നീ എന്തേലും കാണിക്ക്
ചെയ്യുന്ന ജോലി ആത്മാർഥമായി ചെയ്യാൻ പറ്റിയില്ലെങ്കിൽ പിനെ അവരെ വെച്ചോണ്ടിരിക്കരുത്. ഒരു സ്ഥാപനത്തിൽ ജോലിചെയ്യുമ്പോ അത് സ്വന്തം സ്ഥാപനം ആണെന്ന് തോന്നിയാൽ അവർക്ക് ഈ ആത്മാർത്ഥത കുറവുണ്ടാവുമോ? ഇത് സാലറിക്ക് വേണ്ടി മാത്രം ജോലി ചെയ്യുകയാ അങ്ങനെ ഉള്ളവരെ വെച്ചോണ്ടിരുന്നാൽ മറ്റുള്ളവരും അത് കണ്ട് പഠിക്കും ഇതിപ്പോ ഓരോരുത്തരും അവരവരുടെ ജോലി ശെരിയായി ചെയ്തില്ലേൽ ജോലി പോവും എന്ന് അറിയുന്നത് കൊണ്ട് എല്ലാരും സ്വന്തം ജോലി ശെരിയായി ചെയ്തോളും അതുകൊണ്ട് കമ്പനിക്കും ലാഭം എല്ലാർക്കും അവരവരുടെ ജോലി മാത്രം ചെയ്താലും മതി
എന്നിട്ട് സ്വന്തം കാര്യത്തിൽ ഇതൊന്നുമില്ലല്ലോ ഇവരെ എല്ലാം നോക്കുന്നതിന് നിനക്ക് ആകെ കിട്ടുന്നത് അയ്യായിരം റിയാലല്ലേ നിന്റെ കീഴിൽ ഉള്ളവർക്ക് പോലും അതിലും കൂടുതൽ ഇല്ലേ…
ഞാൻ വീട്ടിലെ ഡ്രൈവർ ആണ് വെറുതെ ഇരിക്കുന്ന സമയത്ത് കമ്പനിയിൽ പോയി ഇരിക്കുന്നതിനു വീട്ടിലെ സാലറിയുടെ ഇരട്ടി കിട്ടുന്നുണ്ട് പോരാത്തതിന് വീട്ടിലെ സാലറിയും റൂമും ഭക്ഷണവും വസ്ത്രവും എല്ലാം കൂടെ ആവുമ്പോ എനിക്ക് മാസം ഞങ്ങളുടെ നാട്ടിലെ പൈസക്ക് ഒന്നര ലക്ഷത്തിൽ അതികം കിട്ടുന്നുണ്ട് കമ്പനിക്ക് എന്നെ ആവശ്യമൊന്നുമില്ല എനിക്കാണ് കമ്പനിയിൽ ജോലിചെയ്യേണ്ടത് ആവശ്യം എന്റെ കീഴിൽ ജോലി ചെയ്യുന്നവർ ആണെങ്കിലും അവർ എജുക്കേറ്റഡ് ആണ് അവരുടെ വിദ്യാഭ്യാസത്തിനും കഴിവിനും അനുസരിച്ചുള്ള ശമ്പളം അവർക്ക് കൊടുക്കുന്നു എന്റെ കഴിവിന് അനുസരിച്ചുള്ളത് എനിക്കും കിട്ടുന്നു
എന്നാലും ഈ രണ്ട് മാസം കൊണ്ട് ലാഭം എത്ര കൂടി എന്നറിയുമോ
ഇത് അമേരിക്കയുടെ ബിന്നിപ്പിക്കൽ നയമാണ് എന്റെ നൂറാ സ്വന്തം കമ്പനിയല്ലേ അതിനിട്ട് തന്നെ പാരവെക്കണോ
നിന്നോട് ഒന്നും പറഞ്ഞിട്ട് കാര്യമില്ല ഫ്രണ്ട്സ് അല്ലേ എന്ന് കരുതി നല്ലത് പറഞ്ഞുതന്നപ്പോ ഞാൻ അമേരിക്ക
എന്റെ നൂറാ നിങ്ങളെ ഫാമിലി എന്നെ സ്വന്തം പോലെ ട്രീറ്റ് ചെയ്യുന്നുണ്ട് പോരാത്തതിന് നല്ല സാലറിയും കിട്ടുന്നുണ്ട് അതുകൊണ്ട് ഞാൻ ഹാപ്പിയാണ്
സ്കൂളിന്റെ കോമ്പൗണ്ടിലേക്ക് വണ്ടി കയറുന്നതിനിടയിൽ
(ചിരിച്ചുകൊണ്ട്) മജ്നൂ… ഉച്ചക്ക് ഞാനല്പം നേരത്തെ ഇറങ്ങും ഞാൻ വിളിക്കാം വിസ ശെരിയായാൽ അടുത്ത ഫ്ളൈറ്റിനു പോകേണ്ടതല്ലേ അതിന് മുൻപ് കുറച്ച് പർച്ചേഴ്‌സ് ഉണ്ട്