വഴി തെറ്റിയ കാമുകൻ 6 [ചെകുത്താൻ]

Posted by

എല്ലാരും എന്നെ നോക്കി

നിലത്ത് തർപ്പാ വിരിച്ച് നാലോ അഞ്ചോ ആൾക്ക് ഒരുമിച്ചിരുന്നു കഴിക്കാൻ പറ്റിയ സാനുകൾ നമ്മൾ പ്ലേറ്റ് ബിരിയാണി വിളമ്പാൻ ഉപയോഗിക്കുന്ന പോലത്തേത് ഒപ്പിച് അതിൽ ഭക്ഷണം അറബിക് സ്റ്റൈലിൽ വിളമ്പണം എന്നിട്ട് അവരെ എല്ലാവരെയും ഒരേ ഭാഗത്ത് ഇരുത്തി അതിന് ചുറ്റുമുള്ള ആപത്രങ്ങളിലും നന്നായി വിളമ്പണം അവർ കാണാത്ത അകലത്തിൽ മാത്രം അളവ് കുറക്കണം ഓരോട്രേക്ക് ഒപ്പവും രണ്ട് ലിറ്റർവീതം സവന്നപ്പോ പെപ്സിയോ പോലെ എന്തെങ്കിലും കൊടുക്കണം അതാവുമ്പോ വേസ്റ്റേജ് കുറയും ആർക്കും ഭക്ഷണത്തിന്റെ ഷോട്ടേജ് മനസ്സിലാവുകയുമില്ല

രാഗാവേട്ടൻ : അത് ശെരിയാണ് പറഞ്ഞുനിൽക്കാൻ സമയമില്ല എന്നാ കാര്യങ്ങൾ നടക്കട്ടെ അവർ ഫോണുകളുമായി മറ്റുള്ള കുറച്ച് ആളുകൾക്ക് അരികിലേക്ക് പോയി

ആദി : കൂൾ ഡ്രിങ്ക്സ് വാങ്ങാനായി പല കടകളിൽ നിന്നായി വാങ്ങണം ഇവിടെ ആണേൽ ഏകദേശം അയ്യായിരത്തിനുമേൽ ആളുണ്ട് അഞ്ചുപേർക്ക് രണ്ട് ലിറ്റർ എന്ന് കണക്കാക്കിയാൽതന്നെ ഒരു ആറ് ലക്ഷം രൂപ അടുത്താവും നമ്മുടെ കൈയിൽ ഇപ്പൊ പൈസ ഇല്ല അതിനിപ്പോ എന്ത് ചെയ്യും

ആലോചിച്ചുകൊണ്ടിരിക്കെ

ആ ബ്ലേടില്ലേ അവന്റെ കൈയിൽ കാണില്ലേ

ആര് അസീസോ

ആ അതേ… ഒറ്റ രാത്രിക്ക് ഇപ്പൊ ചെക്ക് കൊടുക്കാം നാളെ കാലത്ത് അവൻ ചെക്ക് ബാങ്കിലിട്ടോട്ടെ

അതുണ്ടാവും ഞാൻ സുഹൈലിനോട് ചോദിക്കട്ടെ അവൻ വിളിച്ചാൽ കാര്യം നടക്കും

സുഹൈൽ വന്നതും കാര്യം പറഞ്ഞശേഷം നീ പത്തിന് ചോദിച്ചുനോക്ക് പത്തേ കാൽ കൊടുക്കാമെന്നു പറ ഒറ്റ രാത്രിയത്തെ കാര്യമല്ലേ

അവനെ വിളിച്ചു സംസാരിച്ചപ്പോ അര്ജന്റ് ആണെന്നും എത്രവേണമെങ്കിലും കിട്ടുമെന്നും അവന് തോന്നിയത്കൊണ്ടാവാം അവൻ പന്ത്രണ്ട് ചോദിച്ചു ഞാൻ ഒകെ പറഞ്ഞെങ്കിലും സുഹൈൽ ഒന്നും പറയാതെ കാൾ കട്ട്‌ ചെയ്തശേഷം മറ്റൊരു നമ്പറിൽ വിളിച്ചു ഇക്കാ ഞാൻ സുഹൈലാ ……. ഇക്കാ ഒരത്യാവശ്യമുണ്ടായിരുന്നു നിങ്ങളെ കൈയിൽ ഒരു പത്ത് എടുക്കാനുണ്ടോ ഇപ്പൊ അത്യാവശ്യം ആയതുകൊണ്ടാ ചെക്ക് തരാം നാളെ നിങ്ങൾ ചെക്ക് ബാങ്കിലിട്ടോ ………. ശെരിയിക്കാ… നിങ്ങൾ മോമിനെ ഒന്ന് വടകരക്ക് പയ്യോളിക്ക് വിടുമോ ഞാൻ വഴിയിൽ നിന്ന് വാങ്ങാം ……….. ശെരിയിക്കാ

Leave a Reply

Your email address will not be published. Required fields are marked *