വഴി തെറ്റിയ കാമുകൻ 6 [ചെകുത്താൻ]

Posted by

 

ഹേയ്… കരയല്ലേ… (വണ്ടി സൈഡ് ആക്കി) കരയല്ലേ പറയുന്നത് കേൾക്ക്

അവളെന്റെ വലതു കൈ മസിലിൽ ഇറുക്കെ പിടിച്ച് കരച്ചിൽ തുടർന്നു

മൈന്റ്ആകെ ഡിസ്റ്റബ് ആവാൻ തുടങ്ങിയതും അവളെ കരയാൻ വിട്ട് അത് ശ്രദ്ധിക്കാതെ ഞാൻ വണ്ടി എടുത്തു എങ്കിലും അവളുടെ കരച്ചിൽ എന്നെ വല്ലാതെ ഡിസ്റ്റർബ് ചെയ്തുകൊണ്ടിരുന്നു

കുറച്ച് സമയം കഴിഞ്ഞ് അവളുടെ കരച്ചിൽ അടങ്ങി എങ്കിലും എന്റെ മൈന്റ് ശെരിയായില്ല വണ്ടിയിൽ മൗനം തളം കെട്ടിനിന്നു

വീടിന്റെ ഗേറ്റ് കടന്ന് ഉള്ളിലേക്ക് കയറിയ വണ്ടി നിർത്തി പെട്ടന്ന് വണ്ടിയിൽ നിന്നിറങ്ങി റൂമിലേക്ക് ചെന്നു ഡ്രെസ്സെല്ലാമഴിച്ചു സമയം പോകുന്നതറിയാതെ ശവറിന് കീഴെ നിൽക്കുന്ന എന്നെ ഞെട്ടിച്ചുകൊണ്ട് ഫോൺ ബെല്ലടിഞ്ഞു

അവരെ മൂന്നുപേരെയും കൊണ്ട് ബീച്ചിലേക്ക് പോകുമ്പോ അവർ മൂന്നുപേരും പരസ്പരം സംസാരിക്കുന്നുണ്ടെങ്കിലും അവരോട് സംസാരിക്കാൻ പറ്റിയ മൂഡിലാല്ലായിരുന്നു ഞാൻ

ടെന്റിനരികിൽ അവരെ ഇറക്കി വണ്ടി മാറ്റിയിട്ടു വണ്ടിയിൽ നിന്നിറങ്ങി സിഗരറ്റ് വലിച്ചുകൊണ്ട് നിൽക്കെ ഒരു നിസാൻ പെട്രോൾ അരികിൽ വന്നു നിന്നു അതിൽ നിന്ന് ഡ്രൈവർ ഇറങ്ങി അടുത്തേക്ക് വന്നു

മലയാളി ആണോ

മ്മ്…

എവിടെയാ നാട്

തലശ്ശേരി

എന്താ പേര്

ഷെബി

വീട്ടിലെ ഡ്രൈവർ ആണോ

മ്മ്…

എവിടെയാ വീട്

ദോഹ…

വീടെങ്ങനെ

നല്ലതാ…

വന്നിട്ട് കുറേ ആയോ

ഒരു മാസമാവുന്നു

സാലറി എത്ര ഉണ്ട്

രണ്ടായിരത്തി അഞ്ഞൂറ്

മുൻപ് ഖത്തറിൽ ഉണ്ടായിരുന്നോ

ഇല്ല

ഞാൻ പത്ത് വർഷമായി മൈതറിൽ ആണ് വല്ലാത്തൊരു വീട് ഫുൾ ഓട്ടം സാലറി ആണേൽ ആയിരത്തി എണ്ണൂറ് ഫുൾ ടൈം കിർ കിർ പറഞ്ഞോണ്ടിരിക്കും (അയാൾ പിന്നെയും വീടിനേം വീട്ടുകാരെയും എന്തൊക്കെയോ കുറ്റം പറഞ്ഞോണ്ടിരുന്നു സ്വതവേ മറ്റുള്ളവരെ കുറ്റം പറച്ചിൽ കേൾക്കാൻ താല്പര്യമില്ലാത്ത എനിക്ക് ആ സിറ്റുവേഷനിൽ അയാളുടെ സംസാരം അസഹ്യ മായിരുന്നു)

പറ്റില്ലെങ്കിൽ കളഞ്ഞിട്ട് പൊയ്ക്കൂടേ കെട്ടിയിട്ടിട്ടൊന്നുമില്ലല്ലോ വെറുതെ അവരെ കുറ്റോം പറഞ്ഞു നടക്കണോ

 

അയാളുദ്ദേശിച്ച പ്രതികരണം കിട്ടാത്തത് കൊണ്ടോ ഞാൻ മുഖത്തടിച്ചപോലെ പറഞ്ഞത് കൊണ്ടോ അയാൾ കുറച്ച് സമയം നിന്ന് പരുങ്ങിയശേഷം വണ്ടിയിലേക്ക് കയറി വണ്ടിയുമെടുത്തു അകലെ മൂന്ന് നാല് വണ്ടി നിർത്തിയിട്ടിരിക്കുന്നിടത്തേക്ക് പോയി

Leave a Reply

Your email address will not be published. Required fields are marked *