വഴി തെറ്റിയ കാമുകൻ 6 [ചെകുത്താൻ]

Posted by

മെർലിൻ : എപ്പോ വന്നു

സുഹൈൽ : ഇപ്പൊ വന്നേ ഉള്ളൂ

(ദേഷ്യത്തോടെ കർട്ടൻ നീക്കികൊണ്ട്)ആരാ അവിടെ സൗ…(എന്റെ മുഖത്ത് കണ്ണ് പതിഞ്ഞതും പറയാൻ വന്നത് പാതിയിൽ നിന്നു ഒരു നിമിഷം സ്റ്റക് ആയ അവൾ ഓടി വന്നു എന്നെ കെട്ടിപിടിച്ചു കരയാൻ തുടങ്ങി) അവളെ ചേർത്തുപിടിച്ചു തലയിൽ ഉമ്മ നൽകി അവൾ എന്നെ ഇറുക്കെ കെട്ടിപിടിക്കുന്നതിനനുസരിച്ചു ഞാനും അവളെ ഇറുക്കി പിടിച്ചു അവളുടെ മുഖം കൈകളിൽ കോരിയെടുത്ത് മുഖം മുഴുവനും ഉമ്മ വെക്കുമ്പോ അവളും എത്തിവലിഞ്ഞു എന്റെ മുഖത്ത് ഉമ്മ വെക്കാൻ മത്സരിക്കുകയായിരുന്നു സുഹൈൽ ഞങ്ങളെ പിടിച്ചുമാറ്റി

മതി മതി ഇവിടെ ഞങ്ങളെല്ലാമുണ്ട്

ഞങ്ങൾ ആകെ ചമ്മി നാറി

(തല കുനിച്ചു നിൽക്കുന്ന അവളെ തൊണ്ടി കൊണ്ട് മേഡം) ലൈല നിന്നെ ആദ്യമായി കാണാൻ വന്ന എന്നെയും ഒന്ന് മൈന്റ് ചെയ്യ്

ആകെ ചൂളികൊണ്ട് മേടത്തിന്റെ കൈ പിടിചെങ്കിലും അവൾ മുഖത്തേക്ക് നോക്കിയില്ല മേഡം അവളുടെ മുഖം പിടിച്ചുയർത്തി മുഖം ആകെ ചുവന്നു തുടുത്തിരിക്കുന്നു ആരുടേയും മുഖത്തുനോക്കാതെ ചുറ്റും നോക്കുമ്പോ കാണുന്നത് രോഗിയുടെ ബൈസ്റ്റാൻഡർ അടക്കം എല്ലാരും ഞങ്ങളെ നോക്കുന്നതാണ്

(രോഗിയുടെ കൂടെ വന്നവരെ ചൂണ്ടി)മെർലിൻ മേഡം ഇവർ

(അവരെ നോക്കി)ഓ സോറി… എന്താ പ്രശ്നം

(അവർ അവളെ നോക്കി അകത്തേക്ക് കൈ ചൂണ്ടി) ഡോക്ടർ എനിക്കല്ല ഉമ്മാക്ക്

അബദ്ധം പറ്റിയ പോലെ അവൾ എല്ലാരേയും നോക്കുന്നത് കണ്ട് ബൈ സ്റ്റാൻഡേറടക്കം എല്ലാരും ചിരിച്ചുപോയി

(അവളുടെ കൈയിൽ പിടിച്ചു) സാരോല്ല ഞങ്ങൾ പുറത്തുണ്ട് നീ പോയി അവരെ നോക്ക്

അവൾ കൈയിൽ മുറുക്കെ പിടിച്ചു

(അവളെ ചേർത്തുപിടിച്ചു നെറ്റിയിൽ ചുണ്ട്ചേർത്തു) ഇല്ല പോവില്ല മോള് ചെല്ല്

അവൾ ഒരിക്കൽ കൂടെ നോക്കിയിട്ട് അകത്തേക്ക് പോയി

മുഖം കഴുകി ടവലിൽ തുടച്ച് അവരോടൊപ്പം പുറത്തേക്കിറങ്ങി

വെയ്റ്റിങ് ഏരിയയിൽ ഇരുന്നു അല്പസമയം കഴിഞ്ഞ് ഉള്ളിലുണ്ടായിരുന്ന ബൈസ്റ്റാൻഡറും മറ്റൊരു സ്ത്രീയും പുറത്തേക്കിറങ്ങി വരുമ്പോ ബൈ സ്റ്റാൻഡർ പെണ്ണ് എന്നെ നോക്കി ചിരിച്ചുകൊണ്ട് അവളുടെ ഉമ്മാനോട് എന്തോ പറഞ്ഞതും അവരും എന്നെ നോക്കി അപ്പോഴേക്കും മെർലിൻ അടുത്തേക്ക് വന്ന് എന്നോട്അകത്തേക്ക് ചെല്ലാൻ പറഞ്ഞു അകത്ത് കയറുമ്പോ അവൾ എന്നെ കാത്തു നിൽക്കുന്നുണ്ട് അവളെന്റെ നെഞ്ചിലൊട്ടി ഇറുക്കെ കെട്ടിപിടിച്ചു ഇടക്ക് ഒന്ന് രണ്ട് തവണ നെഞ്ചിൽ ഉമ്മവെച്ച അവളെ ചേർത്തുപിടിച്ച് അവളുടെ തലയിൽ തലോടിക്കൊണ്ട് നിന്നു വീണ്ടും കവിൾ നെഞ്ചിലേക്ക് വെച്ചുകൊണ്ട് അവൾ ഒന്നുകൂടെ ഇറുക്കെ പിടിച്ച ശേഷം പെട്ടന്ന് എന്തോ ഓർത്തപോലെ തല ഉയർത്തി മുഖത്തേക്ക് നോക്കി നെഞ്ചിലേക്ക് മുഖം കൊണ്ട് വന്നു നെഞ്ചിൽ അവളുടെ പല്ലുകൾ ആഴ്ന്നതും ഞാൻ തുള്ളി പോയി

Leave a Reply

Your email address will not be published. Required fields are marked *