സുഖമാണോ
അതേ നിനക്കോ
സുഖം
എപ്പോ എത്തീ
വന്നിട്ട് കുറച്ച് സമയം കഴിഞ്ഞേ ഉള്ളൂ
(വാക്കറും കൊണ്ട് പുറത്തേക്ക് വന്ന ആസിത്ത) ഇക്കാ… ആരാ… (എന്നെ കണ്ട്) നീ ആയിരുന്നോ വാ കയറ് എപ്പോ എത്തി
ഇപ്പൊ വന്നേ ഉള്ളൂ ഞങ്ങൾ അകത്തേക്ക് കയറുമ്പോ അബ്ദുല്ലക്ക മേഡത്തെ അസിത്തക്കും അസിത്തയെ മേഡത്തിനും പരിചയപ്പെടുത്തി ഒരു ബോക്സ് ഈത്തപ്പഴവും പെർഫ്യൂമും ഉള്ള ബാഗ് അവർക്ക് കൊടുത്തു അവർ പരസ്പരം സലാം ചൊല്ലി സംസാരിക്കുന്നതിനിടെ ജോലിക്കാരി ജ്യൂസുമായി വന്നത് കുടിക്കുന്നതിനിടയിൽ
ഉഷാറായല്ലോ നടക്കാനൊക്കെ തുടങ്ങിയില്ലേ ഞാനെപ്പോഴേ പറഞ്ഞതല്ലേ ഓപ്പറേഷൻ കഴിഞ്ഞാൽ എല്ലാം ശെരിയാവുമെന്ന്
ഇപ്പൊ കുഴപ്പമില്ല നടക്കാൻ വാക്കർ വേണമെന്നുമാത്രം
അബ്‌ദുല്ലക്ക : ഉപ്പാനെ പള്ളിയിൽ കാണാറുണ്ട് ആളിപ്പോ ഉഷാറായിപ്പോയി
മ്മ്…
നിന്റെ ചുണ്ടിനെന്ത് പറ്റി
അത്… അത് പിനെ… പല്ല്… പല്ല് തട്ടിപോയതാ
പറഞ്ഞു കഴിഞ്ഞു സുഹൈലിനെ നോക്കുമ്പോ അവന് ചെറിയ ചിരിയുണ്ട് മേഡത്തിനു മനസിലാവാത്തത് കൊണ്ട് കുഴപ്പമില്ല പിന്നെയും കുറച്ചുസമയം സംസാരിച്ചു ഇറങ്ങി അവിടുന്ന് എന്റെ വീട്ടിലേക്ക് തിരിച്ചു വരുന്ന വഴി അസിത്ത ചുണ്ടിന്റെ കാര്യം ചോദിച്ചത് സുഹൽ മേഡത്തിനു പറഞ്ഞുകൊടുത്തു രണ്ടാളും എന്നെ കുറേ കളിയാക്കി വീടിന്റെ അവസ്ഥകൊണ്ട് മേഡത്തെ വീട്ടിലേക്ക് കൊണ്ടുപോവാൻ എനിക്ക് നല്ല മടിയുണ്ടായിരുന്നു വീടിന് മുന്നിലെ റോഡിൽ വണ്ടി ചെന്നു നിന്നതും ഞങ്ങൾ വണ്ടിയിൽ നിന്നുമിറങ്ങി (മുറ്റത്തേക്ക് ബൈക്കല്ലാത്തവണ്ടി പോവില്ല) ടിക്കിയിൽ നിന്നും ബാഗുകളും എടുത്തുകൊണ്ട് ഞങ്ങളും ഒപ്പം മേടവും ഞങ്ങൾക്കൊപ്പം വീട്ടിലേക്ക് നടന്നു വീടിനു മുന്നിലെത്തുമ്പോ കസേരയിൽ നിന്നും വലം കൈയിൽ വടി ഊനിപിടിച്ചുകൊണ്ട് എഴുനേൽക്കുന്ന ഉപ്പയുടെ അടുത്തേക്ക് ഓടിച്ചെന്ന് താങ്ങി
ഇല്ലെടാ കുഴപ്പമൊന്നുമില്ല നീ എന്താ ഒരറിയിപ്പുമില്ലാതെ പെട്ടന്ന് ഇന്നലെ വിളിച്ചപ്പോഴും വരുന്നതൊന്നും പറഞ്ഞില്ലല്ലോ നിന്റെ മുഖത്തെന്തുപറ്റി ചുണ്ട് അവിടെ ഇവിടെ ഒക്കെ വീങ്ങിയല്ലോ
അത് പല്ലിൽ തട്ടിപോയതാ പറഞ്ഞാൽ നിങ്ങൾ കാത്തിരിക്കില്ലേ അതുകൊണ്ടാ പറയാതെ പോന്നത് ഇതാണ് നൂറ നൂറാ ഇത് എന്റെ ഉപ്പ
മേഡം ഉപ്പാക്ക് സലാം ചൊല്ലിയത് മടക്കി നൂറാ കയറി ഇരിക്ക് മേഡം കയറി കൈയിലെ കവർ ഉപ്പാക്ക് കൊടുത്തശേഷം ഇരുന്നു ഉപ്പ പതിയെ കസേരയിലേക്കിരുന്നുകൊണ്ട് വെപ്പ് കാൽ നീട്ടിവെച്ചുകൊണ്ട് മുണ്ട് അതിലേക്ക് വലിച്ചിട്ടു