വഴി തെറ്റിയ കാമുകൻ 6 [ചെകുത്താൻ]

Posted by

അൽഹംദുലില്ലാഹ് സുഖം… നിങ്ങൾക്കോ

അൽഹംദുലില്ലാഹ് സുഖം ഞാനിപ്പോ വിളിച്ചത് പ്രധാനപെട്ട ഒരു കാര്യം പറയാനാണ്

എന്താണ്

ഉപ്പ ആശുപത്രിയിൽ പോയിരുന്നു ഓപ്പറേഷൻ വേണമെന്ന് പറഞ്ഞു ഇന്ത്യയിൽ ആണ് നല്ലത് എന്നാണ് പറയുന്നത് നിനക്കെന്ത് തോന്നുന്നു ഇന്ത്യ യിൽ ട്രീറ്റ്മെന്റ് ഒക്കെ എങ്ങനെ

രണ്ട് കഷ്ണം ആയ കൈ പഴയ പോലെ ചേർക്കാൻ പോലും ഇന്ന് ഇന്ത്യയിൽ കഴിയും ഹാർട്ട് സർജറി ഒക്കെ ഇപ്പൊ ഇന്ത്യയിൽ സർവ്വ സാധാരണമാണ് പല രാജ്യങ്ങളിലേയും മികച്ച ഡോക്ടർമാർ ഇന്ത്യൻസ് ആണ് അതിലുംമികച്ച ഡോക്ടർമാർ ഇന്ത്യയിൽ തന്നെ ഉണ്ട് പക്ഷെ പ്രൈവറ്റ് ആശുപത്രിയിൽ പോയാലെ അവർ നല്ലോണം ശ്രെദ്ധിക്കുകയുള്ളൂ അവിടെ പൈസ കുറച്ചധികം ചിലവാകും

എത്ര പൈസ ചിലവാകുന്നുന്നതും പ്രശ്നമല്ല ഉപ്പാക്ക് ബേധമാവണം

ശെരി…മെഡിക്കൽ റിപ്പോർട് കിട്ടിയാൽ പരിജയമുള്ള ഡോക്ടർമാരുണ്ട് ഞാൻ കാര്യങ്ങൾ അവരോട് ചോദിച്ച്നല്ല ഡോക്ടർ ആരാണെന്നും അന്വേഷിക്കാം

ഉപ്പാന്റെ വീട്ടിൽ ചെന്ന് വാങ്ങിക്കോ മന്തൂബിനോട്(പേപ്പർ വർക്ക്‌ ചെയ്യുന്ന ആൾ) എത്രയും പെട്ടന്ന് ഇന്ത്യയിലേക്ക് നൂറക്കും ഉമ്മക്കും ഉപ്പാക്കും വിസഎടുക്കാൻ പറയണം നീയും കൂടെ പോണം

സംസാരിച്ചുകൊണ്ട് പുറത്തേക്ക് നടന്നു

ഞാൻ കൂടെ പോയാൽ ഈ വർക്കിന്റെ കാര്യം എന്ത് ചെയ്യും

അത് നിന്റെ സുഹൃത്തിനെ ഏൽപ്പിക്ക് അല്ലെങ്കിൽ തിരികെവന്നിട്ട് നോക്കാം

ശെരി…

വിസ ശെരിയായാൽ പിന്നെ വൈകിക്കണ്ട പിറ്റേദിവസം തന്നെ ടിക്കറ്റ് എടുത്തോ മൂന്ന് ഗധാമകളെയും കൊണ്ട്പോയിക്കോ

ശെരി…

വേറെ ഒന്നുമില്ലല്ലോ…

ഇല്ല…

ശെരി…അസ്സലാമുഅലൈക്കും

വ അലൈകും അസ്സലാം

ലാപ്ടോപ് കോ ഡ്രൈവർ സീറ്റിലേക്ക് വെച്ച് വണ്ടി എടുത്തു കൊണ്ട് മന്തൂബിന് ഫോൺ ചെയ്തു

അസ്സലാമു അലൈകും

വ അലൈകും അസ്സലാം

എത്രയും പെട്ടന്ന് ബാബക്കും നൂറമാമിനും മാമ (ഉമ്മ)ക്കും ഇന്ത്യയിലേക്ക് വിസ ശരിയാക്കണം ബാക്കി എല്ലാം പിന്നെ ഇത് എത്രയും പെട്ടന്ന് വേണം മെഡിക്കൽ എമർജൻസിയാണ്

ശെരി…

ഇപ്പൊ തന്നെ അതിന് എന്താണ് വേണ്ടാത്തെന്നുവെച്ചാൽ ചെയ്തോ

ശെരി…

കാൾ കട്ട്‌ ആക്കി നേരെ ബാബയുടെ വീട്ടിലേക്ക് വെച്ച് പിടിച്ചു അവിടെ ചെന്ന് വണ്ടി നിർത്തി ഗേറ്റിൽ ബെൽ അടിച്ച് അല്പസമയം കൊണ്ട് ഗേറ്റ് തുറക്കപ്പെട്ടു അകത്തേക്ക് കയറി ബാബക്ക് ഫോൺ ചെയ്തു മജ്ലിസിൽ ഇരിക്ക് വരാം എന്ന് പറഞ്ഞതിനാൽ മജ്ലിസിൽ കയറിയിരുന്നു അൽപസമയത്തിനുള്ളിൽ ബാബ അങ്ങോട്ടുവന്നു സലാം ചൊല്ലി വിശേഷങ്ങൾ തിരക്കി സംസാരിച്ചിരിക്കുന്നതിനിടെ ഗഥാമ ഒരു ട്രെയിൽ ഗ്ലാസുകളും രണ്ട് ഫ്ലാസ്കും ഒരു കപ്പിൽ പൊതിന ഇലയുമായി വന്നു

Leave a Reply

Your email address will not be published. Required fields are marked *