വഴി തെറ്റിയ കാമുകൻ 6 [ചെകുത്താൻ]

Posted by

എടാ ഒരബദ്ധം പറ്റി

എന്താടാ…

ഇവിടെ പരിസരത്തുള്ളവരെയും നമ്മളെയും പരിപാടികൾ അവതരിപ്പിക്കാൻ വന്നവരെയും മാത്രം പ്രതീക്ഷിച്ചാണ് നമ്മൾ ഭക്ഷണം തയ്യാറാക്കിയത് ഇതിപ്പോ എവിടുന്നൊക്കെയോ ആളുകൾ വന്ന് നമ്മൾ പ്രതീക്ഷിച്ചതിലും രണ്ടിരട്ടി എങ്കിലും ആളുകളുണ്ട് ബീച്ചിലേക്കുള്ള വഴികൾ ബ്ലോക്ക്‌ ചെയ്യേണ്ടതായിരുന്നു എന്നോർത്തില്ല ഇനിഇപ്പൊ ഒരു വഴിയേ ഉള്ളൂ അവരെ അടുത്തുള്ള ഏതെങ്കിലും വീട്ടിൽ ഇരുത്തി ഭക്ഷണം കൊടുക്കേണ്ടിവരും

നീ എന്തറിഞ്ഞിട്ടാ ഈ പറയുന്നത് വീട്ടിലെ തോട്ടക്കാരനെവരെ ഒപ്പം ഇരുത്തി ഭക്ഷണം കഴിക്കുന്ന ബാബ ഇത്രയും ആളുകൾക്കിടയിൽ നിന്നും മറ്റാരെയും വിളിക്കാതെ ഭക്ഷണം കഴിക്കാനിരിക്കുമെന്നെനിക്ക്തോന്നുന്നില്ല ഞങ്ങൾ മാറി നിന്ന് സംസാരിക്കുന്നത് കണ്ട് അങ്ങോട്ട് നാലഞ്ചുപേര് വന്നു

ഒന്നാമൻ : എന്താ ആദീ എന്തെങ്കിലും ചെയ്യണോ

ആദി : അത് രാഗവേട്ടാ നമ്മൾ പ്രതീക്ഷിച്ചതിനേക്കാൾ അതികം ആളുകളുള്ളത്കൊണ്ട് ഭക്ഷണം തികയില്ല

രണ്ടാമൻ : അത് സാരോല്ല അവരല്ലേ പുറത്ത്തുനിന്ന് വന്നവർ ആദ്യം അവർക്ക് ഭക്ഷണം കൊടുക്ക് നമ്മുക്ക് ഭക്ഷണം തികഞ്ഞാലും ഇല്ലെങ്കിലും മറ്റാരും അറിയാൻപോണില്ല

ആദി : അതല്ല സലീംക്ക അതിലൊരു പ്രശ്നമുണ്ട്

മൂന്നാമൻ : അതൊന്നുമിപ്പോ നോക്കണ്ട അവർക്ക് മുന്നിൽ ഭക്ഷണം ഇല്ലെന്ന് അറിയിച്ചാൽ നമ്മുടെ നാടിനുതന്നെ ആണ് നാണക്കേട്

അതല്ല ബാബ എല്ലാവരുടെയും ഒപ്പമേ ഭക്ഷണം കഴിക്കൂ അതാണ് പ്രശ്നം

നാലാമൻ : എങ്കിൽ ഒരു വഴിയേ ഉള്ളൂ ഭക്ഷണം കഴിക്കാൻ സമയമാവും മുൻപ് നമ്മൾ പരിസരവാസികൾ ഇവിടുന്ന് മാറിയേക്കണം

രാഗാവേട്ടൻ : ഹമീദേ എന്നാലും ഭക്ഷണം മതിയാവില്ലല്ലോ

ഹമീദ്ക്ക : തിക്കോടി പയ്യോളി നന്ദി കൊയിലാണ്ടി ഒക്കെ ഉള്ള ഹോട്ടലുകളിൽ നിന്നും ഓരോ ചെമ്പ് ബിരിയാണി കൂടെ വെപ്പിക്കാം ഇവിടെ വെക്കാൻ കഴിയുന്നത്രയും ഇവിടെയും വെക്കാം പലകടകളിൽ നിന്നായി ചിക്കൻ വെട്ടാനും ഏൽപ്പിച്ചാൽ അതും നടക്കും മാക്സിമം രണ്ട്മണിക്കൂർ അത്കൊണ്ട് ബിരിയാണി സെറ്റാവും

ഇപ്പൊ കട പൂട്ടാൻ നോക്കുകആയിരിക്കില്ലേ ഇപ്പൊ അവർ ഉണ്ടാക്കിത്തരുമോ

രാഗാവേട്ടൻ : മോൻ അത് വിട് അത് ഞങ്ങൾ ശെരിയാക്കിക്കോളാം

ആദി : എന്നാലും തികയുമോ എന്നറിയില്ല

ഇത്രയും ഒക്കെ ആയാൽ ഒരു വഴിയുണ്ട്

Leave a Reply

Your email address will not be published. Required fields are marked *