്കിറങ്ങുമ്പോ മൈക്കിലൂടെ കരച്ചിൽ മാറിയിട്ടും ഇടറിയ ശബ്ദത്തോടെ ഞാൻ ദിവ്യ കോട്ടയംകാരിയാണ് ഷെബി പറഞ്ഞപോലെ ഞങ്ങളാരും അവിടുത്തെ ജോലിക്കാരികളെന്ന് ഞങ്ങൾക്ക് ഒരിക്കലും തോന്നിയിട്ടില്ല ഞങ്ങൾക്കാവശ്യമുള്ളത് എന്തായാലും ഒരുമകൾക്കെന്നപോലെ അല്ലെങ്കിൽ ഒരു സഹോദരിക്കെന്നപോലെ ചെയ്തുതരാൻ ആ വീട്ടിൽ എല്ലാവരും എപ്പോഴും ശ്രെദ്ധിക്കാറുണ്ട് ബാബക്ക് വേണ്ടി പ്രാർത്ഥിക്കണം എന്ന് നിങ്ങളോടെല്ലാം ഞങ്ങൾ അപേക്ഷിക്കുകയാണ് ശേഷം മൈക്കിലൂടെ തെണ്മൊഴിയുടെയും അവൾ പറയുന്നത് ട്രാൻസലേറ്റ് ചെയ്യുന്ന ദിവ്യയുടെയും അതിന് ശേഷം ചാന്ധിനിയുടെയും ദിവ്യയുടെ ട്രാൻസലേഷനും കേട്ടു ഇത്തമാരും കുട്ടികളും എനിക്കടുത്തുവന്നു കെട്ടിപിടിക്കുകയും ഉമ്മതരികയും ചെയ്തു വലിയത്തയുടെ പത്ത് വയസുകാരൻ മകൻ ആഭിത്(അഭി എന്ന് വിളിക്കും)നെയും എഴുവയസുകാരി ആബിത(ഞാൻ പാത്തു എന്ന് വിളിക്കും)യെയും എടുത്തുമ്മവെച്ചശേഷം കുഞ്ഞിത്തയുടെ മൂന്നരവയസുകാരി ആമിയെ എടുത്തു കൊണ്ട് നിൽക്കേ വല്ലിത്ത എന്നെ ചേർത്തുപിടിച്ചു നീ ഒന്നൂടെ മൊഞ്ചനായല്ലോ

ഇത്ത : സുഖല്ലേ നിനക്ക്

മ്മ്…

വല്ലി : ബിച്ചു വന്നപ്പോഴാ നീ വന്ന കാര്യം അറിയുന്നത് ഒന്ന് വിളിച്ചുപറഞ്ഞൂടെ നിനക്ക്

Leave a Reply

Your email address will not be published. Required fields are marked *