വഴി തെറ്റിയ കാമുകൻ 6 [ചെകുത്താൻ]

Posted by

ശബ്ദം കേട്ട് ഞെട്ടി തിരിഞ്ഞെന്റെ മുഖത്ത് നോക്കി

എന്താ സുലൂ ഇങ്ങനെ നോക്കുന്നെ എന്നെ പിടിച്ച് മുഖം മുഴുവൻ ഉമ്മവെച്ചു

(എന്തോ ഓർത്ത പോലെ) അള്ളോഹ് എന്റെ മോളെ ഞാനേലക്കൊന്നു കണ്ടില്ല (പറഞ്ഞോണ്ട് ഒറ്റ ഓട്ടമായിരുന്നു മുന്നിലേക്ക്)

ഞാൻ ചെന്നുനോക്കുമ്പോ മേഡത്തെ പിടിച്ച് നിർത്തി മുഖത്തൊക്കെ തൊട്ടുനോക്കുന്നത് കണ്ട് എനിക്ക് ചിരി വന്നു

ഉമ്മാ ഇതാ ഞാൻ പറയാറുള്ള നൂറ എന്റെ മേഡം

(ഞെട്ടി കൈ പിൻവലിച്ചു എന്ത് പറയണമെന്നറിയാതെ നിൽക്കുന്ന ഉമ്മാന്റെ അടുത്തുപോയി രണ്ട് തോളിലും കൈ വെച്ചുകൊണ്ട്) നൂറാ സോറി ഉമ്മ ആദ്യം കരുതിയത് ഇവൻ ആരുമറിയാതെ നിന്നെ കല്യാണം കഴിച്ചോണ്ട് വന്നതാണെന്ന് എന്നെ കണ്ടപ്പോ ഞാൻ കല്യാണം കഴിച്ചതാണെന്നുകരുതി ഇതുകേട്ട് നൂറ ചിരിച്ചോണ്ട് ഉമ്മാന്റെ കൈയിൽ പിടിച്ചു

മലയാളം അറിയാത്തോള ഞാൻ കെട്ടിക്കൊണ്ടൊന്നാലെ പ്രേശ്നമുള്ളു അല്ലേ

(നിറ കണ്ണുകളോടെ എന്നെ നോക്കി)മലയാളം അറിയുന്നതോ അറിയാത്തതോ ചട്ടത്തിയോ പൊട്ടത്തിയോ ഏതേലും ഒന്നിനെ ഇഷ്ടപെട്ടാൽ മതിയായിരുന്നു എന്റെ കാലം കഴിഞ്ഞാൽ ഇവനൊറ്റക്കായിപോവും എന്ന പേടിയാ എനിക്ക്(ഇടറിയ ശബ്ദത്തിൽ പറഞ്ഞു നിറഞ്ഞൊഴുകിയ കണ്ണുകളുമായി എന്നെ നോക്കി തട്ടം കൊണ്ട് കണ്ണും തുടച്ച് മൂക്കും ചിന്തികൊണ്ട് അകത്തേക്ക് പോയി) അതുവരെ ചിരിച്ച ഉപ്പയും പെട്ടന്ന് സൈലന്റ് ആയി അകത്തുകയറി ബാഗ് തുറന്നു ഉമ്മാക്ക് ഉള്ള ഗിഫ്റ്റ് ബോക്സ്‌ ഒഴികെ ഉള്ള കവറുകളും അഫിക്കുള്ള സാധനങ്ങളും എടുത്തു സുഹൈലിന്റെ കൈയിൽ കൊണ്ടുകൊടുത്ത് ഒരു കറുത്ത മുണ്ടും എടുത്തുടുത്ത് അകത്തേക്ക് ചെന്നു ഉമ്മ എന്തോ ഉണ്ടാക്കുകയാണ്

ഉമ്മാ ഞാൻ പോയിട്ട് വരാം

അവരേം കൊണ്ട് വന്നിട്ട് ഒന്നും കൊടുക്കാതെ കൊണ്ടുപോകുന്നത് എങ്ങനെയാ

അതൊന്നും ഇപ്പൊ വേണ്ടുമാ ബാക്കിയുള്ളവരെ ഹോട്ടലിൽ നിർത്തി പോന്നതാ

മ്മ്… വേഗം വരില്ലേ

ഇല്ലുമ്മാ ചിലപ്പോഴെ ഇന്ന് വരൂ വരികയാണേൽതന്നെ വൈകും നിങ്ങൾ ഭക്ഷണം കഴിച്ചോ

ഉപ്പാനോടും യാത്ര പറഞ്ഞിറങ്ങി പോർച്ചിൽ വെച്ചിരിക്കുന്ന ബൈക്കിനെ തൊട്ടുനോക്കി വണ്ടി എടുക്കണ്ടടാ എന്റെ വണ്ടിഇത്താടെ അടുത്തുണ്ട് ഇന്ന് ഹോസ്പിറ്റലിൽ കണ്ടു

വീട്ടിൽ നിന്ന് ഇറങ്ങുമ്പോ അവർ രണ്ടുപേരും ഞങ്ങളെത്തന്നെ നോക്കി നിൽക്കുന്നുണ്ട്

Leave a Reply

Your email address will not be published. Required fields are marked *