വഴി തെറ്റിയ കാമുകൻ 6 [ചെകുത്താൻ]

Posted by

ഒരു കാര്യം ഞാൻ പറയാം ഇനി നീ കല്യാണം കഴിഞ്ഞിട്ട് കേട്ടുന്നോന്റെ ചൂടറിഞ്ഞാൽ മതി… എന്തോ ഭാഗ്യത്തിന് ഇതുവരെ ഞാൻ നിന്നെ തൊട്ട് ചീത്തയാക്കിയില്ല ഇനിയുമത് വേണ്ട

പോടാ… ഞാനെന്തായാലും കല്യാണം കഴിക്കുന്നില്ല

നമുക്ക് നോക്കാം

മ്മ്… അത് പോട്ടെ എന്താ നിന്റെ കഥ

എന്റെ കഥ പറയുകയാണെങ്കിൽ അത് എവിടുന്നു തുടങ്ങണമെന്നറിയില്ല

മ്മ്…(ആലോചിച്ച ശേഷം)ഇവിടെ വരാനുണ്ടായ സാഹചര്യം മുതൽ പറ

എല്ലാവരെയും പോലെ തന്നെ കടംതന്നെ കാരണം

വീട്ടിൽ ആരൊക്കെ ഉണ്ട് ഉപ്പ ഉമ്മ രണ്ട് ഇത്തമാർ അവരുടെ കല്യാണം കഴിഞ്ഞു ഭർത്താവിന്റെ വീട്ടിലാ ഭർത്താക്കൻമാർ ഗൾഫിൽ മൂത്തവൾക്ക് രണ്ട് കുട്ടികളും ഇളയവൾക്ക് ഒരു കുട്ടിയും ഉണ്ട്

വീടൊക്കെ ഉണ്ടോ

മ്മ്… ചെറിയൊരു വീടുണ്ട് രണ്ട് ബെഡ്‌റൂമുംഒരു കോമൺ ബാത്രൂംമും ഒരു ഹാളും ഒരടുക്കളയും എല്ലാം കൂടെ നമ്മുടെ മജ്ലിസിന്റെ മൂന്നിലൊന്നു വലിപ്പം ഉണ്ട്

ഉപ്പാക്ക് എന്താ ജോലി

ഉപ്പ കോയമ്പത്തൂരിൽ ഒരു കടയിലായിരുന്നു ഒന്നര വർഷം മുൻപ് ഞാനും ഉപ്പയും പോവുമ്പോ ഒരു ആക്സിഡന്റ് പറ്റി ഉപ്പാന്റെ കാല് പോയി ഞാൻ ആറെയുമാസം കോമയിലായിരുന്നു അത് കഴിഞ്ഞു ഉഴിച്ചിലും പിഴിച്ചിലും ഒക്കെ കഴിഞ്ഞു പഴയ പോലെ ആവാൻ ഒന്നൊന്നര മാസമെടുത്തു അതും കഴിഞ്ഞു ഏക്സസൈസെല്ലാം ചെയ്തു വീണ്ടും പഴയ പോലെ ആവുമ്പോയേക്കും കടം കൂടി പിന്നെ പഴയ പോലെ നാട്ടിൽ ജോലി ചെയ്യാനും താല്പര്യമില്ലായിരുന്നു ആ സമയത്താണ് അബ്ദുല്ലക്ക നാട്ടിലേക്ക് വന്നത് അതോടെ ഇങ്ങോട്ട് പോന്നു

അവളുടെ ഫോൺ റിങ് ചെയ്തു ഫോൺ അറ്റന്റ് ചെയ്ത് സംസാരിച്ച ശേഷം

മേഡം വിളിക്കുന്നു ഞാൻ പോട്ടെ…

ശെരി…

പിറ്റേദിവസം എഴുനേൽക്കുമ്പോ ഉച്ചയോടടുത്തു ജുമുഅ നിസ്കാരത്തിനായി ബാങ്ക് വിളിക്കുന്നത് കേട്ടപ്പോ പള്ളിയിൽ പോവാൻ തോന്നി പെട്ടന്ന് റെഡിയായി പള്ളിയിൽ പോയി കാലങ്ങൾക്ക് ശേഷം നിസ്കരിച്ചു വീട്ടിൽ വന്ന് ഭക്ഷണം കഴിച്ചു മേടത്തോടൊപ്പം വൈകുന്നേരത്തോടെ ഖഫീലിന്റെ വീട്ടിൽ ചെന്നു ബാബയോട് അബ്‌ദുല്ലക്കയുടെ സലാം പറഞ്ഞു

അവിടെ നിന്നും തിരികെ വരും വഴിയിൽ

ഷെബീ…

(എന്തോ സീരിയസ് കാര്യമാണ് പറയാനുള്ളതെന്ന് പേര് വിളിച്ചപ്പോ തോന്നി) മ്മ്…

Leave a Reply

Your email address will not be published. Required fields are marked *